Home › Cricket › രണ്ടാം ടി20യിൽ ഇന്ത്യക്ക് 181 റൺസ് വിജയലക്ഷ്യം; ഫിലിപ്സിനും ജേക്കബ്സിനും അർദ്ധ സെഞ്ച്വറി.

രണ്ടാം ടി20യിൽ ഇന്ത്യക്ക് 181 റൺസ് വിജയലക്ഷ്യം; ഫിലിപ്സിനും ജേക്കബ്സിനും അർദ്ധ സെഞ്ച്വറി.

ഫിലിപ്സ് 43 പന്തിൽ 70 ( 4 ഫോറും 4 സിക്സും) റൺസും ജേക്കബ്സ് 46 പന്തിൽ 58 റൺസും എടുത്തു.

രണ്ടാം ടി20യിൽ ഇന്ത്യക്ക് 181 റൺസ് വിജയലക്ഷ്യം; ഫിലിപ്സിനും ജേക്കബ്സിനും അർദ്ധ സെഞ്ച്വറി.
Image Courtesy: BCCI
ക്രൈസ്റ്റ് ചർച്ച്: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 181 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിം​ഗിന് ഇറങ്ങിയ ന്യൂസിലാന്റിന്റെ തുടക്കം മോശമായിരുന്നു. പവർപ്ലേയിൽ മൂന്ന് വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. 41 റൺസിന് 3 വിക്കറ്റ് നഷ്ടമായ ആതിഥേയരെ ​ഗ്ലെൻ ഫിലിപ്സ് - ബെവൻ ജേക്കബ് സഖ്യമാണ് കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് റൺസ് കൂട്ടിച്ചേർത്ത് ടീമിനെ കരക്കടുപ്പിച്ചു. ​പതിയെ തുടങ്ങിയ ഇരുവരും പത്ത് ഓവറിന് ശേഷമാണ് സ്കോറിം​ഗ് നിരക്ക് ഉയർത്താൻ തുടങ്ങിയത്. ഫിലിപ്സ് 43 പന്തിൽ 70 ( 4 ഫോറും 4 സിക്സും) റൺസെടുത്ത് പതിനെട്ടാമത്തെ ഓവറിൽ പുറത്തായി. അർഷ്ദീപിനായിരുന്നു വിക്കറ്റ്. പത്തൊമ്പതാം ഓവറിൽ ജേക്കബ്സും പുറത്തായി. 46 പന്തിൽ 58 റൺസാണ് ജേക്കബ്സ് എടുത്തത്. നിതീഷിനാണ് വിക്കറ്റ്. ടോസ് നേടിയ ഇന്ത്യ ഇന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇറങ്ങിയത്. പരിക്കറ്റ ഇഷാൻ കിഷന് പകരം വൈഭവ് സൂര്യവംശിയും മായങ്കിന് പകരം പ്രിൻസ് യാദവും ടീമിലെത്തി. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ തന്നെ അർഷദീപ് ഓപ്പണർ സെയ്ഫർട്ടിനെ (7) പുറത്താക്കി. തൊട്ടുപിന്നാലെ മൂന്നാം ഓവറിലെ അവസാന പന്തിൽ ഭുവി ഡാരിൽ മിച്ചലിനേയും (6) പുറത്താക്കി. അഞ്ചാം ഓവർ എറിയാനെത്തിയ പ്രിൻസ് യാദവ് ഫിൻ അലനെ (16) ക്ലീൻ ബൗൾഡാക്കി. പ്രിൻസ് യാദവ് നാലോവറിൽ 30 റൺസ് വഴങ്ങി 1 വിക്കറ്റ് നേടി. അർഷ്ദീപിന് രണ്ട് വിക്കറ്റ് ലഭിച്ചു. ഭുവനേശ്വർ കുമാർ നാല് ഓവറിൽ 50 റൺസ് വഴങ്ങി.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕