Home › Football › ആദ്യം പിന്നിൽ, പിന്നെ തിരിച്ചടി; അത്‌ലറ്റിക്കോയെ 2–1ന് വീഴ്ത്തി ബാഴ്‌സലോണ

ആദ്യം പിന്നിൽ, പിന്നെ തിരിച്ചടി; അത്‌ലറ്റിക്കോയെ 2–1ന് വീഴ്ത്തി ബാഴ്‌സലോണ

ആദ്യ പകുതിയിൽ പിന്നിലായ ബാഴ്‌സലോണയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഫെർമിൻ ലോപ്പസിന്റെ രണ്ട് ഗോളുകൾ. സ്വന്തം മൈതാനത്ത് ലീഡ് നേടിയിട്ടും അത്‌ലറ്റിക്കോ മാഡ്രിഡിന് അത് നിലനിർത്താനായില്ല.

ആദ്യം പിന്നിൽ, പിന്നെ തിരിച്ചടി; അത്‌ലറ്റിക്കോയെ 2–1ന് വീഴ്ത്തി ബാഴ്‌സലോണ
Image Courtesy: https://www.facebook.com/fcbarcelona/

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡിനെ അവരുടെ മൈതാനത്ത് 2–1ന് തോൽപ്പിച്ച് ബാഴ്‌സലോണ. പത്താം മിനിറ്റിൽ ജൂലിയാനോ സിമിയോണിയിലൂടെ അത്‌ലറ്റിക്കോയാണ് ആദ്യം മുന്നിലെത്തിയത്. ജൂലിയൻ അൽവാരസിന്റെ അസിസ്റ്റിൽ സിമിയോണിന്റെ വലതുകാലൻ ഷോട്ട് വലയിലെത്തി.

ആദ്യ പകുതി അവസാനിക്കുമ്പോൾ ബാഴ്‌സലോണ സമനില പിടിച്ചു. 45ആം മിനിറ്റിൽ ഫെർമിൻ ലോപ്പസിന്റെ ഇടതുകാലൻ ഷോട്ട് വലയുടെ താഴെ വലതുമൂലയിലെത്തി. ഇതോടെ ഇരുടീമുകളും ഇടവേളയ്ക്ക് പിരിഞ്ഞത് 1–1 എന്ന നിലയിൽ.

രണ്ടാം പകുതിയിൽ 66ആം മിനിറ്റിലാണ് ഫെർമിൻ വീണ്ടും വല കുലുക്കിയത്. ലാമിൻ യമാലിന്റെ ത്രൂ ബോൾ സ്വീകരിച്ച താരം ലക്ഷ്യം കണ്ടതോടെ ബാഴ്‌സലോണ 2–1ന് മുന്നിലെത്തി.
ഇതോടെ ഒന്നാ സ്ഥാനത്തുള്ള ബാഴ്സക്ക് 12 കളികളിൽ നിന്ന് 33 പോയിന്റായി. അത്‌ലറ്റിക്കോ 28 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. റയലാണ് രണ്ടാമത്. 30 പോയിന്റ്

Read Next

K SPORTSSPORTS. STORIES. BEYOND.
⌕