Home › School Games › ചാമ്പ്യൻമാരാകാൻ തിരുവനന്തപുരം; അത്‌ലറ്റിക്ക്സിൽ മലപ്പുറം മുന്നിൽ. സ്കൂളുകളിൽ ഐഡിയൽ കടകശേരി

ചാമ്പ്യൻമാരാകാൻ തിരുവനന്തപുരം; അത്‌ലറ്റിക്ക്സിൽ മലപ്പുറം മുന്നിൽ. സ്കൂളുകളിൽ ഐഡിയൽ കടകശേരി

അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ നാലാം ദിനവും ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടെയുള്ള മത്സരങ്ങളുടെ അഞ്ചാം ദിനവും പിന്നിടുമ്പോൾ കോഴിക്കോട് കായികലഹരിയിലാണ്. ഓരോ പോയിന്റിനും വേണ്ടിയുള്ള പോരാട്ടവും വിജയത്തിലേക്കുള്ള കുതിപ്പും നിറഞ്ഞ ട്രാക്കുകളിൽ കൗമാരപ്രതിഭകൾ മികവിന്റെ പുതിയ അധ്യായങ്ങൾ തീർക്കുകയാണ്.

ചാമ്പ്യൻമാരാകാൻ തിരുവനന്തപുരം; അത്‌ലറ്റിക്ക്സിൽ മലപ്പുറം മുന്നിൽ. സ്കൂളുകളിൽ ഐഡിയൽ കടകശേരി
കൗമാരക്കരുത്തിന്റെ പോരാട്ടങ്ങൾ അവസാന ദിവനത്തിലേക്ക് കടക്കുമ്പോൾ മത്സരങ്ങൾ നേരിൽക്കാണാൻ എന്‍.ഐ.ടിയിലെ മേജര്‍ ധ്യാന്ചന്ദ് സ്പോര്‍ട്സ് കോംപ്ലക്സിലെ ഗാലറികളിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപജില്ലകളിൽ നിന്നുമായി ഒഴുകിയെത്തിയത് ആയിരങ്ങളാണ്. ആർപ്പുവിളികലിലൂടെയും കൈയടികളിലൂടെയും കാണികൾ കയികപ്രതിഭകളുടെ ആവേശം വാനോളമുയർത്തി. പ്രധാന വേദിയായ എന്‍.ഐ.ടിക്ക് പുറമെ കോഴിക്കോടിന്റെ വിവിധ കോണുകളിലുള്ള വേദികളിലും സമാനമായ ആവേശമാണ് അലയടിച്ചത്. എൻഐടി മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന മത്സരങ്ങളിൽ ട്രാക്കിലും ഫീൽഡിലും കൗമാരതാരങ്ങൾ മികവ് തെളിയിച്ചു. റേസ് വാക്ക്, വിവിധ വിഭാഗങ്ങളിലെ ഓട്ടമത്സരങ്ങൾ, ജംപ്, ത്രോ ഇനങ്ങൾ, റിലേ എന്നിവ മത്സരങ്ങൾക്ക് ആവേശം പകർന്നു. കൊടിയത്തൂർ പി.ടി.എം.എച്ച്.എസ്.എസിൽ കരാട്ടെ, വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂൾ സ്റ്റേഡിയത്തിൽ ബോൾ ബാഡ്മിന്റൻ, ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൻ മത്സരങ്ങളും നടന്നു. ഓവറൽ നേടാൻ തിരുവനന്തപുരം മത്സരങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുമ്പോൾ 2004.3 പോയിന്റുമായി തിരുവനന്തപുരമാണ് ഓവറോൾ ചാമ്പ്യന്മാരായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. തൃശൂർ 951.3 പോയിന്റുമായി രണ്ടാമതും 887.3 പോയിന്റുമായി മലപ്പുറവും ഇഞ്ചോടിച്ച് പോരാട്ടത്തിലാണ്. കണ്ണൂരും കോഴിക്കോടും നാലും അഞ്ചും സ്ഥാനങ്ങളിൽ പോരാട്ടം തുടരുകയാണ്. അക്വാട്ടിക്സിലെ മൃ​ഗീയ കുത്തകയാണ് തിരുവനന്തപുരത്തെ വിജയിയാക്കുന്നത്. നീന്തൽ ഇനങ്ങളിൽ മാത്രം 606 പോയിന്റാണ് തിരുവനന്തപുരം നേടിയത്. അത്‍ലറ്റിക്‌സിൽ മലപ്പുറം മുന്നിൽ അത്‍ലറ്റിക്‌സിൽ മികച്ച ജില്ലയായി 168.333 പോയിന്റോടെ മലപ്പുറമാണ് നിലവില്‍ മുന്നില്‍. 128.5 പോയിന്റുമായി പാലക്കാട് രണ്ടാമതും, 88 പോയിന്റോടെ തിരുവനന്തപുരവും 76 പോയിന്റുമായി ആലപ്പുഴയും ശക്തമായ പോരാട്ടത്തോടെ പിന്നിലുണ്ട്. 62 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ല മികച്ച പ്രകടനവുമായി മുന്നേറുകയാണ്. സ്‌കൂള്‍ തലത്തിലുള്ള അതിലറ്റിക്സ് പോരാട്ടത്തില്‍ 71.33 പോയിന്റോടെ മലപ്പുറം കടകശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, വി.എം.എച്ച്.എസ്.എസ് വടവന്നൂരും കെ.എച്ച്.എം.എച്ച്.എസ് അലത്തിയൂരും 34,30 പോയിന്റുകളോടെ അടുത്ത സ്ഥാനങ്ങളില്‍ കനത്ത മത്സരമുയര്‍ത്തുന്നുണ്ട്. അഞ്ച് ദിനം അഞ്ച് റെക്കോർഡ് ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യ അഞ്ച് ദിനങ്ങളിൽ അഞ്ച് മീറ്റ് റെക്കോർഡുകൾ പിറന്നു. ഇന്നത്തെ മത്സരങ്ങൾ ആവേശത്തോടെ അവസാനിപ്പിക്കുന്നതിന് തൊട്ടുമുൻപാണ് അഞ്ചാമത്തെ മീറ്റ് റെക്കോർഡ് പിറന്നത്. 400മീറ്റർ ജൂനിയർ വിഭാഗം ഹഡിൽസിൽ ജി.വി രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി കാരിക്കനാണ് 2025ൽ നേടിയ സ്വന്തം റെക്കോർഡ് 52.44 സെക്കൻഡിൽ മറികടന്ന് പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്. സീനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴ ജില്ലയിലെ അനാമിക അജേഷ് 13.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ റെക്കോർഡ് സ്ഥാപിച്ചു. 2018-ൽ അപർണ റോയ് സ്ഥാപിച്ച 13.85 സെക്കൻഡിന്റെ മീറ്റ് റെക്കോർഡാണ് മറികടന്നത്. ജൂനിയർ ബോയ്സ് ലോങ്ജംമ്പിൽ കോട്ടയം ജില്ലയിലെ വിഷ്ണു യാദവ് 7.31 മീറ്റർ ചാടി റെക്കോർഡ് സ്വന്തമാക്കി. 2017-ൽ കെ എം ശ്രീകാന്ത് കുറിച്ച 7.05 മീറ്റർ മീറ്റ് റെക്കോർഡ് ആണ് മറികടന്നത്. സീനിയർ ബോയ്സ് 100 മീറ്ററിൽ ആലപ്പുഴ ജില്ലയിലെ അതുൽ ടി എം 10.63 സെക്കൻഡിൽ ഓടിയെത്തി പുതിയ റെക്കോർഡിട്ടു. 2011-ൽ ജിജിൻ വിജയൻ സ്ഥാപിച്ച 10.70 സെക്കൻഡാണ് മറികടന്നത്. ജൂനിയർ 400 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ ശ്രീഹരി കരിക്കൻ 47.84 സെക്കൻഡിൽ റെക്കോർഡ് സ്ഥാപിച്ചു. 2017-ൽ അഭിഷേക് മാത്യു കുറിച്ച 48.88 സെക്കൻഡിന്റെ റെക്കോർഡാണ് തിരുത്തിയത്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕