Features
18 stories
കാരിക്കിന്റെ പേരിൽ ആരവം, ഗ്ലേസർമാർക്കെതിരെ മുദ്രാവാക്യം; യുണൈറ്റഡിന്റെ തിരിച്ചുവരവിന്റെ രാത്രി
റോമയ്ക്കെതിരെ രണ്ട് ഗോളിന് പിന്നിലായപ്പോൾ ഓൾഡ് ട്രാഫോർഡിൽ കൂവലും പ്രതിഷേധവും. അലൻ ഷിയററും റിയോ ഫെർഡിനാൻഡും ടീമിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. എന്നാൽ രണ്ടാം പകുതിയിലെ തിരിച്ചുവരവോടെ അന്തരീക്ഷം മാറി. കാരിക്കിന്റെ പേരിൽ ആരാധകർ പാടിയെങ്കിലും ഗ്ലേസർ കുടുംബത്തിനെതിരായ പ്രതിഷേധം അവസാനിച്ചില്ല. ഒരു വിജയം ടീമിന് ആശ്വാസമായെങ്കിലും ക്ലബ്ബിന്റെ പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവായി ഈ രാത്രി.

"അത് മാനേജരും സ്റ്റാഫും നോക്കേണ്ട കാര്യം"; ബ്രൂണോയുടെ പൊട്ടിത്തെറി, കാരിക്കിന്റെ കസേര ഇളകുന്നു
കോമോയോട് ഏറ്റ 4-1 തോൽവിക്ക് പിന്നാലെ ടീമിന്റെ തന്ത്രത്തെ പരസ്യമായി ചോദ്യം ചെയ്ത് നായകൻ. കാരിക്കിന് പകരക്കാരനെ തേടി യുണൈറ്റഡ് നീക്കം തുടങ്ങിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ.

തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ക്ലാസിക് ഫോഡൻ ഈസ് ബാക്ക്
പത്ത് മാസത്തെ ഗോൾവരൾച്ച ഇപ്സ്വിച്ചിനെതിരെ അവസാനിപ്പിച്ചു; പിന്നാലെ ഹാളണ്ടില്ലാത്ത ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഹാട്രിക്കും അസിസ്റ്റും

ആൻഫീൽഡിൽ പുതിയൊരു താരമുദിച്ച രാത്രി; എൻഗുമോഹയുടെ ചിറകിലേറി ലിവർപൂൾ
രണ്ട് ഗോളിന് പിന്നിൽ പതറിനിന്ന ടീമിനെ ചുമലിലേറ്റിയത് 18കാരൻ. ഗോളടിച്ചില്ലെങ്കിലും വിയ്യാറയലിനെതിരായ ജയം റിയോ എൻഗുമോഹയുടേതായിരുന്നു

അയ്യായിരത്തിൽ ഒന്നിൽ നിന്ന് മൂന്നാം ഡിവിഷനിലേക്ക്; ലെസ്റ്ററിന് എവിടെയാണ് പിഴച്ചത്
പ്രീമിയർ ലീഗ് കിരീടത്തിന് പത്തുവർഷത്തിനുശേഷം ലെസ്റ്റർ സിറ്റി കളിക്കുന്നത് ലീഗ് വണ്ണിൽ. ശമ്പളബാധ്യത, കടം, നിയമലംഘനം, പരിശീലകരുടെ കൂട്ടമാറ്റം — ഒരു ഫുട്ബോൾ അത്ഭുതത്തിന്റെ തകർച്ചയുടെ കഥ

ചുവന്ന ചെകുത്താന്മാർ തിരിച്ചുവരുമോ? യുണൈറ്റഡിന്റെ പ്രശ്നവും തിരിച്ചുവരവും
അഞ്ചു മാസം മുൻപ് ലിവർപൂളിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് ടിക്കറ്റ് ഉറപ്പിച്ച ടീം ഇന്ന് പ്രീമിയർ ലീഗിൽ 13ആം സ്ഥാനത്ത്. 40 വർഷത്തിനിടയിലെ ഏറ്റവും മോശം തുടക്കം, ഡ്രസ്സിംഗ് റൂമിൽ നിന്ന് പരസ്യ വിമർശനം, ഉടമകൾക്കെതിരെ ആരാധക രോഷം. എന്നാൽ ഈ തകർച്ചയുടെ കാരണങ്ങൾ വ്യക്തമാണ്; അതുകൊണ്ടുതന്നെ തിരിച്ചുവരവിന്റെ വഴിയും.

കായിക ഭരണത്തിൽ അടിമുടി മാറ്റം; സ്പോർട്സ് കൗൺസിലിന് പകരം അതോറിറ്റി, നിയമലംഘനത്തിന് 25 ലക്ഷം വരെ പിഴ
26 വർഷത്തിന് ശേഷം സംസ്ഥാനത്തിന്റെ കായിക നിയമങ്ങൾ പൊളിച്ചെഴുതുന്ന 'കേരളം സ്പോർട്സ് ബിൽ 2026' അടുത്ത നിയമസഭാ സമ്മേളനത്തിലേക്ക്. ഒത്തുകളിക്കും ഉത്തേജക മരുന്നിനും വിവേചനപരമായ സെലക്ഷനും കനത്ത പിഴ, കായികതാരങ്ങളുടെ പരാതികൾക്ക് പ്രത്യേക ട്രൈബ്യൂണൽ, സ്പോർട്സ് കൗൺസിലിന് പകരം 'സ്പോർട്സ് അതോറിറ്റി ഓഫ് കേരളം'. ഒപ്പം 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് 'കേരളം ഒളിമ്പിക് ടാലന്റ് പാത്ത്വേ'യും.

ഡോകു ഇറങ്ങി, ആൻഫീൽഡ് വീണു; സിറ്റിയുടെ ജയത്തിന്റെ കഥ
ചുവപ്പുകാർഡ് വരെ സിറ്റിയുടെ xG (എക്സ്പെക്ടറ്റ് ഗോൾ) വെറും 0.16. പിന്നീട് 16 മിനിറ്റിൽ മൂന്നു ഗോൾ. പകരക്കാരനായി എത്തിയ ഒരു വിങ്ങറും ഒരു ചുവപ്പുകാർഡും ആൻഫീൽഡിന്റെ കഥ മാറ്റിയെഴുതിയതെങ്ങനെ.

പുറത്ത് പുകിൽ, അകത്ത് സമ്മർദം; ആൻഫീൽഡിൽ സിറ്റിക്ക് ഫുട്ബോൾ മാത്രം കളിച്ചാൽ മതിയാകുമോ?
ക്ലബിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ ടീമിനെ ബാധിക്കില്ലെന്ന് ഹാളണ്ടും പരിശീലകൻ എൻസോ മാരെസ്കയും പറയുമ്പോഴും, ആൻഫീൽഡിലെ അന്തരീക്ഷം മറ്റൊരു കഥയാകുമോ? ലിവർപൂളിന്റെ ആരാധകക്കൂട്ടത്തിന് മുന്നിൽ സിറ്റി തെളിയിക്കേണ്ടത് മികവ് മാത്രമല്ല, മാനസിക കരുത്തുകൂടിയാണ്.

മെസ്സി ഗോട്ട് ആകുന്നതും റൊണാൾഡോ പുറത്ത് പോകുന്നതും എന്തുകൊണ്ട്?
ചൊവ്വാഴ്ച രാത്രി ബ്യൂണസ് ഐറിസിൽ സഹതാരങ്ങൾ മെസ്സിക്ക് ഗംഭീര യാത്രയയപ്പ് നൽകിയപ്പോൾ, മണിക്കൂറുകൾ മുൻപ് റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ പരിശീലകനെതിരായ ആരോപണങ്ങൾ നിരത്തുകയായിരുന്നു. ഒരേ കാലഘട്ടത്തിലെ രണ്ട് ഇതിഹാസങ്ങൾ എന്തുകൊണ്ട് ഇത്ര വ്യത്യസ്തമായ ഇടങ്ങളിൽ എത്തി? ഉത്തരം കഴിവിലല്ല, പ്രായമേറുമ്പോൾ ടീമിലെ റോളിനെ ഇരുവരും എങ്ങനെ കണ്ടു എന്നതിലാണ്.

പത്തു ഗോളുകൾ പറയുന്നത്; ബ്രസീലിനോടും ഉറുഗ്വേയോടും തോറ്റ ഇന്ത്യ എന്ത് പഠിക്കണം?
മൂന്നു ദിവസത്തിനിടെ രണ്ടു തോൽവികൾ, വഴങ്ങിയത് പത്തു ഗോളുകൾ. ബ്രസീലിനോട് 4-0, ഉറുഗ്വേയോട് 6-1. റാങ്കിങ്ങിൽ നൂറിലേറെ സ്ഥാനങ്ങൾ മുന്നിലുള്ള ലോകശക്തികളോടുള്ള തോൽവി പ്രതീക്ഷിച്ചതു തന്നെ. പക്ഷേ ആ തോൽവികളുടെ രീതി ഇന്ത്യൻ ഫുട്ബോളിനോട് ചില കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.

പത്താം നമ്പർ അഴിച്ചുവയ്ക്കുന്ന മെസ്സി ഇനി ക്ലബ് ഉടമ; കളിക്കപ്പുറത്തെ മെസ്സിയുടെ സാമ്രാജ്യം
അർജന്റീന ജഴ്സിയിൽ ലയണൽ മെസ്സി ഇന്ന് അവസാനമായി ഇറങ്ങുന്നു. പക്ഷേ ഫുട്ബോളിൽ നിന്ന് അദ്ദേഹം പടിയിറങ്ങുന്നില്ല. ഇന്റർ മയാമിയിൽ കളി തുടരും; ഒപ്പം സ്പെയിനിലും ഉറുഗ്വേയിലും ക്ലബ്ബുകളുടെ ഉടമയായും യുവതാരങ്ങളുടെ ടൂർണമെന്റിന്റെ നടത്തിപ്പുകാരനായും ബിസിനസുകാരനായും പുതിയ വേഷങ്ങൾ.

മെസ്സിക്ക് രാജകീയ വിടവാങ്ങൽ, റൊണാൾഡോ ബെഞ്ചിൽ നിന്ന് പുറത്തേക്ക്; പോർച്ചുഗലിൽ ഇതിഹാസത്തിന്റെ ഭാവി എന്ത്?
ലോകം ആഘോഷിക്കുന്ന വിടവാങ്ങലിനൊരുങ്ങുകയാണ് മെസ്സി; ബെഞ്ചിലിരുന്ന് അതൃപ്തിയോടെ ടീം വിട്ടിരിക്കുകയാണ് റൊണാൾഡോ. ഒരേ കാലഘട്ടത്തിലെ രണ്ട് ഇതിഹാസങ്ങൾക്ക് രണ്ട് വിധി. ക്യാമ്പ് വിട്ടതിനു ശേഷം കളിച്ച രണ്ടു മത്സരങ്ങളും പോർച്ചുഗൽ ജയിച്ചതോടെ, നാൽപ്പത്തിയൊന്നുകാരനായ നായകന്റെ ദേശീയ ടീം ഭാവി ഇനി എങ്ങോട്ട്?

ഐച്ചി-നഗോയയിലെ ഇന്ത്യ: വനിതകൾ തോളിലേറ്റിയ മെഡലുകളുടെ കഥ
ഇരുപതാം ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങുമ്പോൾ, ഇന്ത്യൻ സംഘം മടങ്ങുന്നത് 85 മെഡലുകളുമായാണ്. 21 സ്വർണം, 27 വെള്ളി, 37 വെങ്കലം. ഐച്ചി-നഗോയ നൽകുന്ന ഏറ്റവും വലിയ സന്ദേശം മെഡലുകളുടെ എണ്ണത്തിലല്ല, അവയുടെ നിറത്തിലാണ്. 27 വെള്ളി എന്നാൽ 27 തവണ ഇന്ത്യൻ താരങ്ങൾ അവസാന പോരാട്ടത്തിലെത്തി, പക്ഷേ ഫിനിഷിങ് ലൈൻ കടക്കാൻ കഴിഞ്ഞില്ല എന്ന് അർത്ഥം.

റൂയ് പിന്റോ: മാഞ്ചസ്റ്റർ സിറ്റിയെ കുടുക്കിയ എത്തിക്കൽ ഹാക്കർ
യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുമായി ബന്ധപ്പെട്ട രഹസ്യ ഇമെയിലുകളും സാമ്പത്തിക രേഖകളും ശേഖരിച്ച് പുറത്തുവിട്ടതോടെയാണ് റൂയ് പിന്റോ രാജ്യാന്തര ശ്രദ്ധ നേടിയത്.

പ്രതീക്ഷകളുടെ ട്രാക്കിലെ വേഗതക്കുറവ്: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്ക്സിലെ ഇന്ത്യൻ പ്രകടനം
ഐച്ചി-നാഗോയയിൽ ഇരുപതാമത് ഏഷ്യൻ ഗെയിംസിന്റെ അത്ലറ്റിക്സ് ട്രാക്കുകൾക്ക് തിരശ്ശീല വീഴുമ്പോൾ, ഇന്ത്യൻ കായികപ്രേമികൾക്കിടയിൽ സമ്മിശ്ര വികാരങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ തവണത്തെക്കാൾ മികവിലേക്ക് കുതിക്കാൻ ഇന്ത്യൻ സംഘത്തിന് കഴിഞ്ഞോ?

മാഞ്ചസ്റ്റർ സിറ്റി കേസ്: കിരീടങ്ങളുടെ ഭാവി എന്താകും?
ഇപ്പോൾ വലിയ ചർച്ചാവിഷയം സിറ്റിയുടെ കിരീടങ്ങൾ റദ്ദാക്കുമോ എന്നതാണ്. പക്ഷേ അതിന് ഉത്തരം പറയാൻ നേരമായിട്ടില്ല. കുറ്റനിർണയം ഒരു ഘട്ടം മാത്രമാണ്. അപ്പീലും ശിക്ഷാനടപടികളും പൂർത്തിയായ ശേഷമേ കിരീടങ്ങളുടെയും പോയിന്റുകളുടെയും ഭാവിയെക്കുറിച്ച് വ്യക്തത വരൂ.

114 കുറ്റങ്ങൾ, ഒരു ചോദ്യം: മാഞ്ചസ്റ്റർ സിറ്റിയുടെ ഭാവി എന്ത്?
ഒരു പതിറ്റാണ്ടിലേറെ നീണ്ട അന്വേഷണം, മൂന്നര വർഷത്തെ നിയമപോരാട്ടം, ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വിധി. ഇംഗ്ലീഷ് ഫുട്ബോളിനെ പിടിച്ചുലയ്ക്കുന്ന കേസിന്റെ ചരിത്രവും വർത്തമാനവും ഭാവിയും
