Home › School Games › തീയണയ്ക്കുന്ന കൈകളിൽ ഔഷധക്കുടിവെള്ളം; കായികമേളയിൽ ദാഹമകറ്റി ഫയർഫോഴ്സ്

തീയണയ്ക്കുന്ന കൈകളിൽ ഔഷധക്കുടിവെള്ളം; കായികമേളയിൽ ദാഹമകറ്റി ഫയർഫോഴ്സ്

രാമച്ചവും നന്നാറിയും ചേർത്ത തിളപ്പിച്ചാറ്റിയ വെള്ളവും നാടൻ സംഭാരവുമായി എൻഐടിയിലെ ഫയർഫോഴ്സ് സ്റ്റാൾ. ഡ്യൂട്ടി കഴിഞ്ഞും സേവനത്തിന് എത്തുന്നത് അഞ്ച് സ്റ്റേഷനുകളിലെ ജീവനക്കാർ.

തീയണയ്ക്കുന്ന കൈകളിൽ ഔഷധക്കുടിവെള്ളം; കായികമേളയിൽ ദാഹമകറ്റി ഫയർഫോഴ്സ്

കോഴിക്കോട്: തീയണയ്ക്കാനും ജീവൻ രക്ഷിക്കാനും ഓടിയെത്തുന്ന ഫയർഫോഴ്സ് ജീവനക്കാർ സംസ്ഥാന സ്കൂൾ കായികമേളയിൽ എത്തിയത് മറ്റൊരു സേവനവുമായാണ്; കുട്ടികളുടെയും കാണികളുടെയും ദാഹമകറ്റാൻ. ചാത്തമംഗലം എൻഐടിയിലെ പ്രധാന വേദിയിൽ കേരള ഫയർ സ്റ്റേഷൻ അസോസിയേഷൻ കോഴിക്കോട് മേഖലാ കമ്മിറ്റി ഒരുക്കിയ സ്റ്റാളിൽ ഔഷധക്കൂട്ടുകൾ ചേർത്ത് തിളപ്പിച്ചാറ്റിയ കുടിവെള്ളമാണ് വിതരണം ചെയ്യുന്നത്. രാമച്ചം, നന്നാറി, തുളസി, ഏലം, ഗ്രാമ്പൂ എന്നിവ ചേർത്താണ് വെള്ളം തയ്യാറാക്കുന്നത്.

രാവിലെ ആറിന് തുടങ്ങുന്ന വിതരണം അന്നത്തെ മത്സരങ്ങൾ തീരും വരെ തുടരും. ഔഷധക്കുടിവെള്ളത്തിനൊപ്പം നാടൻ സംഭാരവും സ്റ്റാളിലുണ്ട്. മേളയുടെ രണ്ടാം ദിനമായ ഇന്നലെ മാത്രം ആയിരത്തോളം ഗ്ലാസ് സംഭാരമാണ് വിതരണം ചെയ്തത്. മീഞ്ചന്ത, വടകര, നാദാപുരം, മുക്കം, കൊയിലാണ്ടി ഫയർ സ്റ്റേഷനുകളിലെ ജീവനക്കാരാണ് സ്റ്റാളിൽ സേവനത്തിനുള്ളത്. ഔദ്യോഗിക ഡ്യൂട്ടി സമയം കഴിഞ്ഞും ഇവർ സ്റ്റാളിലെത്തുന്നു. ഉദ്യോഗസ്ഥരായ ലിജു എ, അനൂപ് ബി കെ, അജേഷ് ജി ആർ എന്നിവരാണ് വിതരണത്തിന് നേതൃത്വം നൽകുന്നത്.

വടകര എംഎൽഎ കെ കെ രമയാണ് സ്റ്റാൾ ഉദ്ഘാടനം ചെയ്തത്. കായിക മന്ത്രി ഒ.ജെ ജനീഷ് എത്തി ആശംസകൾ അറിയിച്ചു. അഗ്നിബാധയും അപകടങ്ങളും നേരിടുന്നതിനൊപ്പം സാമൂഹിക സേവനത്തിലും തങ്ങൾ മുന്നിലുണ്ടെന്ന് തെളിയിക്കുകയാണ് കോഴിക്കോട്ടെ ഫയർഫോഴ്സ് ജീവനക്കാർ. ട്രാക്കിലെ ആവേശച്ചൂടിനിടെ തണുപ്പേകുന്ന ഈ സ്റ്റാൾ മേളയിലെ കാഴ്ചകളിലൊന്നാവുകയാണ്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕