Home › Cricket › ഓജ സെലക്ഷൻ കമ്മിറ്റി ചെയർമാൻ; രമേഷ് പവാർ പുതിയ അംഗം

ഓജ സെലക്ഷൻ കമ്മിറ്റി ചെയർമാൻ; രമേഷ് പവാർ പുതിയ അംഗം

രമേഷ് പവാർ പുരുഷ സെലക്ഷൻ കമ്മിറ്റിയിൽ; ഏറ്റവും കൂടുതൽ ടെസ്റ്റ് കളിച്ചതിന്റെ അടിസ്ഥാനത്തിൽ ഓജ ചെയർമാൻ

ഓജ സെലക്ഷൻ കമ്മിറ്റി ചെയർമാൻ; രമേഷ് പവാർ പുതിയ അംഗം

മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് അജിത് അഗാർക്കർ പടിയിറങ്ങി. മുൻ സ്പിന്നർ പ്രഗ്യാൻ ഓജയാണ് പുതിയ ചെയർമാൻ. ഇന്ത്യൻ വനിതാ ടീമിന്റെ മുൻ മുഖ്യ പരിശീലകൻ രമേഷ് പവാർ കമ്മിറ്റിയിൽ പുതിയ അംഗമായി എത്തി. തിങ്കളാഴ്ചയാണ് ബിസിസിഐ പ്രഖ്യാപനം നടത്തിയത്.

ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓജയെ ചെയർമാനാക്കിയത്. പ്രഗ്യാൻ ഓജ, ശിവ് സുന്ദർ ദാസ്, ആർ.പി. സിംഗ്, അജയ് രത്ര, രമേഷ് പവാർ എന്നിവരാണ് പുതിയ സെലക്ഷൻ കമ്മിറ്റിയിലുള്ളത്.

അശോക് മൽഹോത്രയും ജതിൻ പരഞ്ജ്പെയും അംഗങ്ങളായ ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) ബിസിസിഐ ആസ്ഥാനത്ത് അപേക്ഷകരെ അഭിമുഖം നടത്തിയ ശേഷം ഏകകണ്ഠമായാണ് പവാറിനെ ശുപാർശ ചെയ്തത്. ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റും 31 ഏകദിനങ്ങളും കളിച്ച ഓഫ് സ്പിന്നറാണ് പവാർ. വിരമിച്ച ശേഷം ഇന്ത്യൻ വനിതാ ടീം, മുംബൈ, ഗുജറാത് എന്നിവയുടെ മുഖ്യ പരിശീലകനായും ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ബൗളിങ് പരിശീലകനായും പ്രവർത്തിച്ചു. പവാറിന്റെ കീഴിൽ ഇന്ത്യൻ വനിതകൾ ഏഷ്യാ കപ്പ് കിരീടവും കോമണ്വെൽത്ത് ഗെയിംസ് വെള്ളിയും നേടി.

2023 ജൂലൈയിലാണ് അഗാർക്കർ സെലക്ഷൻ കമ്മിറ്റി ചെയർമാനായത്. അദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യ മൂന്ന് ഐസിസി കിരീടങ്ങളും രണ്ട് ഏഷ്യാ കപ്പുകളും തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണവും നേടി. അഗാർക്കറുടെ പ്രതിബദ്ധതയ്ക്കും സംഭാവനകൾക്കും ബിസിസിഐ നന്ദി രേഖപ്പെടുത്തി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയാണ് പ്രസ്താവന പുറത്തിറക്കിയത്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕