
ദേശീയ അണ്ടർ 17 അത്ലറ്റിക്സിൽ 4×400 മീറ്റർ റിലേയിൽ കേരളത്തിന് സ്വർണ്ണം ; എതിരാളികളെ ബഹുദൂരം പിന്നിലാക്കി വിജയം
ശിവപുരിയിൽ നടക്കുന്ന 70ആം ദേശീയ സ്കൂൾ അത്ലറ്റിക്സ് മീറ്റിൽ പെൺകുട്ടികളുടെ 4×400 മീറ്റർ റിലേയിൽ കേരളത്തിന് സ്വർണം. 3 മിനിറ്റ് 52.88 സെക്കൻഡിലാണ് കേരള ടീം ഫിനിഷ് ചെയ്തത്. തമിഴ്നാടിനും മഹാരാഷ്ട്രയ്ക്കുമാണ് വെള്ളിയും വെങ്കലവും.






































