Home › News › കെയ്റോയിൽ ഉദയ്‌വീറിന് സ്വർണം; പാരിസ് മെഡലിസ്റ്റിനെ പിന്തള്ളി ഇന്ത്യൻ താരം

കെയ്റോയിൽ ഉദയ്‌വീറിന് സ്വർണം; പാരിസ് മെഡലിസ്റ്റിനെ പിന്തള്ളി ഇന്ത്യൻ താരം

ഐഎസ്എസ്എഫ് ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ ഉദയ്‌വീർ സിദ്ധുവിന് സ്വർണം. സീനിയർ ലോകകപ്പിൽ 24കാരന്റെ ആദ്യ സ്വർണമാണിത്.

കെയ്റോയിൽ ഉദയ്‌വീറിന് സ്വർണം; പാരിസ് മെഡലിസ്റ്റിനെ പിന്തള്ളി ഇന്ത്യൻ താരം
ഉദയ്‌വീർ സിദ്ധു
Image Courtesy: ISSF

കെയ്റോ: ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയുടെ ഉദയ്‌വീർ സിദ്ധു സ്വർണം നേടി. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൽ ഫൈനലിൽ 240.6 പോയിന്റോടെയാണ് നേട്ടം. മുൻ ഒളിമ്പിക് ചാമ്പ്യൻ കൂടിയായ ജർമനിയുടെ ക്രിസ്റ്റ്യൻ റീറ്റ്സ് 240.1 പോയിന്റുമായി വെള്ളി നേടി. ഇറ്റലിയുടെ പാവോളോ മോണ്ണയ്ക്കാണ് വെങ്കലം.

അര പോയിന്റിന്റെ വ്യത്യാസത്തിലാണ് എക്കാലത്തെയും മികച്ച പിസ്റ്റൽ ഷൂട്ടർമാരിലൊരാളായ റീറ്റ്സിനെ ഉദയ്‌വീർ മറികടന്നത്. യോഗ്യതാ റൗണ്ടിൽ 585 പോയിന്റുമായി നാലാം സ്ഥാനത്തായിരുന്നു അദ്ദേഹം. സീനിയർ ലോകകപ്പിലെ ആദ്യ സ്വർണത്തിനൊപ്പം, 10 മീറ്റർ എയർ പിസ്റ്റളിൽ ഇതാദ്യമായാണ് ഉദയ്‌വീർ ലോകകപ്പിൽ മത്സരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

2024 പാരിസ് ഒളിമ്പിക്സിൽ ഒമ്പതാം സ്ഥാനത്തെത്തിയ വിജയ്‌വീർ സിദ്ധുവിന്റെ ഇരട്ട സഹോദരനാണ് ഉദയ്‌വീർ. ഫൈനലിൽ എത്താതെ പോയെങ്കിലും ജോണത്തൻ ഗാവിൻ ആന്റണി യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്തെത്തി. റാങ്കിംഗ് പോയിന്റിന് വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മത്സരം. അജേന്ദ്ര സിംഗ് ചൗഹാൻ (14), സർബ്ജോത് സിംഗ് (31) എന്നിവർക്ക് ഫൈനലിലെത്താനായില്ല.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕