Home › Kerala › മലപ്പുറത്ത് നിന്നൊരു മിടുക്കൻ; വൈറൽ ഫുട്ബോൾ താരത്തെ കണ്ടെത്തി കായിക മന്ത്രി

മലപ്പുറത്ത് നിന്നൊരു മിടുക്കൻ; വൈറൽ ഫുട്ബോൾ താരത്തെ കണ്ടെത്തി കായിക മന്ത്രി

സോഷ്യൽ മീഡിയ വഴി തിരഞ്ഞ ഫുട്ബോൾ താരത്തെ കണ്ടെത്തി കായിക മന്ത്രി ഒ.ജെ ജനീഷ്

മലപ്പുറത്ത് നിന്നൊരു മിടുക്കൻ; വൈറൽ ഫുട്ബോൾ താരത്തെ കണ്ടെത്തി കായിക മന്ത്രി
മന്ത്രി ഒ.ജെ ജനീഷ് മുഹമ്മദ് നഫാൽ തുപ്പത്തുമായി സംസാരിക്കുന്നു
Image Courtesy: https://www.facebook.com/janeesh.ranjan
കഴിഞ്ഞ ​ദിവസം കായിക മന്ത്രി ഒ.ജെ ജനീഷ് ഫേസ്ബുക്കിലൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സ്ക്കൂളിലെ ഫുട്ബോൾ മൈതാനത്ത് എതിരാളികളെ കബളിപ്പിച്ച് ​ഗോളടിക്കുന്ന ഒരു മിടുക്കന്റെ വീഡിയോ. ഈ മിടുക്കന്‍ ആരാണ് എന്ന് അറിയുന്നവര്‍ ഒന്ന് പറയാമോ? എന്ന തലക്കെട്ടോടെയാണ് മന്ത്രി ഇത് പങ്കുവെച്ചത്. ഒരു ദിവസത്തിനകം തന്നെ മന്ത്രി ഈ കൊച്ചു മിടുക്കനെ കണ്ടെത്തുകയും ചെയ്തു. മലപ്പുറം ജില്ലയിലെ തിരൂർ കന്മനം A.M.U.P.സ്ക്കൂൾ, തുവ്വക്കാട് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് നഫാൽ തുപ്പത്ത് ആണ് ഈ കൊച്ചുമിടുക്കൻ. നഫാലിനെ കണ്ടെത്തിയ വിവരം മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. കഴിവും ആത്മവിശ്വാസവും കൊണ്ട് ശ്രദ്ധേയനായ നഫാലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് മന്ത്രി അഭിനന്ദിച്ചു പോസ്റ്റ് എഴുതി. കൂടെ നഫാലുമായി വീഡിയോ കോളിൽ സംസാരിക്കുന്ന വീഡിയോയും പങ്കുവെച്ചു. സ്ക്കൂൾ ഹെഡ്മിസ്ട്രസിന്റെ ഫോണിലൂടെ നഫാലിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതല്ല, കേരളത്തിൽ നിന്നും മെസിമാരെ ഉണ്ടാക്കുന്നതാണ് തന്റെ ലക്ഷ്യം എന്ന് ഒ.ജെ ജനീഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നഫാലിന്റെ കളി മനോഹരമാണെന്നും അടുത്ത മെസിയായി വളരണമെന്നും മന്ത്രി പറഞ്ഞു. നഫാലിനെ പ്രോത്സാഹിപ്പിക്കണമെന്ന് അധ്യാപകരോടും മന്ത്രി ആവശ്യപ്പെട്ടു.

നേരത്തെ മന്ത്രി ഒ.ജെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ കാണാം.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕