Home › ISL › വൈകിയെത്തിയ മൻവീർ ഗോൾ; ചെന്നൈയിനെ വീഴ്ത്തി മോഹൻ ബഗാൻ

വൈകിയെത്തിയ മൻവീർ ഗോൾ; ചെന്നൈയിനെ വീഴ്ത്തി മോഹൻ ബഗാൻ

85ആം മിനിറ്റിൽ ലിസ്റ്റൺ കൊളാസോയുടെ ക്രോസിൽ മൻവീർ സിങ്ങിന്റെ ഗോൾ. ജയത്തോടെ ബഗാൻ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് അഞ്ചാമത്.

വൈകിയെത്തിയ മൻവീർ ഗോൾ; ചെന്നൈയിനെ വീഴ്ത്തി മോഹൻ ബഗാൻ

കൊൽക്കത്ത: ഐഎസ്എലിൽ ചെന്നൈയിൻ എഫ്സിക്കെതിരെ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് 1-0 ജയം. ഗോളില്ലാതെ പിരിഞ്ഞ ആദ്യ പകുതിക്കുശേഷം സമനിലയിലേക്കെന്ന് തോന്നിച്ച കളിയിൽ 85ആം മിനിറ്റിൽ മൻവീർ സിങ് നേടിയ ഗോളാണ് വിധി എഴുതിയത്. പകരക്കാരനായി ഇറങ്ങി മൂന്നു മിനിറ്റിനകം ലിസ്റ്റൺ കൊളാസോ നൽകിയ ക്രോസ് തൊട്ടുമുന്നിൽ നിന്ന് മൻവീർ വലയുടെ വലതു മൂലയിലേക്ക് തിരിച്ചുവിട്ടു.

ജയത്തോടെ മൂന്നു കളിയിൽ ആറു പോയിന്റുമായ ബഗാൻ, നാലു പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തി. മൂന്നു കളിയിലും ജയമില്ലാത്ത ക്ലിഫോർഡ് മിറാൻഡയുടെ ചെന്നൈയിൻ ഒരു പോയിന്റുമായി 11ആം സ്ഥാനത്താണ്.

മലയാളി താരം സഹൽ അബ്ദുൾ സമദ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ലാലിയൻസുവാല ഛാങ്തെയ്ക്ക് പകരം ബഗാനായി കളത്തിലിറങ്ങി. അനിരുദ്ധ് ഥാപ്പ, ശുഭാശിഷ് ബോസ്, അഭിഷേക് സൂര്യവംശി എന്നിവരെയും കൊളാസോയെയും ഇറക്കി പരിശീലകൻ പനാഗിയോട്ടിസ് ഡിൽബെറിസ് നടത്തിയ മാറ്റങ്ങൾ ഫലം കണ്ടു. ചെന്നൈയിൻ പ്രതിരോധത്തിൽ മലയാളി താരം മുഹമ്മദ് സഹീഫ് മുഴുവൻ സമയവും കളിച്ചു.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕