Home › ISL › ഇഞ്ച്വറി ടൈമിൽ അജറായിയുടെ പെനാൽറ്റി മിസ്; ഒഡീഷ–നോർത്ത്ഈസ്റ്റ് പോരാട്ടം സമനിലയിൽ

ഇഞ്ച്വറി ടൈമിൽ അജറായിയുടെ പെനാൽറ്റി മിസ്; ഒഡീഷ–നോർത്ത്ഈസ്റ്റ് പോരാട്ടം സമനിലയിൽ

സമനിലയോടെ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാമത്. ഒഡീഷ ഗോളി ഹിമാൻഷു തിവാരി കളിയിലെ താരം

ഇഞ്ച്വറി ടൈമിൽ അജറായിയുടെ പെനാൽറ്റി മിസ്; ഒഡീഷ–നോർത്ത്ഈസ്റ്റ് പോരാട്ടം 
സമനിലയിൽ

ഇഞ്ച്വറി ടൈമിലെ 7ആം മിനിറ്റിൽ ലഭിച്ച പെനൽറ്റി അലാവുദ്ദീൻ അജറായി പാഴാക്കിയതോടെ ഐഎസ്എലിൽ ഒഡീഷ എഫ്.സി.യും നോർത്ത്ഈസ്റ്റ് യുണൈറ്റഡും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 97ആം മിനിറ്റിൽ നോർത്ത്ഈസ്റ്റ് നായകൻ തൊടുത്ത വലതുകാലൻ ഷോട്ട് വലതു പോസ്റ്റിൽ തട്ടിമടങ്ങി. ജയിച്ചിരുന്നെങ്കിൽ ടീമിന് പോയിന്റ് പട്ടികയിൽ ലീഡ് വർധിപ്പിക്കാമായിരുന്ന അവസരമാണ് അജറായി നഷ്ടമാക്കിയത്.

ഗോൾ അകന്നുനിന്ന കളിയിൽ ഒഡീഷയുടെ ഗോളി ഹിമാൻഷു തിവാരിയാണ് തിളങ്ങിയത്. നോർത്ത്ഈസ്റ്റ് പ്രതിരോധത്തിൽ നിക്സൺ ബർലയും പ്രബ്ഗിൻ സിങ്ങും അഷീർ റബീഹും ഉറച്ചുനിന്നു. ഒഡീഷയുടെ ഗിവി അബുർജാനിയ, എവർട്ടൺ, നോർത്ത്ഈസ്റ്റിന്റെ നെമാഞ്ജ നിങ്കോവിച് എന്നിവർ മഞ്ഞക്കാർഡ് കണ്ടു.

മൂന്നു കളിയിൽ രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയിന്റുള്ള നോർത്ത്ഈസ്റ്റ് യുണൈറ്റഡാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. രണ്ടു കളിയിൽ ആറു പോയിന്റുള്ള ഈസ്റ്റ് ബംഗാളും ബെംഗളൂരുമാണ് തൊട്ടുപിന്നിൽ. മൂന്നു കളിയിൽ ഇതുവരെ ജയമില്ലാത്ത ഒഡീഷ രണ്ടു പോയിന്റുമായി എട്ടാമതാണ്. രണ്ടു കളിയിൽ മൂന്നു പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് ആറാമതുണ്ട്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕