Home › School Games › കായികമേളയിൽ പ്രായത്തട്ടിപ്പ്; 400 മീറ്റർ ജേതാവിനെ തുടർമത്സരങ്ങളിൽ നിന്ന് മാറ്റിനിർത്തി

കായികമേളയിൽ പ്രായത്തട്ടിപ്പ്; 400 മീറ്റർ ജേതാവിനെ തുടർമത്സരങ്ങളിൽ നിന്ന് മാറ്റിനിർത്തി

സബ് ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ ഒന്നാമതെത്തിയ കുട്ടിക്കെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തി. അന്തിമ നടപടി പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ടിന് ശേഷം

കായികമേളയിൽ പ്രായത്തട്ടിപ്പ്; 400 മീറ്റർ ജേതാവിനെ തുടർമത്സരങ്ങളിൽ നിന്ന് മാറ്റിനിർത്തി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയ കുട്ടിക്കെതിരായ പ്രായത്തട്ടിപ്പ് പരാതിയിൽ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തി. ഇതേതുടർന്ന് കുട്ടിയെ തൽക്കാലം തുടർന്നുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അപ്പീൽ കമ്മിറ്റി തീരുമാനിച്ചു.

പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും വിഷയത്തിൽ അന്തിമ നടപടി. 400 മീറ്ററിലെ ഒന്നാം സ്ഥാനത്തിന്റെ കാര്യത്തിലും തുടർനടപടികളിലും തീരുമാനം അതിനു ശേഷമേ ഉണ്ടാകൂ.

സ്കൂൾ കായികമേളകളിൽ പ്രായത്തട്ടിപ്പ് സംബന്ധിച്ച പരാതികൾ മുൻവർഷങ്ങളിലും ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ താഴ്ന്ന വിഭാഗത്തിൽ മത്സരിക്കുന്നത് അർഹതയുള്ള കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്നതാണ് പരാതികളുടെ കാതൽ.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕