Home › Kerala › സ്കൂൾ ഗെയിംസിൽ റഗ്ബി ഉൾപ്പെടുത്തൽ: ഹർജി പരിഗണിക്കാൻ ഹൈക്കോടതി നിർദേശം

സ്കൂൾ ഗെയിംസിൽ റഗ്ബി ഉൾപ്പെടുത്തൽ: ഹർജി പരിഗണിക്കാൻ ഹൈക്കോടതി നിർദേശം

ദേശീയ സ്കൂൾ ഗെയിംസിലുള്ള ഇനം സംസ്ഥാന സ്കൂൾ കായികമേളയിൽ ഇല്ലെന്ന പരാതിയിലാണ് നടപടി

സ്കൂൾ ഗെയിംസിൽ റഗ്ബി ഉൾപ്പെടുത്തൽ: ഹർജി പരിഗണിക്കാൻ ഹൈക്കോടതി നിർദേശം
കേരള ഹൈക്കോടതി- ഫയൽ ചിത്രം
Image Courtesy: https://highcourt.kerala.gov.in/
കേരള സംസ്ഥാന സ്കൂൾ അത്‌ലറ്റിക് ആൻഡ് ഗെയിംസ് മീറ്റിൽ റഗ്ബി ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാൻ സംസ്ഥാന സർക്കാരിന് കേരള ഹൈക്കോടതി നിർദേശം നൽകി. റഗ്ബി താരമായ പ്ലസ് വൺ വിദ്യാർഥിനി നൽകിയ റിട്ട് ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദേശം.

2026 ദേശീയ റഗ്ബി ചാംപ്യൻഷിപ്പിൽ പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിൽ പങ്കെടുത്തതായാണ് ഹർജിക്കാരി കോടതിയെ അറിയിച്ചത്. ദേശീയ സ്കൂൾ ഗെയിംസിൽ റഗ്ബി ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കേരള സംസ്ഥാന സ്കൂൾ അത്‌ലറ്റിക് ആൻഡ് ഗെയിംസ് മീറ്റിനെ നിയന്ത്രിക്കുന്ന മാനുവലിൽ ഈ ഇനം ഉൾപ്പെടുത്തിയിട്ടില്ലെന്നായിരുന്നു പ്രധാന പരാതി. വിവിധ അധികാരികൾക്ക് സമീപിച്ചിട്ടും അനുകൂല തീരുമാനം ഉണ്ടായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

കേരള സ്റ്റേറ്റ് റഗ്ബി അസോസിയേഷൻ സെപ്റ്റംബർ 11നും വിദ്യാർഥിനി സെപ്റ്റംബർ 16നും സർക്കാരിന് പ്രത്യേക പ്രതിനിധാനങ്ങൾ നൽകിയിരുന്നു. ഹർജി നൽകുമ്പോൾ ഇവ പരിഗണിക്കപ്പെട്ടിരുന്നില്ലെന്നാണ് കോടതിയിൽ ഉന്നയിച്ചത്. "Since Rugby is an event included in the National School Games, its inclusion in the State-level Sports and Games events would, prima facie, appear to be necessary for the promotion of the sport of Rugby in the State. It is a matter which requires serious consideration by the appropriate authority," എന്ന് കോടതി നിരീക്ഷിച്ചു.

സംസ്ഥാനത്ത് റഗ്ബിയുടെ വളർച്ചയ്ക്ക് ഈ നടപടി നിർണായകമാകാം. കേരള സ്റ്റേറ്റ് റഗ്ബി അസോസിയേഷൻ 2015 മുതൽ ദേശീയ ഫെഡറേഷൻ ഘടനയുമായി ബന്ധമുള്ളതും 2018ൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം നേടിയതുമാണ്. സ്കൂൾ ടീമുകൾ ഉൾപ്പെടെ നൂറിലധികം ക്ലബ്ബുകൾ സംസ്ഥാനത്തുണ്ടെന്നാണ് അസോസിയേഷന്റെ കണക്കുകൾ.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕