Home › Football › ഫോഡന് ഹാട്രിക്; എഇകെയെ തകർത്ത് സിറ്റി

ഫോഡന് ഹാട്രിക്; എഇകെയെ തകർത്ത് സിറ്റി

എത്തിഹാദിൽ 5-1ന്റെ ജയം; പരിക്കേറ്റ ഹാളണ്ട് കളത്തിലിറങ്ങിയില്ല

ഫോഡന് ഹാട്രിക്; എഇകെയെ തകർത്ത് സിറ്റി
ഫിൽ ഫോഡൻ
Image Courtesy: https://www.facebook.com/mancity

മാഞ്ചസ്റ്റർ: ഫിൽ ഫോഡന്റെ ഹാട്രിക് മികവിൽ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എത്തിഹാദിൽ ഗ്രീക്ക് ക്ലബ്ബ് എഇകെ ആതൻസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്. എലിയറ്റ് ആൻഡേഴ്സണും റയാൻ ഷെർക്കിയുമാണ് മറ്റ് ഗോളുകൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ സ്വന്തം മൈതാനത്ത് പിഎസ്ജിയോട് 4-2ന് തോറ്റ സിറ്റിക്ക് ഇതോടെ ആറ് പോയിന്റായി. കാലിന് പരിക്കേറ്റ എർലിങ് ഹാളണ്ട് പകരക്കാരുടെ ബെഞ്ചിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങിയില്ല.

12ആം മിനിറ്റിൽ സെറ്റ് പീസിനെ തുടർന്ന് തൊട്ടടുത്തുനിന്നുള്ള ഷോട്ടിലൂടെ ആൻഡേഴ്സൺ സിറ്റിയെ മുന്നിലെത്തിച്ചു. 34ആം മിനിറ്റിൽ റിക്കോ ലൂയിസിന്റെ പാസിൽ ഫോഡൻ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ ഏഴാം മിനിറ്റിൽ, പ്രത്യാക്രമണത്തിനൊടുവിൽ സിനിയുടെ പാസിൽ സ്റ്റാവ്രോസ് പിലിയോസ് എഇകെയ്ക്കായി ഒരു ഗോൾ മടക്കി. അഞ്ച് മിനിറ്റിനകം ഫോഡന്റെ പാസിൽ ഷെർക്കി സിറ്റിയുടെ രണ്ട് ഗോൾ ലീഡ് തിരികെപ്പിടിച്ചു. 65ആം മിനിറ്റിൽ വീണ്ടും ലൂയിസിന്റെ പാസിൽ ബോക്സിന്റെ നടുവിൽ നിന്ന് ഫോഡൻ രണ്ടാം ഗോൾ നേടി. 76ആം മിനിറ്റിൽ പകരക്കാരൻ റയാൻ മക്എയ്ഡൂവിന്റെ പാസിൽ തൊട്ടടുത്തുനിന്ന് വലകുലുക്കി ഫോഡൻ ഹാട്രിക് തികച്ചു. കഴിഞ്ഞ ശനിയാഴ്ച ഇപ്സ്വിച്ചിനെതിരെ പത്ത് മാസത്തെ ഗോൾവരൾച്ച അവസാനിപ്പിച്ച ഫോഡൻ, തുടർച്ചയായ രണ്ടാം മത്സരത്തിലും വലകുലുക്കി.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕