Home › School Games › 3000 മീറ്റർ ജേതാവ് അക്ഷയയ്ക്ക് വീട്; പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു, താരത്തെ മാറ്റിനിർത്തി

3000 മീറ്റർ ജേതാവ് അക്ഷയയ്ക്ക് വീട്; പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു, താരത്തെ മാറ്റിനിർത്തി

സബ് ജൂനിയർ 400 മീറ്റർ ജേതാവിന് പ്രായക്കൂടുതൽ ഉണ്ടെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി. മേള നാളെ സമാപിക്കും; സമാപനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

3000 മീറ്റർ ജേതാവ് അക്ഷയയ്ക്ക് വീട്; പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു, താരത്തെ മാറ്റിനിർത്തി
വിദ്യാഭ്യാസവകുപ്പ് മന്ത്രി എൻ. ഷംസുദ്ധീൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ ഒന്നാമതെത്തിയ പാലക്കാട് പനങ്ങാട്ടിരി ആർ.പി.എം.എച്ച്.എസിലെ ജി. അക്ഷയയ്ക്ക് ബോബി ചെമ്മണ്ണൂർ വീട് വെച്ചുനൽകും. വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സീനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ അക്ഷയ വെള്ളിയും നേടിയിരുന്നു.

സബ് ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ ഒന്നാമതെത്തിയ കുട്ടിക്ക് പ്രായക്കൂടുതൽ ഉണ്ടെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. കുട്ടിയെ മേളയിൽ നിന്ന് മാറ്റിനിർത്തി. തുടർനടപടി പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. പ്രായത്തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ കൂടി ലഭിച്ചിട്ടുണ്ട്. ഒരു പരാതിയിൽ പരിശോധന നടക്കുകയാണ്; പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാമത്തെ പരാതിയിൽ ചെസ്റ്റ് നമ്പർ മാത്രമേയുള്ളൂ; മറ്റ് വിശദാംശങ്ങളില്ല.

മേളയിലെ ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദം വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചു. ആരോപണ വിധേയന് പിന്നിൽ ആരാണെന്ന് വിശദമായി അന്വേഷിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഐ.ടി. കോഴിക്കോട് വേദിയായ മേള നാളെ സമാപിക്കും. സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അഞ്ജു ബോബി ജോർജ് വിശിഷ്ടാതിഥിയാകും. എം. ലിജു, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സമ്മാനദാനം നിർവഹിക്കും. എം.കെ. മുനീറും ചടങ്ങിൽ പങ്കെടുക്കും.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕