Home › Kerala › കേരളത്തിലെ ആദ്യ രാജ്യാന്തര പാഡൽ ടൂർണമെന്റ് നവംബർ 12 മുതൽ 15 വരെ; കൊച്ചി വേദിയാകും

കേരളത്തിലെ ആദ്യ രാജ്യാന്തര പാഡൽ ടൂർണമെന്റ് നവംബർ 12 മുതൽ 15 വരെ; കൊച്ചി വേദിയാകും

സ്പേസ് ഹാഷ് ആതിഥ്യമരുളുന്ന എഫ്ഐപി ബ്രോൺസ് ഹൈ വെലോസിറ്റി കൊച്ചിയിൽ 20ലേറെ രാജ്യാന്തര താരങ്ങൾ; ലോക റാങ്കിങ്ങിലെ ആദ്യ 500ൽ 15ലേറെ പേർ

കേരളത്തിലെ ആദ്യ രാജ്യാന്തര പാഡൽ ടൂർണമെന്റ് നവംബർ 12 മുതൽ 15 വരെ; കൊച്ചി വേദിയാകും
ഏഷ്യ പാഡൽ ഇവന്റ്സിനെ പ്രതിനിധീകരിച്ച് ഫെഡറിക്, സ്പേസ് ഹാഷിന്റെ മുഹമ്മദ് റാഫി, ഷാർസിന റാഫി, മനോജ് ​ഗോപി, സ്റ്റീവ് ഫ്രാങ്കോ എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു
കൊച്ചി : കായിക ലോകത്ത് ചരിത്രം കുറിക്കാൻ കൊച്ചി ഒരുങ്ങി. നഗരത്തിലെ ആദ്യ രാജ്യാന്തര പാഡൽ ടൂർണമെന്റായ എഫ്ഐപി ബ്രോൺസ് ഹൈ വെലോസിറ്റി കൊച്ചിക്ക് നവംബർ 12 മുതൽ 15 വരെ കടവന്ത്ര ജവഹർ നഗറിലെ സ്പേസ് ഹാഷ് വേദിയാകും. ഇന്റർനാഷണൽ പാഡൽ ഫെഡറേഷൻ (എഫ്ഐപി) ഈ രാജ്യാന്തര ടൂർണമെന്റിന്റെ ആതിഥേയരായി സ്പേസ് ഹാഷിനെ തിരഞ്ഞെടുത്തത് സ്പേസ് ഹാഷിനും കൊച്ചിക്കും വലിയ അഭിമാനവും ബഹുമതിയുമാണ്. കൊച്ചിയുടെ കായിക ഭൂപടത്തിലെ സുപ്രധാന നാഴികക്കല്ലായ ഈ അംഗീകാരം, ഈ മേഖലയിൽ പാഡലിനുള്ള വളർന്നുവരുന്ന സാന്നിധ്യം കൂടി വ്യക്തമാക്കുന്നു. ഇന്ന് എറണാകുളം പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സംഘാടകർ ടൂർണ്ണമെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചു. ഏഷ്യ പാഡൽ ഇവന്റ്സിനെ പ്രതിനിധീകരിച്ച് ഫെഡറിക്, സ്പേസ് ഹാഷിന്റെ മുഹമ്മദ് റാഫി, ഷാർസിന റാഫി, മനോജ് ​ഗോപി, സ്റ്റീവ് ഫ്രാങ്കോ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. നാല് ദിവസം നീളുന്ന ടൂർണമെന്റിൽ ലോക റാങ്കിങ്ങിലെ ആദ്യ 500ൽ ഉൾപ്പെടുന്ന 15ലേറെ പേർ ഉൾപ്പെടെ 20ലേറെ രാജ്യാന്തര താരങ്ങൾ ഇന്ത്യയിലെ മുൻനിര പാഡൽ താരങ്ങൾക്കൊപ്പം മത്സരിക്കും. ലോകോത്തര നിലവാരത്തിലുള്ള മത്സരങ്ങൾ, രാജ്യാന്തര പാഡൽ പ്രതിഭകളെ കൊച്ചിക്കാർക്ക് സ്വന്തം നഗരത്തിൽ കാണാനുള്ള അവസരവുമാണിത്. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന കായിക ഇനങ്ങളിലൊന്നായ പാഡൽ എല്ലാ വൻകരകളിലും ജനപ്രീതി നേടിവരികയാണ്. ചലനാത്മകമായ റാക്കറ്റ് കായികയിനമായ പാഡൽ പഠിക്കാൻ എളുപ്പമുള്ളതും കളിക്കാൻ രസകരവുമാണ്; വിവിധ പ്രായത്തിലുള്ളവർക്ക് ഇത് ഒരുപോലെ കളിക്കാവുന്നതാണ്. മത്സരത്തിനപ്പുറം, പാഡൽ സജീവമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുകയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സഹായിക്കുകയും സാമൂഹിക ഇടപെടലിനും സൗഹൃദങ്ങൾക്കും കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും അവസരമൊരുക്കുകയും ചെയ്യുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന, സാമൂഹിക സ്വഭാവമാണ് പാഡലിന്റെ ആഗോള സ്വീകാര്യതയുടെ പ്രധാന കാരണം. കേരളത്തിൽ ഈ കായിക മുന്നേറ്റത്തിന്റെ മുൻനിരയിലാണ് സ്പേസ് ഹാഷ് കൊച്ചി. കടവന്ത്ര ജവഹർ നഗറിൽ പാഡൽ കേന്ദ്രവും ഇൻഫോപാർക്കിനടുത്ത് കാക്കനാട്ട് പാഡൽ-പിക്കിൾബോൾ കേന്ദ്രവുമായി രണ്ട് കേന്ദ്രങ്ങളിലൂടെ, ഈ പുതുതലമുറ കായിക ഇനങ്ങൾ പരിചയപ്പെടാനും പഠിക്കാനും ആസ്വദിക്കാനും ആളുകൾക്ക് സ്പേസ് ഹാഷ് അവസരമൊരുക്കുന്നുണ്ട്. കളിക്കാനുള്ള സൗകര്യങ്ങൾക്കപ്പുറം, കുട്ടികൾക്കും മുതിർന്നവർക്കും അടിസ്ഥാന തലത്തിലുള്ള പരിശീലനം, പതിവ് ടൂർണമെന്റുകൾ, പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ എന്നിവയിലൂടെ ശക്തമായ പാഡൽ സമൂഹം വളർത്താനും സ്പേസ് ഹാഷ് തുടർച്ചയായി പ്രവർത്തിക്കുന്നു. ഈ രാജ്യാന്തര ടൂർണമെന്റിന് ആതിഥ്യമരുളുന്നത് സ്പേസ് ഹാഷിന്റെ യാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ്; ഈ കായിക ഇനത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള പ്രതിബദ്ധതയുടെ തെളിവുമാണ്. ഇന്ത്യയിലെ വളരുന്ന പാഡൽ സമൂഹത്തെ രാജ്യാന്തര സർക്യൂട്ടുമായി ബന്ധിപ്പിക്കാനും ഉയർന്നുവരുന്ന താരങ്ങൾക്ക് പ്രചോദനമാകാനും കൊച്ചിയെ ആഗോള പാഡൽ ഭൂപടത്തിൽ അടയാളപ്പെടുത്താനും ഇത് അവസരമൊരുക്കുന്നു. ഈ ലാൻഡ്മാർക്ക് കായിക പരിപാടി സാധ്യമാക്കിയതിൽ തങ്ങളുടെ സ്പോൺസർമാരായ ക്വീൻസ്‌വേ ഓവർലാൻഡ്, ഗുനം, വി-ഗാർഡ്, ഗുഡ് എർത്ത് എന്നിവരുടെ വിലപ്പെട്ട പിന്തുണയ്ക്ക് സ്പേസ് ഹാഷ് ആത്മാർഥമായി നന്ദി അറിയിച്ചു.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕