Home › Football › മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കില്ല; സ്വയം വരുത്തിവെക്കുന്ന സാമ്പത്തിക ദുരന്തം' എന്ന് ക്ലബ്ബ് മേധാവികൾ

മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കില്ല; സ്വയം വരുത്തിവെക്കുന്ന സാമ്പത്തിക ദുരന്തം' എന്ന് ക്ലബ്ബ് മേധാവികൾ

മാഞ്ചസ്റ്റർ സിറ്റിയെ പുറത്താക്കുന്നത് പ്രീമിയർ ലീഗിന് "സ്വയം വരുത്തിവെക്കുന്ന സാമ്പത്തിക ദുരന്തമായിരിക്കും" എന്നാണ് പ്രമുഖ പ്രീമിയർ ലീഗ് ക്ലബ്ബുകളിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നതെന്ന് സ്കൈ സ്പോർഡ്സ് റിപ്പോർ‍ട്ട് ചെയ്തു.

മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കില്ല; സ്വയം വരുത്തിവെക്കുന്ന സാമ്പത്തിക ദുരന്തം' എന്ന് ക്ലബ്ബ് മേധാവികൾ
പ്രീമിയർ ലീഗിന്റെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ മാഞ്ചസ്റ്റർ സിറ്റിയെ ലീഗിൽ നിന്ന് പുറത്താക്കുന്ന കടുത്ത ശിക്ഷാനടപടിക്ക് മറ്റ് ക്ലബ്ബുകൾ വോട്ട് ചെയ്തേക്കില്ലെന്ന് സൂചന. മാഞ്ചസ്റ്റർ സിറ്റിയെ പുറത്താക്കുന്നത് പ്രീമിയർ ലീഗിന് "സ്വയം വരുത്തിവെക്കുന്ന സാമ്പത്തിക ദുരന്തമായിരിക്കും" എന്നാണ് പ്രമുഖ പ്രീമിയർ ലീഗ് ക്ലബ്ബുകളിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നതെന്ന് സ്കൈ സ്പോർഡ്സ് റിപ്പോർ‍ട്ട് ചെയ്തു. പ്രീമിയർ ലീഗ് കൊണ്ടുവന്ന 115 സാമ്പത്തിക ചാർജുകളിൽ 114 എണ്ണത്തിലും മാഞ്ചസ്റ്റർ സിറ്റി കുറ്റക്കാരാണെന്ന് സ്വതന്ത്ര കമ്മീഷൻ കണ്ടെത്തിയതിന് പിന്നാലെയാണ് സ്കൈ സ്പോർട്സ് ഈ വാർത്ത പുറത്തുവിട്ടത്. സിറ്റിയെ ലീഗിൽ നിന്ന് പുറത്താക്കാൻ 15 ക്ലബ്ബുകൾ വോട്ട് ചെയ്യുമെന്ന കാര്യത്തിൽ തങ്ങൾക്ക് വലിയ അത്ഭുതവും സംശയവുമുണ്ടെന്ന് ഈ ക്ലബ്ബ് പ്രതിനിധികൾ പറയുന്നു. സാമ്പത്തിക തകർച്ച ഭയന്ന് മറ്റ് ക്ലബ്ബുകൾ മാഞ്ചസ്റ്റർ സിറ്റിയെപ്പോലൊരു വമ്പൻ ക്ലബ്ബിനെ പുറത്താക്കുന്നത് പ്രീമിയർ ലീഗിന്റെ ആഗോളതലത്തിലെ വാണിജ്യ മൂല്യത്തെയും വരുമാനത്തെയും കടുത്ത രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ: • ബ്രോഡ്കാസ്റ്റിംഗ് വരുമാനത്തിലെ നഷ്ടം: സിറ്റിയെ പുറത്താക്കിയാൽ മത്സരങ്ങളുടെ എണ്ണം കുറയുകയും ആകർഷണീയത നഷ്ടപ്പെടുകയും ചെയ്യും. ഇതോടെ ടിവി സംപ്രേക്ഷണാവകാശം എടുത്ത ആഭ്യന്തര-അന്തർദേശീയ ചാനലുകൾ വൻ തുക റീഫണ്ട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ഇത് ബാക്കി 19 ക്ലബ്ബുകളുടെയും വരുമാനത്തെ നേരിട്ട് ബാധിക്കും. • സ്പോൺസർഷിപ്പുകളുടെ കുറവ്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇംഗ്ലീഷ് ഫുട്ബോൾ ഭരിക്കുന്ന സിറ്റിയുടെ അഭാവം ലീഗിലെ കോർപ്പറേറ്റ് ഫണ്ടിംഗും സ്പോൺസർഷിപ്പുകളും ഗണ്യമായി കുറയാൻ കാരണമാകും. • താരങ്ങളുടെ ഭാവി: എർലിംഗ് ഹാലണ്ട്, ഫിൽ ഫോഡൻ തുടങ്ങിയ സൂപ്പർ താരങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നത് പ്രീമിയർ ലീഗിന്റെ ബ്രാൻഡ് മൂല്യത്തിന് വലിയ തിരിച്ചടിയാകും. എങ്കിലും, സിറ്റി ലീഗിൽ തുടരുന്നത് ടൂർണമെന്റിന്റെ വിശ്വാസ്യതയെയും പ്രതിച്ഛായയെയും ബാധിക്കുമെന്നും കടുത്ത ശിക്ഷ തന്നെ നൽകണമെന്നും വാദിക്കുന്ന ചില മുൻനിര ക്ലബ്ബുകളും പ്രീമിയർ ലീഗിലുണ്ട്. സിറ്റി വന്നാൽ തകരുമെന്ന് 'ചാമ്പ്യൻഷിപ്പ്' ക്ലബ്ബുകൾ പ്രീമിയർ ലീഗിൽ നിന്നുള്ള പുറത്താക്കലിന് പകരമായി പോയിന്റ് കുറച്ചുകൊണ്ട് സിറ്റിയെ രണ്ടാം ഡിവിഷനായ 'ചാമ്പ്യൻഷിപ്പിലേക്ക്' തരംതാഴ്ത്താനുള്ള സാധ്യതയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ സിറ്റി തങ്ങളുടെ ലീഗിലേക്ക് വരുന്നതിനോട് ചാമ്പ്യൻഷിപ്പ് ക്ലബ്ബുകളുടെ ഡയറക്ടർമാർക്ക് കടുത്ത വിയോജിപ്പാണുള്ളത്: • പ്രൊമോഷൻ സാധ്യതകൾ ഇല്ലാതാകും: മാഞ്ചസ്റ്റർ സിറ്റിയുടെ വൻ സാമ്പത്തിക ശേഷിയോട് മുട്ടിനിൽക്കാൻ ചാമ്പ്യൻഷിപ്പിലെ മറ്റ് ക്ലബ്ബുകൾക്ക് കഴിയില്ല. സിറ്റി ചാമ്പ്യൻഷിപ്പിൽ വന്നാൽ അവർ ചാമ്പ്യന്മാരായി എളുപ്പത്തിൽ പ്രീമിയർ ലീഗിലേക്ക് തിരികെ കയറുമെന്നും ഇത് മറ്റ് ക്ലബ്ബുകളുടെ പ്രൊമോഷൻ സാധ്യതകളെ ഇല്ലാതാക്കുമെന്നും ഒരു ചാമ്പ്യൻഷിപ്പ് ക്ലബ് ഡയറക്ടർ പറഞ്ഞു. • സ്വയം യോഗ്യത നേടണം: സിറ്റിയെ പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കിയാൽ നേരിട്ട് ചാമ്പ്യൻഷിപ്പിൽ കളിപ്പിക്കരുതെന്നും ഇംഗ്ലീഷ് ഫുട്ബോളിന്റെ ഏറ്റവും താഴത്തെ തട്ടിൽ നിന്ന് കളിച്ച് അവർ യോഗ്യത നേടി വരണമെന്നുമാണ് മറ്റൊരു ഡയറക്ടറുടെ അഭിപ്രായം. തങ്ങൾ നിരപരാധികളാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് മാഞ്ചസ്റ്റർ സിറ്റി മാനേജ്മെന്റ് ഇപ്പോഴും വ്യക്തമാക്കുന്നത്. സ്വതന്ത്ര കമ്മീഷന്റെ ഈ വിഴിക്കെതിരെ വെള്ളിയാഴ്ചത്തെ സമയപരിധിക്കുള്ളിൽ സിറ്റി ഔദ്യോഗികമായി അപ്പീൽ നൽകും.

Read Next

K SPORTSSPORTS. STORIES. BEYOND.