Home › School Games › നിവേദ്യയ്ക്ക് ഇരട്ട സ്വർണം; 1500ൽ സീനിയർമാരെക്കാൾ വേഗത്തിൽ ജൂനിയർ ജേതാക്കൾ

നിവേദ്യയ്ക്ക് ഇരട്ട സ്വർണം; 1500ൽ സീനിയർമാരെക്കാൾ വേഗത്തിൽ ജൂനിയർ ജേതാക്കൾ

നിവേദ്യയ്ക്ക് ഇരട്ട സ്വർണം; 1500ൽ സീനിയർമാരെക്കാൾ വേഗത്തിൽ ജൂനിയർ ജേതാക്കൾ

നിവേദ്യയ്ക്ക് ഇരട്ട സ്വർണം; 1500ൽ സീനിയർമാരെക്കാൾ വേഗത്തിൽ ജൂനിയർ ജേതാക്കൾ
നിവേദ്യ കലാധരൻ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസിലെ നിവേദ്യ കലാധറിന് ഇരട്ട സ്വർണം. ഇന്നലെ സീനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണം നേടിയ പന്ത്രണ്ടാം ക്ലാസുകാരി ഇന്ന് 1500 മീറ്ററിലും ഒന്നാമതെത്തി. 4:52.95 മിനിറ്റിലാണ് നിവേദ്യ ഫിനിഷ് ചെയ്തത്. പനങ്ങാട്ടിരി ആർ.പി.എം.എച്ച്.എസിലെ ജി. അക്ഷയ (5:00.35) വെള്ളി നേടിയതോടെ ആദ്യ രണ്ട് സ്ഥാനങ്ങളും പാലക്കാടിന്. എറണാകുളം വെസ്റ്റ് വെങ്ങോല സേലം ഹൈസ്കൂളിലെ എ.ബി. മേരി സാന്ദ്ര (5:10.75) വെങ്കലം നേടി. നിവേദ്യയുടെ സ്കൂളിലെ എം. അഭിശ്രീ നാലാമതെത്തി.

ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ കോഴിക്കോടിനാണ് സ്വർണം. കുളത്തുവയൽ സെന്റ് ജോർജ്സ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസുകാരി അൽക്ക ഷിനോജ് 4:51.08 മിനിറ്റിൽ ഓടിയെത്തി. സീനിയർ ജേതാവായ നിവേദ്യയേക്കാൾ ഒരു സെക്കൻഡിലേറെ മികച്ച സമയം. പാലക്കാട് പുതുപ്പരിയാരം സി.ബി.കെ.എം. ഗവ. എച്ച്.എസ്.എസിലെ എട്ടാം ക്ലാസുകാരി ആർ. ലയനകൃഷ്ണ (4:57.65) വെള്ളിയും വയനാട് ആനപ്പാറ ജി.എച്ച്.എസ്.എസിലെ ഫാത്തിമത്ത് റാഹില (4:58.01) വെങ്കലവും നേടി.

ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ജേതാവ് സീനിയർ ജേതാവിനെക്കാൾ വേഗത്തിലോടി. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ പി.കെ. ആദിത്ത് 4:05.69 മിനിറ്റിൽ സ്വർണം നേടി. അരീക്കോട് എസ്.ഒ.എച്ച്.എസിലെ ആദിത്യൻ സൈനു (4:08.57) വെള്ളിയും തിരുവാലി ജി.എച്ച്.എസ്.എസിലെ ഇ. അജിൻ (4:10.86) വെങ്കലവും നേടിയതോടെ മലപ്പുറത്തിന് രണ്ട് മെഡലുകൾ.

സീനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ കെ.എച്ച്.എസ്. കുമരംപുത്തൂരിലെ എം.പി. അമൃത് 4:05.88 മിനിറ്റിൽ ഒന്നാമതെത്തി. എം.എസ്.എം.എച്ച്.എസ്.എസിലെ പി. വൈഷ്ണവ് (4:06.82) രണ്ടാമതും കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ കെ.സി.എം. അമീൻ (4:07.05) മൂന്നാമതുമെത്തി. ആദ്യ മൂന്നുപേരും തമ്മിലുള്ള അകലം ഒരു സെക്കൻഡിലേറെ മാത്രമായിരുന്നു. നാല് വിഭാഗങ്ങളിലും മീറ്റ് റെക്കോർഡ് പിറന്നില്ല

Read Next

K SPORTSSPORTS. STORIES. BEYOND.
⌕