Home › School Games › കരാട്ടെയിൽ ആറ്റിങ്ങലിന്റെ ഇരട്ടപ്പഞ്ച്; ആലപ്പുഴയ്ക്കും രണ്ട് സ്വർണം

കരാട്ടെയിൽ ആറ്റിങ്ങലിന്റെ ഇരട്ടപ്പഞ്ച്; ആലപ്പുഴയ്ക്കും രണ്ട് സ്വർണം

പെൺകുട്ടികളുടെ കരാട്ടെയിൽ ആറ്റിങ്ങലിലെ രണ്ട് സ്കൂളുകൾക്ക് സ്വർണം. ആൺകുട്ടികളിൽ ആലപ്പുഴയ്ക്ക് രണ്ട് സ്വർണം

കരാട്ടെയിൽ ആറ്റിങ്ങലിന്റെ ഇരട്ടപ്പഞ്ച്; ആലപ്പുഴയ്ക്കും രണ്ട് സ്വർണം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ഗെയിംസിൽ കരാട്ടെ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ആറ്റിങ്ങലിലെ രണ്ട് സ്കൂളുകൾക്ക് സ്വർണം. 36 കിലോയ്ക്ക് താഴെയുള്ള വിഭാഗത്തിൽ ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്സിലെ ബി.പി. ആർദ്രയും 40 കിലോയ്ക്ക് താഴെയുള്ള വിഭാഗത്തിൽ ആറ്റിങ്ങൽ സിസ്റ്റർ എലിസബത്ത് ജോയൽ സി.എസ്.ഐ. ഇ.എം.എച്ച്.എസ്.എസ്സിലെ എ. ക്വീലിനുമാണ് സ്വർണം നേടിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ രണ്ട് സ്വർണം സ്വന്തമാക്കി.

പെൺകുട്ടികളുടെ 36 കിലോ വിഭാഗത്തിൽ പ്ലസ് ടു വിദ്യാർത്ഥിനി ആർദ്രയ്ക്ക് പിന്നിൽ വെള്ളി നേടിയത് മണ്ണാർക്കാട് എം.ഇ.ടി. ഇ.എം.എച്ച്.എസ്.എസ്സിലെ ഏഴാം ക്ലാസുകാരി പി.ടി. റിസ ഫാത്തിമയാണ്. കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ്സിലെ ഏഞ്ചൽ റോസ് ജെയ്സണും ചെങ്ങര ജി.യു.പി.എസിലെ എം.കെ. ഫാത്തിമ അജ്വയും വെങ്കലം നേടി. 40 കിലോ വിഭാഗത്തിൽ കൊടകര ജി.എച്ച്.എസ്.എസ്സിലെ കെ.എസ്. അനൗഷ വെള്ളിയും പട്ടിമറ്റം മാർ കൂറിലോസ് മെമ്മോറിയൽ എച്ച്.എസ്.എസ്സിലെ രേവതി രമേശും പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസിലെ എ.കെ. അസ്ന ഷെറിനും വെങ്കലവും നേടി.

പെൺകുട്ടികളുടെ 32 കിലോയ്ക്ക് താഴെയുള്ള വിഭാഗത്തിൽ താനൂർ ഡി.ജി.എച്ച്.എസ്.എസ്സിലെ പി. വൈഗ മലപ്പുറത്തിന് സ്വർണം നേടിക്കൊടുത്തു. ചിറ്റാരിപ്പറമ്പ് ജി.എച്ച്.എസ്.എസ്സിലെ എം. ദിയാന ഫാത്തിമ വെള്ളിയും മാരൂർ ഗവ. എച്ച്.എസിലെ ജി. അനാമികയും കാർത്തികപ്പള്ളി സെന്റ് തോമസ് എച്ച്.എസ്.എസ്സിലെ അക്ഷര ബാബുലാലും വെങ്കലവും നേടി.

ആൺകുട്ടികളുടെ 35 കിലോയ്ക്ക് താഴെയുള്ള വിഭാഗത്തിൽ മുട്ടം ഹോളി ഫാമിലി എച്ച്.എസ്.എസ്സിലെ എസ്. സാത്വിക്കും 50 കിലോയ്ക്ക് താഴെയുള്ള വിഭാഗത്തിൽ ഹരിപ്പാട് ഗവ. ബി.എച്ച്.എസ്.എസ്സിലെ അദീഷ് ഉണ്ണിയുമാണ് ആലപ്പുഴയ്ക്ക് സ്വർണം നേടിയത്. 35 കിലോ വിഭാഗത്തിൽ വർക്കല ശിവഗിരി എച്ച്.എസ്.എസ്സിലെ എസ്. അഭിനവ് വെള്ളിയും മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസ്സിലെ പി.എസ്. അരുണും ഉദിനൂർ ജി.എച്ച്.എസ്.എസ്സിലെ കെ. ദേവാനന്ദും വെങ്കലവും നേടി. 50 കിലോ വിഭാഗത്തിൽ പെരുന്ന എൻ.എസ്.എസ്. ജി.എച്ച്.എസ്.എസ്സിലെ പവൽ കെ. ബിജു വെള്ളിയും കിളിമാനൂർ ഗവ. എച്ച്.എസ്.എസ്സിലെ ടി.എസ്. കാശിനാഥും ചെറിയഴീക്കൽ ഗവ. വി.എച്ച്.എസ്.എസ്സിലെ ജി. അഭിരാമും വെങ്കലവും നേടി.

40 കിലോയ്ക്ക് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അമ്മാടം സെന്റ് ആന്റണീസ് എച്ച്.എസ്.എസ്സിലെ ഒ.എസ്. ശ്രീഹരി തൃശൂരിന് സ്വർണം നേടിക്കൊടുത്തു. പെരുമ്പടപ്പ് വന്നേരി എച്ച്.എസ്.എസ്സിലെ സമിത് ഇബ്രാഹിം വെള്ളിയും നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ്സിലെ എൻ. മുഹമ്മദ് ബിലാലും മേമുണ്ട എച്ച്.എസ്.എസ്സിലെ എൻ. ആരുഷ് കൃഷ്ണയും വെങ്കലവും നേടി. 45 കിലോ വിഭാഗത്തിൽ നെടുംകുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്സ് എച്ച്.എസ്.എസ്സിലെ കെ.എം. അക്ഷയ് കോട്ടയത്തിന് സ്വർണം നേടി. കൊടുവള്ളി ജി.എച്ച്.എസ്.എസ്സിലെ അശ്വിൻ അരവിന്ദ് വെള്ളിയും ശിവഗിരി എച്ച്.എസ്.എസ്സിലെ എസ്. അഭിനന്ദും മൂക്കുതലയിലെ ഇഹ്സാൻ മുഹമ്മദ് ഷഫിനും വെങ്കലവും നേടി. വർക്കല ശിവഗിരി, മൂക്കുതല സ്കൂളുകൾ രണ്ട് വീതം മെഡലുകൾ നേടി.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕