Home › School Games › വടംവലിയിൽ പാലക്കാടിന്റെ കരുത്ത്; പെൺകുട്ടികളിൽ കണ്ണൂർ

വടംവലിയിൽ പാലക്കാടിന്റെ കരുത്ത്; പെൺകുട്ടികളിൽ കണ്ണൂർ

സീനിയർ ആൺകുട്ടികളുടെ വടംവലിയിൽ പാലക്കാടിന് സ്വർണം; ടീമിലെ ആറ് പേർ ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്സിൽ നിന്ന്. പെൺകുട്ടികളിൽ സ്വർണവും ആൺകുട്ടികളിൽ വെള്ളിയുമായി കണ്ണൂർ

വടംവലിയിൽ പാലക്കാടിന്റെ കരുത്ത്; പെൺകുട്ടികളിൽ കണ്ണൂർ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ഗെയിംസിൽ സീനിയർ ആൺകുട്ടികളുടെ വടംവലിയിൽ പാലക്കാട് ജേതാക്കളായി. കണ്ണൂർ വെള്ളിയും കാസർഗോഡ് വെങ്കലവും നേടി. വി.എസ്. സൂര്യൻ നയിച്ച ഒമ്പതംഗ പാലക്കാടൻ ടീമിലെ ആറ് പേർ ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥികളാണ്. മണ്ണാർക്കാട് എം.ഇ.എസ്. എച്ച്.എസ്.എസ്സിലെ രണ്ടുപേരും വടവന്നൂർ വി.എം.എച്ച്.എസിലെ ഒരാളും ടീമിലുണ്ട്. ഒരാൾ ഒഴികെ എല്ലാവരും പ്ലസ് ടു വിദ്യാർത്ഥികളാണ്.

സീനിയർ പെൺകുട്ടികളുടെ വടംവലിയിൽ കണ്ണൂർ സ്വർണം നേടി. ഇടുക്കി രണ്ടാമതും തിരുവനന്തപുരം മൂന്നാമതുമായി. എടൂർ സെന്റ് മേരീസ് എച്ച്.എസ്.എസ്സിലെ ഏഞ്ചൽ വർഗീസ് നയിച്ച കണ്ണൂർ ടീമിൽ കുന്നോത്ത് സെന്റ് ജോസഫ്സ് എച്ച്.എസിലെ നാല് പേരും പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് പേരും വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്സിലെ ഒരാളും ഉണ്ട്. പെൺകുട്ടികളിൽ സ്വർണവും ആൺകുട്ടികളിൽ വെള്ളിയും നേടി വടംവലിയിൽ ഇരു വിഭാഗത്തിലും മെഡലണിഞ്ഞ ഏക ജില്ല കണ്ണൂരാണ്

Read Next

K SPORTSSPORTS. STORIES. BEYOND.
⌕