Home › ISL › വാരാണസിയിൽ കൊടിയേറ്റം; ഇന്റർകാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സ് സീസൺ തുടങ്ങി

വാരാണസിയിൽ കൊടിയേറ്റം; ഇന്റർകാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സ് സീസൺ തുടങ്ങി

ഐഎസ്എൽ സീസണിലെ ആദ്യ മത്സരത്തിൽ മികച്ച ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇന്റർ കാശിയെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. വിപിൻ മോഹനും ആന്ദ്രേ ​ഗ്രീനുമാണ് കേരളത്തിനായി സ്കോർ ചെയ്തത്.

വാരാണസിയിൽ കൊടിയേറ്റം; ഇന്റർകാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സ് സീസൺ തുടങ്ങി
കേരള ബ്ലാസ്റ്റേഴ്സ്
Image Courtesy: https://www.facebook.com/keralablasters
വരാണസി: ഏകനാ സ്റ്റേഡിയത്തിൽ വെള്ള ജഴ്സിയണിഞ്ഞ് കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സീസണിൽ ആ​ഗ്രഹിച്ച തുടക്കമാണ് കിട്ടിയിരിക്കുന്നത്. ആദ്യപകുതി പരമാവധി കളി നിയന്ത്രണത്തിൽ നിർത്തിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ നന്നായി പ്രതിരോധിക്കുകയും ചെയ്തു. പതിനെട്ടാം മിനിറ്റിലാണ് സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ​ഗോൾ വന്നത്. വലതു വിങ്ങിലൂടെ മുന്നേറിയ കോറോ സിം​ഗ് പെനാൽറ്റി ബോക്സിലേക്ക് നൽകിയ നല്ലൊരു പാസ് വിപിൻ മോഹൻ ​ഗോളാക്കി മാറ്റി. ആദ്യപകുതിയിൽ പൊസഷനും ബ്ലാസ്റ്റേഴ്സിനായിരുന്നു കൂടുതൽ. ആറ് ഷോട്ടുകളാണ് ബ്ലാസ്റ്റേഴ്സ് കാശിയുടെ വല ലക്ഷ്യമാക്കി പായിച്ചത്. രണ്ടാം പകുതി കാശി തുടക്കം ബ്ലാസ്റ്റേഴ്സ് നന്നായി ആക്രമിച്ചെങ്കിലും പതിയെ കാശി പൊസഷൻ നിലനിർത്തി പ്രത്യാക്രമണം തുടങ്ങി. കളി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റിലാണ് ആന്ദ്രേ ​ഗ്രീൻ ​ഗോൾ നേടിയത്. വിപിൻ മോഹന് പകരം ഇറങ്ങിയ മൊഹമ്മദ് സനാന്റെ അസിസ്റ്റിൽ നിന്നായിരുന്നു ​ഗോൾ. ഇതോടെ മൂന്ന് കളികൾ ആകെ കഴിഞ്ഞ ലീ​ഗിൽ ക്ലീൻ ഷീറ്റോടെ നിലവിൽ ബ്ലാസ്റ്റേഴ്സ് ഒന്നാമതാണ്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕