Other Sports
ഏഷ്യൻ ഗെയിംസിൽ മലയാളി താരം വിദർശ ഉൾപ്പെട്ട ഷൂട്ടിംഗ് ടീമിന് വെള്ളി മെഡൽ
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ ഇന്ത്യൻ സംഘത്തിന് വെള്ളിമെഡൽ. വിദർശക്ക് കേരളത്തിന്റെ അഭിനന്ദനം അറിയിച്ച് മന്ത്രി ഒ.ജെ ജനീഷ്

ജപ്പാൻ: ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ ഇന്ത്യൻ സംഘത്തിന് വെള്ളിമെഡൽ. മലയാളി ഷൂട്ടർ വിദർശ കെ. വിനോദ്, എളവേനിൽ വാളറിവൻ, സോനം മാസ്കർ എന്നിവരുൾപ്പെട്ട ടീമാണ് വെള്ളി മെഡൽ നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയായി മാറി വിദർശ. 1898.0 പോയിന്റ് നേടിയാണ് ഇന്ത്യ രണ്ടാമത് എത്തിയത് . ഒന്നാമതെത്തിയ ചൈനയ്ക്ക് 1904.2 പോയിന്റാണ് ഉള്ളത്. ജപ്പാനാണ് വെങ്കലം കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയാണ് വിദർശ. 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർഷ മത്സരിക്കുന്നുണ്ട്.
വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്കു കൂറ്റൻ വിജയം. ഉസ്ബക്കിസ്ഥാനെ മറുപടിയില്ലാത്ത 19 ഗോളുകൾക്ക് ഇന്ത്യ തകർത്തുവിട്ടു. ഇന്ത്യൻ താരം ദീപിക എട്ടു ഗോളുകൾ നേടി.
വിദർശക്ക് കേരളത്തിന്റെ അഭിനന്ദനം അറിയിച്ച് മന്ത്രി ഒ.ജെ ജനീഷ്
മെഡൽ നേടിയ വിദർശക്ക് അഭിനന്ദനവുമായി സ്പോർഡ്സ് മന്ത്രി ഒ.ജെ ജനീഷ്. വിദർശയെ വീഡിയോ കോളിൽ വിളിച്ച് മന്ത്രി നേരിട്ട് അഭിന്ദനം അറിയിച്ചു. മെഡൽ കിട്ടയതിൽ ഏറെ അഭിമാനമുണ്ടെന്ന് വിദർശ അറിയിച്ചു.
Image courtesy: https://www.instagram.com/vidarsakvinod/
