Kerala
30 stories
കേരളത്തിലെ ആദ്യ രാജ്യാന്തര പാഡൽ ടൂർണമെന്റ് നവംബർ 12 മുതൽ 15 വരെ; കൊച്ചി വേദിയാകും
സ്പേസ് ഹാഷ് ആതിഥ്യമരുളുന്ന എഫ്ഐപി ബ്രോൺസ് ഹൈ വെലോസിറ്റി കൊച്ചിയിൽ 20ലേറെ രാജ്യാന്തര താരങ്ങൾ; ലോക റാങ്കിങ്ങിലെ ആദ്യ 500ൽ 15ലേറെ പേർ

സഞ്ജു സാംസൺ കേരളത്തെ നയിക്കും; സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് 18 അംഗ ടീം
ഇന്ത്യൻ ടീമിന്റെ ഇടവേളയിൽ നാട്ടിലെത്തിയ സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തുന്നു; ഗ്രൂപ്പ് സിയിൽ ഏഴ് എതിരാളികൾ, ആദ്യ കളി നവംബർ 14ന് മധ്യപ്രദേശിനെതിരെ

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി
ഒരിന്നിങ്സിനും 58 റൺസിനുമായിരുന്നു ഗുജറാത്തിന്റെ വിജയം. ആദ്യ ഇന്നിങ്സിൽ 255 റൺസിന്റെ ലീഡ് വഴങ്ങി ഫോളോഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 197 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

സി.കെ. നായിഡു ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളം ഇന്നിങ്സ് തോൽവിയിലേക്ക്
മൂന്ന് വിക്കറ്റുകൾ ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളത്തിന് 170 റൺസ് കൂടി വേണം. നേരത്തെ തമിഴ്നാടിൻ്റെ ആദ്യ ഇന്നിങ്സ് 315 റൺസിന് അവസാനിച്ചിരുന്നു.

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് ഫോളോ ഓൺ
ഗുജറാത്തിന്റെ സ്കോറായ 534 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 279 റൺസിൽ അവസാനിച്ചു. തുടർന്ന് ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് 41 റൺസെന്ന നിലയിലാണ്.

കാർത്തികേയനും അലിയും ചെറുത്തുനിന്നു; തമിഴ്നാടിനെ പിടിച്ചുകെട്ടി കേരളം
സി.കെ. നായിഡു ട്രോഫിയിൽ ആദ്യ ദിനം എട്ട് വിക്കറ്റിന് 289 റൺസുമായി തമിഴ്നാട്; അഭിജിത് പ്രവീണിന് നാല് വിക്കറ്റ്, കേരളത്തിന് നിർണായക മുന്നേറ്റം.

അവസാന ഓവറിൽ കേരളത്തിന്റെ മിന്നൽപ്രഹരം; ത്രിപുരയെ വീഴ്ത്തിയത് ഒരു റണ്ണിന്
അവസാന രണ്ട് ഓവറിൽ 15 റൺസ് വേണ്ടിയിരുന്ന ത്രിപുരയെ പിടിച്ചുകെട്ടി കേരളം; സജന സജീവന് മൂന്ന് വിക്കറ്റ്, പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം.

കേരളത്തിനെതിരെ ഗുജറാത്ത് അഞ്ചിന് 300 റൺസെന്ന നിലയിൽ
ആദ്യ ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 300 റൺസെന്ന നിലയിലാണ് ഗുജറാത്ത്. 95 റൺസെടുത്ത ആര്യ ദേശായിയാണ് ഗുജറാത്ത് ബാറ്റിങ് നിരയിൽ തിളങ്ങിയത്.

പാലക്കാടിന്റെ ട്രാക്ക് ഇടറുന്നു; മൂന്ന് വർഷത്തിനിടെ പോയിന്റ് 260ൽ നിന്ന് 161.5 ലേക്ക്
അത്‍ലറ്റിക്ക്സ് ജില്ലാ പട്ടികയിൽ 2023ൽ 260 പോയിന്റുമായി ഹാട്രിക് തികച്ച പാലക്കാട് ഇത്തവണ 161.5ൽ ഒതുങ്ങി; സ്വർണം 26ൽനിന്ന് 14 ആയി. മലപ്പുറം തുടർച്ചയായ മൂന്നാം കിരീടം നേടിയപ്പോൾ, സ്കൂൾ തലത്തിൽ കടകശ്ശേരി ഐഡിയൽ തുടർച്ചയായ അഞ്ചാം തവണയും ഒന്നാമതായി.

രഞ്ജി ട്രോഫിയിൽ കേരളത്തിന് കൂറ്റൻ തോൽവി, ബംഗാളിന്റെ വിജയം 287 റൺസിന്
408 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ 120 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളത്തിന് ബാറ്റിങ് തകർച്ച
രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റിന് 101 റൺസെന്ന നിലയിലാണ് കേരളം. നേരത്തെ ബംഗാളിന്റെ ആദ്യ ഇന്നിങ്സ് 350 റൺസിന് അവസാനിച്ചിരുന്നു. സെഞ്ച്വറി നേടിയ ഷഹബാസ് അഹമ്മദിന്റെ ഇന്നിങ്സാണ് ബംഗാൾ ഇന്നിങ്സിന് കരുത്ത് പകർന്നത്.

സീനിയർ വനിതാ ട്വൻ്റി 20 ട്രോഫിയിൽ സിക്കിമിനെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം
ആദ്യം ബാറ്റ് ചെയ്ത സിക്കിം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 94 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 13.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

കേരളത്തിനെതിരെ ബംഗാൾ ആറ് വിക്കറ്റിന് 172 റൺസെന്ന നിലയിൽ
കേരളത്തിന് വേണ്ടി ആദിത്യ സർവാടെ മൂന്നും എൻ.പി. ബേസിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

രഞ്ജി ട്രോഫിയിൽ കേരളം നാളെ ബംഗാളിനെ നേരിടും
തിരുവനന്തപുരം മംഗലപുരം കെ.സി.എ. ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. എട്ട് പോയിന്റോടെ സി ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് കേരളം. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ബംഗാൾ 12 പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് .

ലോങ്ജമ്പിൽ നിമിഷയ്ക്ക് വെള്ളി; പാരാ ഏഷ്യൻ ഗെയിംസിൽ വീണ്ടും മലയാളിത്തിളക്കം
വനിതകളുടെ T47 ലോങ്ജമ്പിൽ 5.37 മീറ്റർ ചാടിയാണ് കഴിഞ്ഞ പതിപ്പിലെ സ്വർണ ജേതാവിന്റെ നേട്ടം.

സീനിയർ വനിതാ ട്വന്റി 20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ആശ എസ്. ക്യാപ്റ്റൻ
ഒക്ടോബർ 26 മുതൽ നവംബർ 6 വരെ ഉത്തർപ്രദേശിലെ ലക്നൗവിലാണ് മത്സരങ്ങൾ നടക്കുന്നത്.

നഗോയയിൽ മലയാളി തിളക്കം; ആൽഫിയയ്ക്ക് ചരിത്ര വെങ്കലം, ബാസിലിന് വെള്ളി
ഏഷ്യൻ പാരാ ഗെയിംസിൽ വീൽചെയർ ബാഡ്മിന്റണിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ സഖ്യത്തിൽ മൂവാറ്റുപുഴക്കാരി ആൽഫിയ ജെയിംസ്. 100 മീറ്ററിൽ വെള്ളിയുമായി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ.

ജലജിന്റെ സ്പിൻ കെണിയിൽ ഒഡീഷ; രഞ്ജിയിൽ കേരളത്തിന് ഇന്നിങ്സ് ജയം
രണ്ടാം ഇന്നിങ്സിൽ 34 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുമായി ജലജ് സക്സേന. ഫോളോ ഓൺ ചെയ്ത ഒഡീഷയെ 143 റൺസിന് പുറത്താക്കി ഇന്നിങ്സിനും 36 റൺസിനുമാണ് തിരുവനന്തപുരത്ത് കേരളത്തിന്റെ ജയം.

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഒഡീഷയ്ക്ക് ഫോളോ ഓൺ
ഒഡീഷയുടെ ആദ്യ ഇന്നിങ്സ് 225 റൺസിന് അവസാനിച്ചു. ഇതേതുടർന്ന് ഫോളോ ഓൺ ചെയ്ത ഒഡീഷ മൂന്നാം ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഒഡീഷയ്ക്ക് 77 റൺസ് കൂടി വേണം.

അസ്ഹറുദ്ദീന് സെഞ്ച്വറി; ഒഡീഷയ്ക്കെതിരെ കേരളം കരുത്തുറ്റ നിലയിൽ
കേരളം 404ന് പുറത്ത്; 139 റൺസുമായി പുറത്താകാതെ അസ്ഹറുദ്ദീൻ; രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒഡീഷ മൂന്നിന് 114

സച്ചിൻ ബേബിക്ക് സെഞ്ച്വറി, ഒഡീഷയ്ക്കെതിരെ കേരളം ആറ് വിക്കറ്റിന് 245
സച്ചിൻ ബേബിയുടെയും മുഹമ്മദ് അസറുദ്ദീന്റെയും മികവിലാണ് കേരളം തുടക്കത്തിലെ തകർച്ചയിൽ നിന്നും ശക്തമായി തിരിച്ചുവന്നത്. സച്ചിൻ സെഞ്ച്വറി നേടി മടങ്ങിയപ്പോൾ അസറുദ്ദീൻ 72 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം
ആദ്യം ബാറ്റ് ചെയ്ത മിസോറാമിനെ വെറും 83 റൺസിൽ ഒതുക്കിയ കേരളം, 37 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അവസാന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാനായെങ്കിലും കേരളത്തിന് നോക്കൗട്ടിലേക്ക് പ്രവേശനം നേടാനായില്ല.

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ
252 റൺസിനാണ് കേരളം അസമിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം അഹ്മദ് ഖാന്റെ സെഞ്ച്വറിയുടെ മികവിൽ 377 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസം 125 റൺസിന് ഓൾഔട്ടായി.

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി
ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 307 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ എട്ട് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി.

രഞ്ജി ട്രോഫിയിൽ കേരള - ജാർഖണ്ഡ് മത്സരം സമനിലയിൽ; ലീഡുമായി മൂന്ന് പോയിൻ്റ് സ്വന്തമാക്കി ജാർഖണ്ഡ്
കേരളം 395ന് പുറത്തായതോടെ 192 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡും അതിന്റെ പോയിന്റും ജാർഖണ്ഡിന് കിട്ടി. രണ്ടാം ഇന്നിംഗ്സിൽ കേരളം 2ന് 62 എടുത്തുനിൽക്കെ കളി അവസാനിച്ചു

ജി.വി. രാജ പുരസ്കാരങ്ങൾ സമ്മാനിച്ചു; താരങ്ങളുടെ മത്സരച്ചെലവ് മുടങ്ങില്ലെന്ന് മുഖ്യമന്ത്രി
ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയ്ക്കായി മെഡൽ നേടിയ മലയാളി താരങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സഞ്ജു സാംസണെ പ്രത്യേകം ആദരിച്ചു. കായിക വകുപ്പിന്റെ ബ്രാൻഡ് അംബാസഡറായി സഞ്ജുവിനെയും, സെലിബ്രിറ്റി ഇൻഫ്ലുവൻസറായി നടൻ ആന്റണി വർഗീസ് പെപ്പെയെയും കായിക മന്ത്രി ഒ.ജെ. ജനീഷ് പ്രഖ്യാപിച്ചു.

സി കെ നായിഡു ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരെ കേരളം ശക്തമായ നിലയിൽ
രണ്ടാം ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെന്ന നിലയിലാണ് പോണ്ടിച്ചേരി. കേരളത്തിന്റെ ഇന്നിങ്സ് 515 റൺസിന് അവസാനിച്ചിരുന്നു.

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ജാർഖണ്ഡിന് കൂറ്റൻ സ്കോർ, വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി
ജാർഖണ്ഡിന്റെ ആദ്യ ഇന്നിങ്സ് 587ൽ അവസാനിച്ചു. ക്യാപ്റ്റൻ വിരാട് സിങ്ങിന്റെയും ശിഖർ മോഹന്റെയും ആദിത്യ സിങ്ങിന്റെയും സെഞ്ച്വറികളാണ് ജാർഖണ്ഡിന് മികച്ച സ്കോർ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ അഞ്ച് വിക്കറ്റ് വീഴ്ത്തി.

വിനു മങ്കാദ് ട്രോഫിയിൽ ആന്ധ്രയെ 37 റൺസിന് തോല്‍പിച്ച് കേരളം
ആന്ധ്രയെ 37 റൺസിന് തോൽപ്പിച്ചാണ് കേരളം ടൂർണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 48.3 ഓവറിൽ 174 റൺസിന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രയുടെ പോരാട്ടം 39.2 ഓവറിൽ 137 റൺസിൽ അവസാനിച്ചു.

സി കെ നായിഡു ട്രോഫിയിൽ കേരളം മികച്ച സ്കോറിലേക്ക്, അഹ്മദ് ഇമ്രാന് സെഞ്ച്വറി
ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം അഞ്ച് വിക്കറ്റിന് 373 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ അഹ്മദ് ഇമ്രാന്റെ പ്രകടനമാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്.
