Cricket
ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റിൽ പാകിസ്ഥാന് വെങ്കലം
ബംഗ്ലാദേശിനെ തോൽപ്പിച്ചത് 31 റൺസിന്

ജപ്പാൻ: ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റിൽ പാകിസ്ഥാന് വെങ്കലം. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ബംഗ്ലാദേശിനെ 31 റൺസിനാണ് പാക് പെൺകുട്ടികൾ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാൻ 20 ഓവറിൽ 8 വിക്കറ്റിന് 145 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് വനിതകൾക്ക് 7 വിക്കറ്റിന് 114 റൺസ് നേടാനേ സാധിച്ചുള്ളൂ.
30 പന്തിൽ 45 റൺസ് നേടിയ ക്യാപ്റ്റൻ ഫാത്തിമ സനയുടെ ബാറ്റിംഗാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഗുൾ ഫിറോസ് 31ഉം ആലിയ റൈസ് 25 റൺസും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് ടീമിൽ 45 പന്തിൽ 46 റൺസെടുത്ത ഷർമിന് അക്തറും 25 റൺസെടുത്ത നിഗർ സുൽത്താനയും മാത്രമാണ് പിടിച്ചു നിന്നത്. പാക് ബൗളർ ഉം ഇ ഹനി 3 വിക്കറ്റ് വീഴ്ത്തി.
സ്വർണ്ണമെഡിലിനായുള്ള മത്സരത്തിൽ ഇന്ത്യൻ വനിതകൾ ബംഗ്ലാദേശിനെ നേരിടും.



