Home › Football › ഏഴ് ഗോൾ ത്രില്ലറിൽ നാപ്പോളിക്ക് ആദ്യ ജയം; ബോഡോ ഗ്ലിംറ്റിനെ 4-3ന് വീഴ്ത്തി

ഏഴ് ഗോൾ ത്രില്ലറിൽ നാപ്പോളിക്ക് ആദ്യ ജയം; ബോഡോ ഗ്ലിംറ്റിനെ 4-3ന് വീഴ്ത്തി

സ്കോട്ട് മക്ടോമിനെയ്ക്ക് ഇരട്ടഗോൾ; ബോഡോ താരത്തിന്റെ സെൽഫ് ഗോൾ നിർണായകമായി

ഏഴ് ഗോൾ ത്രില്ലറിൽ നാപ്പോളിക്ക് ആദ്യ ജയം; ബോഡോ ഗ്ലിംറ്റിനെ 4-3ന് വീഴ്ത്തി
Image Courtesy: https://www.facebook.com/SSCNapoli

നേപ്പിൾസ്: ഏഴ് ഗോൾ പിറന്ന ആവേശപ്പോരാട്ടത്തിൽ നോർവീജിയൻ ക്ലബ്ബ് ബോഡോ ഗ്ലിംറ്റിനെ 4-3ന് മറികടന്ന് നാപ്പോളി ഈ ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയം കുറിച്ചു. ഡിയേഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്കോട്ട് മക്ടോമിനെ ഇരട്ടഗോൾ നേടി. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ നാപ്പോളിക്ക് ഇതോടെ മൂന്ന് പോയിന്റായി.

കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ മാറ്റിയോ പൊളിറ്റാനോ നാപ്പോളിയെ മുന്നിലെത്തിച്ചു. 27ആം മിനിറ്റിൽ യെൻസ് പീറ്റർ ഹോഗെ ബോഡോയെ ഒപ്പമെത്തിച്ചു. 41ആം മിനിറ്റിൽ കെവിൻ ഡി ബ്രൂയ്നെയുടെ ത്രൂ ബോളിൽ മക്ടോമിനെ നാപ്പോളിക്ക് വീണ്ടും ലീഡ് നൽകി. 62ആം മിനിറ്റിൽ ആന്ദ്രേസ് ഹെൽമേഴ്സൻ ബോഡോയ്ക്കായി വീണ്ടും സമനില പിടിച്ചു. 75ആം മിനിറ്റിൽ മക്ടോമിനെ രണ്ടാം ഗോൾ നേടി. 88ആം മിനിറ്റിൽ ബോഡോ താരം ഓഡിൻ ലുറാസ് ബ്യോർടുഫ്റ്റിന്റെ സെൽഫ് ഗോൾ നാപ്പോളിയുടെ ലീഡ് 4-2 ആക്കി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ സൊന്ദ്രെ ഫെറ്റ് ബോഡോയ്ക്കായി ഒരു ഗോൾ കൂടി മടക്കിയെങ്കിലും സമനില പിടിക്കാനായില്ല.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕