Home › News › കളിയെ ജനകീയമാക്കണം, ഹോക്കി പാരമ്പര്യം വീണ്ടെടുക്കണം; EHL ഹോക്കി കപ്പ് 26 ജസ്റ്റിസ് ബെച്ചു കുര്യൻ ഉദ്ഘാടനം ചെയ്തു

കളിയെ ജനകീയമാക്കണം, ഹോക്കി പാരമ്പര്യം വീണ്ടെടുക്കണം; EHL ഹോക്കി കപ്പ് 26 ജസ്റ്റിസ് ബെച്ചു കുര്യൻ ഉദ്ഘാടനം ചെയ്തു

ഹോക്കി കളിക്കാൻ അവസരം ലഭിച്ചിട്ടില്ലെങ്കിലും ആവേശത്തോടെ കാണുന്ന മത്സരമാണ് ഹോക്കിയെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ. കളിയെ കൂടുതൽ ജനകീയമാക്കാനും കേരളത്തിന്റെ ഹോക്കി പാരമ്പര്യം വീണ്ടെടുക്കാനും കൂട്ടായ ശ്രമങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു.

കളിയെ ജനകീയമാക്കണം, ഹോക്കി പാരമ്പര്യം വീണ്ടെടുക്കണം; EHL ഹോക്കി കപ്പ് 26 ജസ്റ്റിസ് ബെച്ചു കുര്യൻ ഉദ്ഘാടനം ചെയ്തു
കൊച്ചി: എറണാകുളം ഹോക്കി ലവേഴ്സ് സംഘടിപ്പിക്കുന്ന EHL ഹോക്കി കപ്പ് 26ന് തുടക്കമായി. ജസ്റ്റിസ് ബെച്ചു കുര്യൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് അനന്ദലാൽ, എറണാകുളം ജില്ലാ ഹോക്കി അസോസിയേഷൻ പ്രസിഡന്റ് ബിന്ദു മനോഹർ, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. EHL പ്രസിഡന്റ് സിജോ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഷാജി സ്വാഗതവും ട്രഷറർ ജൂബി ജോർജ് നന്ദിയും പറഞ്ഞു. ഹോക്കി കളിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ആവേശത്തോടെ കാണുന്ന കായികമത്സരമാണ് ഹോക്കിയെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ പറഞ്ഞു. ഈ കളിയെ കൂടുതൽ ജനകീയമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. കേരളത്തിന്റെ ഹോക്കി പാരമ്പര്യം വീണ്ടെടുക്കാനും പുതിയ തലമുറയെ കളിയിലേക്ക് ആകർഷിക്കാനും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ തൂഫാൻ വാരിയർ ബാഡ്ജുകൾ ടീമുകളുടെ ക്യാപ്റ്റൻമാർക്ക് അദ്ദേഹം കൈമാറി.

STORY HIGHLIGHTS

Justice Bechu Kurian Inaugurates EHL Hockey Cup 26 in Kochi

Read Next

K SPORTSSPORTS. STORIES. BEYOND.
⌕