Home › ISL › സൗത്ത് ഇന്ത്യൻ ഡർബി ബംഗളൂരുവിന്; ചെന്നൈയിനെ തകർത്ത് രണ്ടാം ജയം

സൗത്ത് ഇന്ത്യൻ ഡർബി ബംഗളൂരുവിന്; ചെന്നൈയിനെ തകർത്ത് രണ്ടാം ജയം

റയാൻ വില്യംസും മിഹൈലോ പെറോവിച്ചും ഗോൾ നേടി; ശ്രീ കണ്ടീരവയിൽ ചെന്നൈയിൻ എഫ്സിക്കെതിരെ 2-0 ജയം

സൗത്ത് ഇന്ത്യൻ ഡർബി ബംഗളൂരുവിന്; ചെന്നൈയിനെ തകർത്ത് രണ്ടാം ജയം
ബംഗളൂരു എഫ്സി ടീം
Image Courtesy: https://www.facebook.com/IndianSuperLeague

ബംഗളൂരു: ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന സൗത്ത് ഇന്ത്യൻ ഡർബിയിൽ ചെന്നൈയിൻ എഫ്സിയെ 2-0ന് തോൽപ്പിച്ച് ബംഗളൂരു എഫ്സി ഐഎസ്എല്ലിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. റയാൻ വില്യംസും മിഹൈലോ പെറോവിച്ചുമാണ് ഗോളുകൾ നേടിയത്. ഇതോടെ രണ്ട് കളികളിൽ നിന്ന് ആറ് പോയിന്റായി ബംഗളൂരുവിന്.

24ആം മിനിറ്റിൽ റയാൻ വില്യംസിലൂടെ ബംഗളൂരു മുന്നിലെത്തി. രണ്ടാം പകുതിയിൽ 52ആം മിനിറ്റിൽ ബോർജ മാർട്ടിനെസിന്റെ പാസിൽ പെറോവിച് ലീഡ് ഇരട്ടിപ്പിച്ചു. 70ആം മിനിറ്റിൽ സോഹം വാർഷ്ണേയയ്ക്ക് പകരം സുനിൽ ഛേത്രി കളത്തിലിറങ്ങിയത് കാണികളെ ആവേശത്തിലാഴ്ത്തി. അവസാന നിമിഷങ്ങളിൽ ജിതേശ്വർ ഉൾപ്പെടെ ചെന്നൈയിൻ താരങ്ങൾ ശ്രമിച്ചെങ്കിലും ബംഗളൂരു പ്രതിരോധം കലുഷിതമായില്ല.

ആദ്യ മത്സരത്തിൽ സ്പോർട്ടിംഗ് ക്ലബ് ഡൽഹിയെ 3-2ന് തോൽപ്പിച്ചാണ് ബംഗളൂരു സീസൺ തുടങ്ങിയത്. അന്ന് 89ആം മിനിറ്റിൽ മെനോ കോച്ചാണ് വിജയഗോൾ നേടിയത്. എഫ്സി ഗോവയുമായി 1-1 സമനിലയിൽ തുടങ്ങിയ ക്ലിഫോർഡ് മിരാൻഡയുടെ ചെന്നൈയിന് ഈ തോൽവി തിരിച്ചടിയാണ്. രണ്ട് കളികളിൽ നിന്ന് ഒരു പോയിന്റാണ് ചെന്നൈയിന്റെ സമ്പാദ്യം.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕