Home › Kerala › വിനു മങ്കാദ് ട്രോഫിയിൽ ആന്ധ്രയെ 37 റൺസിന് തോല്‍പിച്ച് കേരളം

വിനു മങ്കാദ് ട്രോഫിയിൽ ആന്ധ്രയെ 37 റൺസിന് തോല്‍പിച്ച് കേരളം

ആന്ധ്രയെ 37 റൺസിന് തോൽപ്പിച്ചാണ് കേരളം ടൂർണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 48.3 ഓവറിൽ 174 റൺസിന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രയുടെ പോരാട്ടം 39.2 ഓവറിൽ 137 റൺസിൽ അവസാനിച്ചു.

വിനു മങ്കാദ് ട്രോഫിയിൽ ആന്ധ്രയെ 37 റൺസിന് തോല്‍പിച്ച് കേരളം
Image Courtesy: KCA
ലഖ്നൗ: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ ആന്ധ്രയ്ക്കെതിരെ കേരളത്തിന് വിജയം. ആന്ധ്രയെ 37 റൺസിന് തോൽപ്പിച്ചാണ് കേരളം ടൂർണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 48.3 ഓവറിൽ 174 റൺസിന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രയുടെ പോരാട്ടം 39.2 ഓവറിൽ 137 റൺസിൽ അവസാനിച്ചു. കേരളം - 48.3 ഓവറിൽ 174/10, ആന്ധ്ര - 39.2 ഓവറിൽ 137/10, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 26 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ കെ.ആർ. രോഹിതിന്റെയും (7) സംഗീത് സാഗറിന്റെയും (16) വിക്കറ്റുകൾ നഷ്ടമായി. തുടർന്നെത്തിയ മാനവ് കൃഷ്ണ 11 റൺസെടുത്ത് നിൽക്കെ റണ്ണൗട്ടായി. നാലാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ഹൃഷികേശും അമയ് മനോജും ചേർന്നാണ് കേരളത്തെ കരകയറ്റിയത്. ഇരുവരും ചേർന്ന് 34 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ നാല് റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. അമയ് മനോജ് 31 റൺസെടുത്ത് റണ്ണൗട്ടായപ്പോൾ തോമസ് മാത്യുവും ജയ്ദേവ് നായരും ഇഷാൻ കുനാലും അക്കൗണ്ട് തുറക്കാതെ മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന ക്യാപ്റ്റൻ ഹൃഷികേശും ലെറോയ് ജോക്വിം ഷിബുവും ചേർന്നാണ് കേരളത്തിന്റെ സ്കോർ 174ൽ എത്തിച്ചത്. ഹൃഷികേശ് 61 ഉം ലെറോയ് 38 ഉം റൺസെടുത്തു. ആന്ധ്രയ്ക്ക് വേണ്ടി സായ് ചരൺ നാലും രാജേഷ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്രയ്ക്ക് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ദേവപ്രമോദും മനു ദർശനും ചേർന്നുള്ള 52 റൺസിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് ആന്ധ്രയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ 38 റൺസെടുത്ത ദേവപ്രമോദിനെ പുറത്താക്കി തോമസ് മാത്യു കേരളത്തിന് വിജയത്തിലേക്കുള്ള വഴിതുറന്നു. 35 റൺസെടുത്ത മനു ദർശൻ കൂടി മടങ്ങിയതോടെ കളി കേരളത്തിന്റെ വരുതിയിലായി. തുടർന്നെത്തിയ ബാറ്റർമാരിൽ ഒരാൾ മാത്രമാണ് രണ്ടക്കം കണ്ടത്. 39.2 ഓവറിൽ 137 റൺസിന് ആന്ധ്ര ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി തോമസ് മാത്യു, ആദർശ് രഞ്ജിത്, അമയ് മനോജ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕