ടി20യിലെ ഏറ്റവും മികച്ച താരമാകണം:റുഥർഫോർഡ്
വെസ്റ്റ് ഇൻഡീസിന്റെ വിജയത്തിൽ നിർണായകമായത് ഷെർഫെയ്ൻ റൂതർഫോർഡിന്റെ 37 പന്തിൽ 84 റൺസായിരുന്നു. ഏഴ് ഫോറും ഏഴ് സിക്സും പറത്തിയ റൂതർഫോർഡ് ആക്രമണത്തിന്റെ ചുമതല ആദ്യമേ ഏറ്റെടുത്തു.

റാഞ്ചി: രണ്ടാം ടി20യിലെ വെസ്റ്റ് ഇൻഡീസിന്റെ വിജയത്തിൽ നിർണായകമായത് ഷെർഫെയ്ൻ റൂതർഫോർഡിന്റെ 37 പന്തിൽ 84 റൺസായിരുന്നു. ഏഴ് ഫോറും ഏഴ് സിക്സും പറത്തിയ റൂതർഫോർഡ് പ്രത്യാക്രമണത്തിന്റെ ചുമതല ആദ്യമേ ഏറ്റെടുത്തു.
“ടി20യിലെ ഏറ്റവും മികച്ച താരമാകണമെന്നാണ് ഞാൻ എന്നോട് തന്നെ വാക്ക് നൽകിയിരിക്കുന്നത്. അതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതിന്റെ ഫലം മൈതാനത്ത് കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ട്,” മത്സരശേഷം റൂതർഫോർഡ് പറഞ്ഞു.
ഹോപ്പിനൊപ്പം ബാറ്റ് ചെയ്യുമ്പോൾ സ്വാഭാവികമായ ആക്രമണശൈലി തുടരാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. “ഞാൻ സ്വാഭാവികമായും വേഗത്തിൽ സ്കോർ ചെയ്യുന്ന താരമാണ്. കളി ഏറ്റെടുക്കാൻ ഇഷ്ടമാണ്. ഹോപ്പ് മറുവശത്തുള്ളപ്പോൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാം; അദ്ദേഹം അവസാനം വരെ നിലനിൽക്കുമെന്ന വിശ്വാസമുണ്ട്.”
ഹോപ്പിന്റെ സ്ഥിരതയിൽനിന്ന് തനിക്ക് പ്രചോദനം ലഭിക്കുന്നുണ്ടെന്നും റൂതർഫോർഡ് പറഞ്ഞു. പരിശീലനസമയത്ത് പോലും ഹോപ്പിന്റെ രീതികൾ ശ്രദ്ധിച്ച് പഠിക്കാൻ ശ്രമിക്കാറുണ്ടെന്നും വെസ്റ്റ് ഇൻഡീസ് നായകന് അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




