Home › Football › സെവിയ്യയിൽ ഗോൾമഴ; റയൽ ബെറ്റിസിനെ തകർത്ത് ബാഴ്സലോണ

സെവിയ്യയിൽ ഗോൾമഴ; റയൽ ബെറ്റിസിനെ തകർത്ത് ബാഴ്സലോണ

ഗോളും അസിസ്റ്റുമായി ലാമിൻ യാമൽ തിളങ്ങി; സെവിയ്യയിൽ 5-2 ജയത്തോടെ ബാഴ്സയുടെ സമ്പൂർണ്ണ കുതിപ്പ് തുടരുന്നു

സെവിയ്യയിൽ ഗോൾമഴ; റയൽ ബെറ്റിസിനെ തകർത്ത് ബാഴ്സലോണ
ബാഴ്സക്കായി ഗോൾ നേടിയ റോഡ്രി
Image Courtesy: https://www.facebook.com/fcbarcelona

സെവിയ്യ: ലാ കാർട്ടൂഹയിൽ റയൽ ബെറ്റിസിനെ 2-5ന് തകർത്ത് ബാഴ്സലോണ ലാ ലിഗയിലെ സമ്പൂർണ്ണ ജയക്കുതിപ്പ് തുടർന്നു. ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ ലാമിൻ യാമലാണ് കാറ്റലോണ് ടീമിന്റെ ജയത്തിന് ചുകാന് പിടിച്ചത്. മാനുവൽ പെല്ലെഗ്രിനിയുടെ ബെറ്റിസ് രണ്ട് തവണ ഗോൾ മടക്കിയെങ്കിലും, ഫക്കുന്ദോ ബെർണാൽ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ആതിഥേയർക്ക് പിടിവിട്ടു.

10ആം മിനിറ്റിൽ ജൂൾസ് കുണ്ടെയുടെ പാസിൽ യാമൽ ബാഴ്സയെ മുന്നിലെത്തിച്ചു. 27ആം മിനിറ്റിൽ പാബ്ലോ ഫോർണാല്സിന്റെ ക്രോസ് തലകൊണ്ട് വലയിലിട്ട് വാലന്റീൻ ഗോമസ് ബെറ്റിസിന് സമനില നൽകി. 41ആം മിനിറ്റിൽ ഫെർമിൻ ലോപ്പസിന്റെ കോർണർ ഹെഡുചെയ്ത് റോഡ്രി ബാഴ്സയ്ക്ക് വീണ്ടും ലീഡ് നൽകി. റോഡ്രിയുടെ ബാഴ്സ ജേഴ്സിയിലുള്ള ആദ്യ ഗോളായിരുന്നു ഇത്. 51ആം മിനിറ്റിൽ യാമലിന്റെ പാസിൽ ഗാബ്രിയൽ ജീസൂസ് ലീഡ് ഇരട്ടിപ്പിച്ചു. രണ്ട് മിനിറ്റിനകം ലോ സെൽസോയുടെ പാസിൽ അബ്ദെ എസ്സല്സൂലി ബെറ്റിസിന്റെ രണ്ടാം ഗോൾ നേടി, സ്കോർ 2-3.

ബെർണാലിന്റെ ചുവപ്പുകാർഡാണ് കളിയുടെ ഗതി മാറ്റിയത്. 62ആം മിനിറ്റിൽ പൗ കുബാർസിയുടെ പാസിൽ എറിക് ഗാർസിയ നാലാം ഗോൾ നേടി. 81ആം മിനിറ്റിൽ കുബാർസി തന്നെ ഒരുക്കിയ അവസരത്തിൽ ഡാനി ഓൾമോ ഗോൾപട്ടിക പൂർത്തിയാക്കി. എഴുപത് മിനിറ്റ് കളത്തിലുണ്ടായിരുന്ന യാമൽ നാല് ഷോട്ടുകളും രണ്ട് വലിയ അവസരങ്ങളും ഒരുക്കി സോഫാസ്കോർ റേറ്റിംഗിൽ (8.7) മുന്നിലെത്തി. പ്രതിരോധ താരങ്ങളായ കുബാർസി രണ്ട് അസിസ്റ്റുകളും എറിക് ഗാർസിയ ഗോളും നേടിയതും ശ്രദ്ധേയമായി.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕