Sports.stories. beyond
Malayalam's home for sports stories
കളിക്കപ്പുറമുള്ള കഥകൾ
മലയാളികൾക്ക് കായിക വാർത്തകൾ അറിയാൻ ഒരു പുതിയ ഇടം. കളിയുടെ ഫലം മാത്രമല്ല, ആ ഫലത്തിലേക്കെത്തിയ വഴികളും ഇവിടെ വായിക്കാം.
ഞങ്ങളെക്കുറിച്ച്
ഒരു മത്സരം കഴിഞ്ഞ് നിമിഷങ്ങൾക്കകം സ്കോർ നമ്മുടെ ഫോണിലെത്തും. പക്ഷേ ആ സ്കോറിനു പിന്നിൽ എന്തു സംഭവിച്ചു, ഒരു ടീം എന്തുകൊണ്ട് ജയിച്ചു, ഏതു നിമിഷത്തിലാണ് കളിയുടെ ഗതി മാറിയത് — ഇതൊക്കെ മലയാളത്തിൽ പറഞ്ഞുതരുന്ന ഇടങ്ങൾ കുറവാണ്. ആ കുറവ് നികത്താനാണ് K SPORTS ശ്രമിക്കുന്നത്.
ഫുട്ബോളിനും ക്രിക്കറ്റിനും മാത്രമല്ല ഞങ്ങൾ പ്രധാന ഊന്നൽ നൽകുന്നത്. അത്‌ലറ്റിക്സും ഹോക്കിയും ടെന്നിസും ബാഡ്മിന്റണും ഉൾപ്പെടെ എല്ലാ കായിക ഇനങ്ങളും ഇവിടെയുണ്ടാകും. ഒളിമ്പിക്സും ഏഷ്യൻ ഗെയിംസും പോലുള്ള വലിയ കായികമേളകളും ഒപ്പം. കേരളത്തിന്റെ താരങ്ങൾക്കും മത്സരങ്ങൾക്കും ഇവിടെ എന്നും പ്രത്യേക ഇടമുണ്ടാകും.
എന്തൊക്കെ വായിക്കാം
മത്സരഫലങ്ങൾ, പ്രധാന സംഭവങ്ങൾ, ടീമുകളെയും താരങ്ങളെയും കുറിച്ചുള്ള പുതിയ വിവരങ്ങൾ — ലളിതമായ മലയാളത്തിലുള്ള വാർത്തകളായി. പ്രധാന മത്സരങ്ങളിലെ കളിയുടെ തന്ത്രങ്ങളും താരങ്ങളുടെ പ്രകടനവും വിലയിരുത്തുന്ന വിശകലനങ്ങളും.
വാർത്തകൾക്കപ്പുറം, കളിക്കാരുടെ ജീവിതവും കായികചരിത്രവും റെക്കോർഡുകളും പറയുന്ന ഫീച്ചറുകളുമുണ്ട്. ഇതിഹാസ താരങ്ങളുടെ കഥകൾ "The G.O.A.T"-ലും, ഇന്നത്തെ താരങ്ങളെക്കുറിച്ചുള്ളവ "Stars"-ലും, കളിയുടെ നിയമങ്ങളും രീതികളും "Know the Game"-ലും വായിക്കാം.
ഞങ്ങളുടെ രീതി
ഒരു വാർത്ത പ്രസിദ്ധീകരിക്കും മുൻപ് അതിലെ പേരുകളും സ്കോറുകളും തീയതികളും കണക്കുകളും വിശ്വസനീയമായ സ്രോതസ്സുകളുമായി ഒത്തുനോക്കും.
എഡിറ്റോറിയൽ സംഘം വായിച്ച് അംഗീകരിച്ച ശേഷമേ ഓരോ വാർത്തയും വായനക്കാരിലെത്തൂ.
വായിക്കാൻ എളുപ്പമുള്ള, സ്വാഭാവികമായ മലയാളത്തിലാണ് ഞങ്ങൾ എഴുതുന്നത്. ഒരു സംഭവം റിപ്പോർട്ട് ചെയ്യുമ്പോൾ അത് മനസ്സിലാക്കാൻ വേണ്ട പശ്ചാത്തലവും ഒപ്പം നൽകും.
വാർത്ത ആദ്യം എത്തിക്കാൻ ഞങ്ങളും ശ്രമിക്കും. എന്നാൽ ശരിയായ വാർത്ത എത്തിക്കുന്നതിനാണ് മുൻഗണന.
തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ മടിക്കില്ല.
പരാതികളും തിരുത്തലുകളും
K SPORTS-ൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളിൽ തെറ്റുകളോ വസ്തുതാപരമായ പിഴവുകളോ ശ്രദ്ധയിൽപ്പെട്ടാൽ, അല്ലെങ്കിൽ വാർത്തകളെക്കുറിച്ച് പരാതികളോ തിരുത്തൽ നിർദേശങ്ങളോ അറിയിക്കാനുണ്ടെങ്കിൽ താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ ബന്ധപ്പെടുക. ലഭിക്കുന്ന പരാതികൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ പരിഗണിക്കുന്നതാണ്.
ചുമതലപ്പെട്ട വ്യക്തി: Satheesh Eriyalath
Email: satheeshe81@gmail.com
ഞങ്ങൾക്ക് എഴുതാം
വാർത്താ സൂചനകൾ, തിരുത്തലുകൾ, അഭിപ്രായങ്ങൾ, സഹകരണ നിർദേശങ്ങൾ — എന്തായാലും ഞങ്ങളെ അറിയിക്കാം.
