Football
ക്രൊയേഷ്യയെ ഗോൾമഴയിൽ മുക്കി ഇംഗ്ലണ്ടിന്റെ ചരിത്ര വിജയം
ആതിഥേയരായ ക്രൊയേഷ്യയുടെ ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ത്രീ ലയൺസിന്റെ വിജയം. ഹാരി കെയ്നും സാക്കയും രണ്ട് ഗോളുകൾ വീതം നേടി

Image Courtesy: https://www.facebook.com/EnglandTeam/
യൂറോപ്യൻ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച മത്സരത്തിൽ ആതിഥേയരായ ക്രൊയേഷ്യയെ അവരുടെ സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് കെട്ടുകെട്ടിച്ചത്. മത്സരത്തിലുടനീളം ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ഇംഗ്ലീഷ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ക്രൊയേഷ്യൻ പ്രതിരോധത്തിന് കഴിഞ്ഞില്ല.
മുൻപ് കാണികളുടെ മോശം പെരുമാറ്റത്തെത്തുടർന്ന് കാണികളില്ലാതെ (Behind closed doors) നടത്താൻ തീരുമാനിച്ചിരുന്ന ഈ മത്സരത്തിൽ, 6,000ത്തോളം സ്കൂൾ കുട്ടികളും 100-ഓളം ഇംഗ്ലീഷ് ആരാധകരും മാത്രമാണ് സ്റ്റേഡിയത്തിൽ സാക്ഷികളായി ഉണ്ടായിരുന്നത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട ഇംഗ്ലണ്ടിനായി സൂപ്പർതാരം ഹാരി കെയ്ൻ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. മാഞ്ചസ്റ്റർ സിറ്റി ഡിഫെൻഡർ ജോസ്കോ ഗ്വാർഡിയോളിന്റെ പിഴവ് മുതലെടുത്ത് ജൂഡ് ബെല്ലിംഗമിന്റെ പാസ് സ്വീകരിച്ച കെയ്ൻ (8') പന്ത് അനായാസം വലയിലെത്തിച്ചു. പിന്നീട് കളിയുടെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുത്ത ഇംഗ്ലണ്ടിനായി ഒന്നിനുപുറകെ ഒന്നായി ഗോളുകൾ പിറന്നു.
21ആം മിനിറ്റിൽ ജൂഡ് ബെല്ലിംഗം ആന്റണി ഗോർഡന്റെയും ബുക്കായോ സാകയുടെയും പിന്തുണയോടെ ബോക്സിനുള്ളിൽ നിന്ന് തകർപ്പൻ ഫിനിഷിങ്. പിന്നാലെ 38ആം മിനിറ്റി ആന്റണി ഗോർഡൻ. ജാരെൽ ക്വാൻസയുടെ മികച്ചൊരു ക്രോസിൽ ഹെഡറിലൂടെ നാല് കളികളിൽ നിന്നും തന്റെ തന്റെ നാലാം ഗോൾ ഗോർഡൻ സ്വന്തമാക്കി.
പിന്നീട് സാക്കയുടെ ഊഴമായിരുന്നു. ആദ്യ പകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയുടെ തുടക്കത്തിലുമായി സാക രണ്ട് ഗോളുകൾ നേടി ക്രൊയേഷ്യൻ പ്രതിരോധത്തെ പൂർണ്ണമായി തകർത്തു. ഹാരി കെയ്ൻ 53ആം മിനിറ്റിൽ വീണ്ടും ഗോൾ നേടി. എലിയട്ട് ആൻഡേഴ്സന്റെ ക്രോസിൽ നിന്നാണ് കെയ്ൻ തന്റെ രണ്ടാം ഗോളും നേടി. പകരക്കാരനായി ഇറങ്ങി ഗോൾകീപ്പറെയും കബളിപ്പിച്ച് മോർഗൻ റോജർസ് ഗോൾ പട്ടിക പൂർത്തിയാക്കി (7-0).
ക്രൊയേഷ്യയുടെ മണ്ണിൽ ഒരു എതിർ ടീം ഇത്രയും വലിയ ഗോൾവ്യത്യാസത്തിൽ വിജയിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്



