Home › Football › ആവേശപ്പോരാട്ടത്തിൽ സ്ലൊവേനിയയെ വീഴ്ത്തി സ്വിസ് പട (2 - 1)

ആവേശപ്പോരാട്ടത്തിൽ സ്ലൊവേനിയയെ വീഴ്ത്തി സ്വിസ് പട (2 - 1)

തെർമോപ്ലാൻ അരീനയിൽ നടന്ന ആവേശകരമായ മത്സരത്തിൽ സ്ലൊവേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്വിറ്റ്സർലൻഡ് പരാജയപ്പെടുത്തി. ഒരു ഗോൾ വഴങ്ങിയ ശേഷമാണ് സ്വിസ്സ് പട തിരിച്ചടിച്ചത്.

ആവേശപ്പോരാട്ടത്തിൽ സ്ലൊവേനിയയെ വീഴ്ത്തി സ്വിസ് പട (2 - 1)
സ്ലൊവാനിയക്കെതിരെ ഗോൾ നേടിയ സ്വിസ് താരം ഡാൻ എൻഡോയെ
Image Courtesy: https://www.facebook.com/Swiss.Nati.Men/
തെർമോപ്ലാൻ അരീനയിൽ നടന്ന ആവേശകരമായ മത്സരത്തിൽ സ്ലൊവേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്വിറ്റ്സർലൻഡ് പരാജയപ്പെടുത്തി. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ (2ആം മിനിറ്റിൽ) സാൻ വിപോട്നിക്കിലൂടെ സ്ലൊവേനിയ മുന്നിലെത്തിച്ച് ഞെട്ടിച്ചു. എന്നാൽ പതറാതെ പൊരുതിയ സ്വിസ് നിര ഭാഗ്യത്തിന്റെ ആനുകൂല്യത്തിലൂടെ ഒപ്പമെത്തി. 10ആം മിനിറ്റിൽ സ്ലൊവേനിയൻ താരം എറിക് ജാൻസ വരുത്തിയ പിഴവ് (സെൽഫ് ഗോൾ) സ്വിറ്റ്സർലൻഡിന് സമനില നേടിക്കൊടുത്തു. തുടർന്ന് മികച്ച നീക്കങ്ങളിലൂടെ മുന്നേറിയ സ്വിറ്റ്‌‌സർലൻഡിനായി 38ആം മിനിറ്റിൽ ഡാൻ എൻഡോയെ വിജയഗോൾ സ്വന്തമാക്കുകയായിരുന്നു. പ്രതിരോധത്തിലെ പിഴവുകൾ അതിജീവിച്ചാണ് സ്വിസ് ടീം വിലപ്പെട്ട മൂന്ന് പോയിന്റുകൾ പോക്കറ്റിലാക്കിയത്.

Read Next

K SPORTSSPORTS. STORIES. BEYOND.