Latest
180 stories
21 മിനിറ്റിൽ വിനീഷ്യസിന് ഹാട്രിക്; ജപ്പാനോട് തോറ്റ ബ്രസീൽ സിംഗപ്പൂരിനെ ഏഴ് ഗോളിൽ മുക്കി
ജപ്പാനോട് 2-3ന് തോറ്റ് മൂന്ന് ദിവസത്തിനകം അതേ സ്റ്റേഡിയത്തിൽ ബ്രസീലിന്റെ മറുപടി: സിംഗപ്പൂരിനെതിരെ 7-0. വിനീഷ്യസ് ജൂനിയർ 21 മിനിറ്റിൽ ഹാട്രിക് തികച്ചപ്പോൾ ഇടവേളയ്ക്ക് 4-0. ജയം ആഞ്ചലോട്ടിക്ക് ആശ്വാസമാണ്; പക്ഷേ ജപ്പാൻ തുറന്നുകാട്ടിയ പ്രതിരോധത്തിന് ഇവിടെ പരീക്ഷ ഉണ്ടായില്ല.

നേഷൻസ് ലീഗിൽ ഗ്രീസിനും സ്വിറ്റ്സർലൻഡിനും ജയം; ഐസ്ലൻഡിനും സ്ലോവേനിയയ്ക്കും നിർണായക മുന്നേറ്റം
അവസാന മത്സരദിനത്തിൽ ഗ്രീസും സ്വിറ്റ്സർലൻഡും നിർണായക വിജയങ്ങൾ നേടി. സ്കോട്ട്ലൻഡിനെ നാല് ഗോളിന് തകർത്ത സ്വിറ്റ്സർലൻഡ് ലീഗ് എയിലേക്ക് സ്ഥാനക്കയറ്റം ഉറപ്പിച്ചു. സ്ലോവേനിയയും ഐസ്ലൻഡും മികച്ച വിജയങ്ങളോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചപ്പോൾ ഫറോ ദ്വീപുകൾക്കും എസ്റ്റോണിയയ്ക്കും പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി.

സയ്യദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിൽ മഹാരാഷ്ട്രയെ 94 റൺസിന് തകർത്ത് കേരളം, അഞ്ച് വിക്കറ്റ് നേട്ടവുമായി എം ഡി നിധീഷ്
സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രയെ 94 റൺസിന് തകർത്ത് കേരളം. സഞ്ജു സാംസൺ 47, രോഹൻ കുന്നുമ്മൽ 75, സൽമാൻ നിസാർ 29*. എം.ഡി. നിധീഷിന് അഞ്ച് വിക്കറ്റ്.

പാലിൽ വെള്ളം ചേർത്ത അടുക്കള; 94 ഗോളിലേക്ക് നീണ്ട ലുക്കാകുവിന്റെ വാക്ക്
ആറാം വയസ്സിൽ അമ്മ പാലിൽ വെള്ളം ചേർക്കുന്നത് കണ്ട കുട്ടി സ്വയം നൽകിയ വാക്കാണ് ബെൽജിയത്തിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനെ ഉണ്ടാക്കിയത്; 16 വർഷത്തെ ദേശീയ ടീം കരിയറിന് വിരാമമിടുമ്പോൾ ആ വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു

94 ഗോൾ, 135 മത്സരം; ബെൽജിയം കുപ്പായത്തോട് വിടപറഞ്ഞ് ലുക്കാകു
പതിനാറ് വർഷം നീണ്ട അന്താരാഷ്ട്ര കരിയറിന് 33ആം വയസ്സിൽ വിരാമം; പോൾ വാൻ ഹിമ്സ്റ്റിന്റെ 30 ഗോൾ റെക്കോർഡ് മൂന്നിരട്ടിയിലേറെയാക്കിയാണ് ലുക്കാകു മടങ്ങുന്നത്

ചെക്കിയയെ 2–1ന് തോൽപ്പിച്ച് ക്രൊയേഷ്യ; ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വിജയം
രണ്ടാം മിനിറ്റിൽ ഇവാൻ പെരിഷിച്ചിലൂടെ ലീഡ് നേടിയ ക്രൊയേഷ്യയെ 84ആം മിനിറ്റിൽ ആദം ഹ്ലോഷെക് സമനിലയിൽ പിടിച്ചു. എന്നാൽ മൂന്ന് മിനിറ്റിനകം ലോവ്രോ മായർ വിജയഗോൾ നേടിയതോടെ ക്രൊയേഷ്യക്ക് സ്വന്തം തട്ടകത്തിൽ ജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാനായി.

43 മത്സരങ്ങളുടെ അപരാജിത കുതിപ്പിന് അന്ത്യം; മാഡ്രിഡിൽ സ്പെയിനിനെ 3–2ന് വീഴ്ത്തി ഇംഗ്ലണ്ട്
മൂന്ന് ഗോളിന്റെ ലീഡ് നേടിയ ഇംഗ്ലണ്ടിനെ എലിയറ്റ് ആൻഡേഴ്സന്റെ ചുവപ്പ് കാർഡ് പത്ത് പേരാക്കി ചുരുക്കി. തുടർന്ന് രണ്ട് ഗോളുകൾ തിരിച്ചടിച്ച് സ്പെയിൻ അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഇംഗ്ലണ്ട് വിജയം കൈവിട്ടില്ല. 43 മത്സരങ്ങൾ നീണ്ട സ്പെയിനിന്റെ അപരാജിത പരമ്പരയ്ക്കും ഇതോടെ അവസാനമായി.

ക്രൂപ്പിയുടെ ആദ്യ രാജ്യാന്തര ഗോൾ; തുർക്കിയെ 2–1ന് തോൽപ്പിച്ച് ഫ്രാൻസ് ഗ്രൂപ്പ് ജേതാക്കൾ
എമിർഹാൻ ടോപ്ചുവിന്റെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ഫ്രാൻസിനായി എലി ജൂനിയർ ക്രൂപ്പി രണ്ടാം ഗോൾ നേടി. അവസാന മിനിറ്റിൽ അബ്ദുൽകരീം ബർദാക്ജി തുർക്കിക്കായി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഫ്രാൻസിന്റെ വിജയം തടയാനായില്ല. ഗ്രൂപ്പ് എ1ൽ 13 പോയിന്റുമായി ഫ്രാൻസ് ഒന്നാമതെത്തി.

ഇറ്റാലിയൻ പ്രതിരോധം തകർത്ത് ബെൽജിയം; 4–1ന്റെ ജയത്തോടെ ക്വാർട്ടറിൽ
ആദ്യ ഗോൾ വഴങ്ങിയ ശേഷമാണ് ബെൽജിയം മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. 15, 22, 26 മിനിറ്റുകളിൽ തുടർച്ചയായി ഗോളുകൾ നേടിയ ആതിഥേയർ ഇറ്റലിയെ തകർത്തു. രണ്ടാം പകുതിയിൽ ഡിയേഗോ മൊറെയ്റ നാലാം ഗോളും നേടി. അവസാന നിമിഷം പിയോ എസ്പോസിറ്റോയുടെ പെനാൽറ്റി സെന്നെ ലാമ്മൻസ് തടുത്തു.

തകർപ്പൻ തിരിച്ചുവരവുമായി ഇന്ത്യ; ന്യൂസിലൻഡിനെ 22 റൺസിന് വീഴ്ത്തി പരമ്പര സ്വന്തമാക്കി
209 റൺസ് പ്രതിരോധിച്ച് 22 റൺസ് വിജയം; അവസാന ഏകദിനത്തിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും ബൗളർമാരുടെ മികവിൽ ഇന്ത്യക്ക് 3-2ന്റെ പരമ്പര നേട്ടം. അർഷ്ദീപ് സിങ്ങാണ് മാൻ ഓഫ് ദ മാച്ച്. ഗുർനൂർ ബ്രാറാണ് പരമ്പരയിലെ താരം

നേഷൻസ് ലീഗിൽ ഓസ്ട്രിയയ്ക്കും സ്വീഡനും പ്രമോഷൻ; ഹംഗറിക്ക് ജയം, വടക്കൻ അയർലൻഡിന് നിർണായക വിജയം
അയർലൻഡിനെ വീഴ്ത്തി ഓസ്ട്രിയ ലീഗ് എയിലേക്ക്; ബോസ്നിയയെ മറികടന്ന് സ്വീഡനും പ്രമോഷൻ ഉറപ്പിച്ചു. യുക്രെയ്നെ തോൽപ്പിച്ച് വടക്കൻ അയർലൻഡ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി.

ഇന്ത്യ 209ന് പുറത്ത്; പരമ്പര സമനിലയിലാക്കാൻ ന്യൂസിലൻഡിന് 210 റൺസ് ലക്ഷ്യം
അക്സർ പട്ടേലിന് 46 റൺസ്; സാന്റ്നറും ഡഫിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 3-1ന് പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്ക് ഇനി ബൗളിങ് മികവ് നിർണായകം.

2-1 ലീഡുമായി ഇന്ത്യ; പരമ്പര സമനിലയിലാക്കാൻ ന്യൂസിലൻഡിന് അവസാന അവസരം
നാലാം ഏകദിനത്തിലെ 244 റൺസ് തോൽവിക്ക് മറുപടി തേടി ഇന്ത്യ; ബെ ഓവലിൽ അഞ്ചാം ഏകദിനം, മാറ്റങ്ങളുമായി ഇരു ടീമുകളും.

നോർവേയ്ക്ക് ഓസ്ലോയിൽ തകർപ്പൻ ജയം; വെയിൽസിനെ 3-1ന് കീഴടക്കി
രണ്ടാം പകുതിയിൽ നൂസയും ഷെൽഡറൂപ്പും വലകുലുക്കി; ഹാലൻഡിന്റെ പെനാൽറ്റിയിൽ നോർവേയുടെ ഗോൾപട്ടിക പൂർത്തിയായി.

സയ്യദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിൽ കേരളത്തെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് മധ്യപ്രദേശ്
ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് എട്ട് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. മധ്യപ്രദേശിന് വേണ്ടി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ത്രിപുരേഷ് സിങ്ങാണ് പ്ലെയർ ഓഫ് ദി മാച്ച്.

അവസാന പന്തിൽ ഒരു വിക്കറ്റ് ജയം; 338 റൺസ് പിന്തുടർന്ന് പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യക്ക് അണ്ടർ 19 ഏഷ്യ കപ്പ്
ഉസ്മാൻ ഖാന്റെ സെഞ്ച്വറിയിൽ പാകിസ്ഥാൻ 337 റൺസെടുത്തിട്ടും, ലക്ഷ്യ റായ്ചന്ദാനിയുടെ 80 റൺസും ആര്യവീർ സെവാഗിന്റെ 58 റൺസും നൽകിയ അടിത്തറയിൽ ഇന്ത്യ അവസാന പന്തിൽ 339/9 എന്ന സ്കോറിൽ ലക്ഷ്യം മറികടന്നു

സകാമോട്ടോയുടെ ഇഞ്ച്വറി ടൈം ഗോൾ; സിംഗപ്പൂരിൽ ബ്രസീലിനെ 3-2ന് അട്ടിമറിച്ച് ജപ്പാൻ
ലോകകപ്പിൽ ഇഞ്ച്വറി ടൈമിൽ വീണ ജപ്പാൻ, നാലര മാസത്തിനിപ്പുറം സിംഗപ്പൂരിൽ അതേ ഇഞ്ച്വറി ടൈമിൽ ബ്രസീലിനെ വീഴ്ത്തി. കുബോയും നകാമുറയും ആദ്യ പകുതിയിൽ ലീഡ് നൽകി, വിനീഷ്യസ് ജൂനിയറിന്റെ ഇരട്ടഗോളിൽ ബ്രസീൽ ഒപ്പമെത്തിയെങ്കിലും 90+1 മിനിറ്റിൽ പകരക്കാരൻ സകാമോട്ടോ ജയം ഉറപ്പിച്ചു.

സലയുടെ റെക്കോർഡ് നേട്ടവും ഹക്കീമിയുടെ ഇരട്ടഗോളും; ഈജിപ്തിനും മൊറോക്കോയ്ക്കും വമ്പൻ ജയം
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് യോഗ്യതാ പോരാട്ടത്തിൽ ഈജിപ്തും മൊറോക്കോയും അഞ്ച് ഗോളുകൾ വീതം നേടി. മലാവിയെ 5–0ന് തകർത്ത ഈജിപ്തിനായി മുഹമ്മദ് സല ഇരട്ടഗോൾ നേടിയപ്പോൾ നൈജറിനെ 5–1ന് തോൽപ്പിച്ച മൊറോക്കോയ്ക്കായി അഷ്റഫ് ഹക്കീമിയും രണ്ട് തവണ വലകുലുക്കി.

ഐസ്ലാന്റിന്റെ അഞ്ചുഗോൾ പ്രകടനം; ബൾഗേറിയയെ തകർത്ത് ഗ്രൂപ്പിൽ മുന്നേറ്റം
നേഷൻസ് ലീഗ് ലീഗ് സി ഗ്രൂപ്പ് നാലിൽ ബൾഗേറിയയെ 5–0ന് തോൽപ്പിച്ച് ഐസ്ലൻഡ്. ആൽബർട്ട് ഗുഡ്ജോൺസൻ ഹാട്രിക് നേടി. മറ്റൊരു മത്സരത്തിൽ എസ്റ്റോണിയ ലക്സംബർഗിനെ 1–0ന് തോൽപ്പിച്ചു.

മെസ്സിയില്ലാത്ത ആദ്യ മത്സരത്തിൽ തോൽവി; ബൊംബോനേരയിൽ അർജന്റീനയെ വീഴ്ത്തി ഉറുഗ്വായ്
ലിയോണാർഡോ ബലെർദിയുടെ സെൽഫ് ഗോളും മാക്സി അറൗഹോയുടെ വിചിത്രമായ ഹെഡർ ഗോളും ഉറുഗ്വായ്ക്ക് ജയം സമ്മാനിച്ചു. ജൂലിയൻ അൽവാരസിന്റെ ഗോളിൽ അർജന്റീന തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സമനില നേടാനായില്ല.

മക്ഗിന്നിന്റെ ഇരട്ടഗോളിൽ സ്കോട്ട്ലൻഡിന് ജയം; സ്വിറ്റ്സർലൻഡിനെ സമനിലയിൽ തളച്ച് സ്ലോവേനിയ
നേഷൻസ് ലീഗ് ലീഗ് ബി ഗ്രൂപ്പ് ഒന്നിൽ സ്കോട്ട്ലൻഡ് നോർത്ത് മാസിഡോണിയയെ 2–1ന് തോൽപ്പിച്ചു. അതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്ലോവേനിയയും സ്വിറ്റ്സർലൻഡും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

ഗ്രൂഡയ്ക്ക് അരങ്ങേറ്റ ഗോൾ; സെർബിയയിൽ ജർമ്മനിക്ക് 3–1 ജയം
സ്ര്ദാൻ ബാബിച്ചിന്റെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ജർമ്മനി ബ്രയാൻ ഗ്രൂഡയുടെയും ഫ്ലോറിയൻ വിർട്സിന്റെയും ഗോളുകളുടെ കരുത്തിൽ സെർബിയയെ തോൽപ്പിച്ചു.

റെയ്ൻഡേഴ്സിന്റെ ഹാട്രിക്കിൽ ഗ്രീസിനെ തകർത്തു ; നെതർലൻഡ്സിന് ഏഴുഗോൾ ജയം
ടിജാനി റെയ്ൻഡേഴ്സ് ഹാട്രിക് നേടിയപ്പോൾ യുറിയൻ ടിംബർ ഇരട്ടഗോൾ നേടി. ആംസ്റ്റർഡാമിൽ ഗ്രീസിനെ 7–0ന് തോൽപ്പിച്ച് നെതർലൻഡ്സ് ഗ്രൂപ്പിൽ മുൻതൂക്കം ശക്തമാക്കി.

ആ സ്നേഹം ഒരിക്കലും മരിക്കില്ല; യുണൈറ്റഡ് ആരാധകർക്ക് കാരിക്കിന്റെ വിടവാങ്ങൽ കത്ത്
പുറത്താക്കലിന് ഒരു ദിവസത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച "ഡിയർ യുണൈറ്റഡ് ഫാൻസ്" കുറിപ്പിൽ, ഫലങ്ങളെക്കാൾ വലുത് ആരാധകരുടെ സ്നേഹമാണെന്ന് മൈക്കൽ കാരിക്ക്. ലീഗിൽ പത്ത് കളിയിൽ ഒരു ജയവുമായി തരംതാഴ്ത്തൽ മേഖലയിൽ നിൽക്കെയാണ് ക്ലബ് അദ്ദേഹത്തെ പുറത്താക്കിയത്.

തേങ്ങ അരച്ചാലും താള്! യുണൈറ്റഡിൽ കാരിക്ക് പോയി, പൊച്ചറ്റീനോ വന്നു | അപ്പുമാഷ്
കാരിക്ക് പോയി പൊച്ചറ്റീനോ വന്നാൽ യുണൈറ്റഡ് രക്ഷപ്പെടുമോ? ഇന്ത്യയുടെ നാലാം ഏകദിന തോൽവിയിൽ ഗംഭീറിന് എന്താണ് പേടി? അപ്പുമാഷിന്റെ ക്ലാസ്.

ഓൾഡ് ട്രാഫോർഡിൽ പുതിയ അധ്യായം; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി പൊച്ചറ്റീനോ
മൈക്കൽ കാരിക്കിന് പകരക്കാരനായി മൗറിസിയോ പൊച്ചറ്റീനോയെ നിയമിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ടര വർഷത്തെ കരാറിൽ എത്തുന്ന അർജന്റൈൻ പരിശീലകൻ അമേരിക്കൻ ദേശീയ ടീമിന്റെ ചുമതല പൂർത്തിയാക്കിയ ശേഷമാകും യുണൈറ്റഡിനൊപ്പം ചേരുക.

ബിയർഡ്മാന്റെ വേഗത്തിൽ ഇംഗ്ലണ്ട് തകർന്നു; പെർത്തിൽ ഓസ്ട്രേലിയക്ക് ഏഴ് വിക്കറ്റ് ജയം
അരങ്ങേറ്റ ഏകദിനത്തിൽ ആറ് വിക്കറ്റ് വീഴ്ത്തിയ മഹ്ലി ബിയർഡ്മാന്റെ മിന്നൽ പ്രകടനത്തിനു മുന്നിൽ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയ്ക്ക് പിടിച്ചുനിൽക്കാനായില്ല. 132 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ 23.3 ഓവറിൽ മറികടന്നു.

ആദ്യ ഓവറിൽ ഇന്ത്യ തകർന്നു; ഹെൻറിയുടെ ആറു വിക്കറ്റിൽ ന്യൂസിലൻഡിന് 244 റൺസ് ജയം
വിൽ യങ്ങിന്റെ സെഞ്ച്വറിയിൽ ന്യൂസിലൻഡ് ഉയർത്തിയ 334 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ ഇന്ത്യയുടെ ബാറ്റിങ് നിര തകർന്നടിഞ്ഞു. ആദ്യ ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മാറ്റ് ഹെൻറി ആറു വിക്കറ്റ് നേട്ടത്തോടെ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലൊടിച്ചു.

വാർണർ ഖവാജയ്ക്കൊപ്പം; കമ്മിൻസ് 'ബലിയാടാക്കി' എന്ന് ആരോപണം
സാൻഡ്പേപ്പർ വിവാദത്തിൽ ഉസ്മാൻ ഖവാജയുടെ ആത്മകഥയിലെ വാദം "തീർത്തും അസംബന്ധം" എന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തള്ളിയതിന് പിന്നാലെ, ഖവാജ പറഞ്ഞത് സത്യമാണെന്ന് ഡേവിഡ് വാർണർ ആവർത്തിച്ചു. കമ്മിൻസ് ഖവാജയെ "ബലിയാടാക്കി" എന്നും വാർണർ ആരോപിച്ചു.

യങ്ങിന്റെ സെഞ്ച്വറി കരുത്തിൽ കിവീസ്; ഇന്ത്യക്ക് മുന്നിൽ 334 റൺസ് വിജയലക്ഷ്യം
വിൽ യങ്ങിന്റെ 125 റൺസ് പ്രകടനത്തിന്റെ മികവിൽ ന്യൂസിലൻഡ് 333 റൺസെടുത്തു. ടിം സീഫർട്ടിന്റെയും ഫിൻ അലന്റെയും വെടിക്കെട്ട് ബാറ്റിങ്ങും ചേർന്നതോടെ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം.

ഘാനയ്ക്ക് ആദ്യ ജയം; ഡി ആർ കോംഗോയുടെ കുതിപ്പ് തുടരുന്നു
സോമാലിയയെ തോൽപ്പിച്ച് ഘാന യോഗ്യതാ പോരാട്ടത്തിൽ ആദ്യ പോയിന്റുകൾ നേടി. സിയറ ലിയോണിനെ വീഴ്ത്തിയ ഡി ആർ കോംഗോ ഗ്രൂപ്പ് ഇയിൽ ലീഡ് ഉയർത്തി. ഗിനിയക്കും ജയം; മഡഗാസ്കറും ഗിനിയ-ബിസാവുവും സമനിലയിൽ.

ഗ്രൂപ്പ് സി പോരാട്ടത്തിൽ അൽബേനിയക്കും മോണ്ടിനെഗ്രോയ്ക്കും ജയം; ബെലാറസും മുന്നേറി
ഫിൻലൻഡിനെ വീഴ്ത്തി അൽബേനിയ ഗ്രൂപ്പ് സി1ൽ ഒന്നാമത്. സാൻ മറീനോയെ തോൽപ്പിച്ച് ബെലാറസ് രണ്ടാം സ്ഥാനം ഉറപ്പിച്ചു. ലാത്വിയക്കെതിരെ അവസാന നിമിഷം നേടിയ ഗോളിൽ മോണ്ടിനെഗ്രോയ്ക്ക് പ്രമോഷൻ.

കെയ്നിന്റെ റെക്കോർഡ് രാത്രിക്ക് വിജയത്തിളക്കം; ക്രൊയേഷ്യയെ വീഴ്ത്തി ഇംഗ്ലണ്ട്
ഇംഗ്ലണ്ടിനായി 126 മത്സരങ്ങൾ പൂർത്തിയാക്കിയ ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ വിജയഗോൾ നേടി. മോർഗൻ റോജേഴ്സിന്റെ ആദ്യ ഗോൾക്ക് മറുപടി നൽകിയ ക്രൊയേഷ്യയെ വീണ്ടും പിന്നിലാക്കിയാണ് ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്.

പത്ത് പേരായ ചെക്കിയയെ മറികടന്ന് സ്പെയിൻ; വിജയം എതിരില്ലാത്ത 2 ഗോളിന്
അലക്സ് ബയേനയുടെ പെനാൽറ്റിയിൽ ലീഡ് നേടിയ സ്പെയിൻ, ക്രെയ്ചിയുടെ പുറത്താകലിനുശേഷം മത്സരം കൈയ്യിലൊതുക്കി. ഇഞ്ചുറി ടൈമിൽ മാർക് പ്യൂബിൽ രണ്ടാം ഗോൾ നേടി.

സാൻ സിറോയിൽ ഫ്രാൻസിനെ വീഴ്ത്തി ഇറ്റലി; പിയോ എസ്പോസിറ്റോയ്ക്ക് ഇരട്ടഗോൾ
ഡോണറുമ്മയുടെ പിഴവിൽ പിന്നിലായ ഇറ്റലി ശക്തമായി തിരിച്ചുവന്നു. പിയോ എസ്പോസിറ്റോയുടെ ഇരട്ടഗോളും ദാവിദെ ഫ്രട്ടേസിയുടെ നിർണായക ഗോളും ഫ്രാൻസിന്റെ പ്രതീക്ഷകൾ തകർത്തു.

ഏഴ് മിനിറ്റിനിടെ രണ്ട് ഗോൾ; തുർക്കിയെ വീഴ്ത്തി ബെൽജിയം
അർദ ഗ്യൂലറുടെ ഫ്രീകിക്കിൽ പിന്നിലായ ബെൽജിയം ഏഴ് മിനിറ്റിനിടെ രണ്ട് ഗോളുകൾ തിരിച്ചടിച്ചു. ഡി ബ്രൂയ്നെയും ഡി കെറ്റലെയറും ലക്ഷ്യം കണ്ടതോടെ ഇസ്മിറിൽ തുർക്കിക്ക് തോൽവി.

ലീഗിൽ അവസാന സ്ഥാനം; ക്രിസ്റ്റൽ പാലസ് പിയർ സേജിനെ പുറത്താക്കി
പ്രീമിയർ ലീഗ് പട്ടികയിൽ ഏറ്റവും അവസാനമെത്തിയതിന് പിന്നാലെ, ഒലിവർ ഗ്ലാസ്നറുടെ പിൻഗാമിയായി ജൂണിൽ എത്തിയ പിയർ സേജിനെ ക്രിസ്റ്റൽ പാലസ് പുറത്താക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് കാരിക്കിനെ പുറത്താക്കിയ അതേ ദിവസമാണ് ഫ്രഞ്ചുകാരന്റെ പടിയിറക്കം.

അഫ്ഗാനെ തകർത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ; സെഞ്ച്വറിക്ക് ഏഴ് റൺ വീണ് അകലെ റായ്ചന്ദാനി
ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനോടേറ്റ തോൽവിക്ക് പിന്നാലെ, ഒമാനിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യൻ അണ്ടർ 19 ടീം ഏഷ്യാ കപ്പ് ഫൈനലിൽ കടന്നു. ശനിയാഴ്ച കിരീടപ്പോരിൽ എതിരാളി വീണ്ടും പാകിസ്ഥാൻ.

കാരിക്കിനെ പുറത്താക്കി യുണൈറ്റഡ്; പിൻഗാമിയായി പൊച്ചെറ്റിനോ എത്തിയേക്കും
ജനുവരിയിൽ ഇടക്കാല പരിശീലകനായെത്തി ടീമിനെ ലീഗിൽ മൂന്നാം സ്ഥാനത്തെത്തിച്ച മൈക്കൽ കാരിക്കിനെ പത്ത് മാസത്തിനുള്ളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കി. മേയിൽ സ്ഥിരം കരാർ നൽകിയ പരിശീലകന്റെ പടിയിറക്കം, ടീം തരംതാഴ്ത്തൽ മേഖലയിൽ എത്തിയതിന് പിന്നാലെയാണ്.

ഓക്ക്ലൻഡിൽ ഗോൾമഴ; ഇന്ത്യയെ അഞ്ച് ഗോളിന് തകർത്ത് ന്യൂസിലൻഡ്
ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോൾ വഴങ്ങിയ ഇന്ത്യയെ ഓക്ക്ലൻഡിൽ ന്യൂസിലൻഡ് അഞ്ച് ഗോളിന് തകർത്തു. ഇടവേളയ്ക്ക് മുമ്പ് ഇന്ത്യയുടെ ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.

പൊച്ചെറ്റിനോയുമായി യുണൈറ്റഡിന് ധാരണ; കാരിക്കിന്റെ ഭാവി തുലാസിൽ
കാരിക്കിനെ പുറത്താക്കിയാൽ പകരക്കാരനായി മൗറീഷ്യോ പൊച്ചെറ്റിനോ എത്തുമെന്ന ധാരണ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉണ്ടാക്കിക്കഴിഞ്ഞു. പ്രീമിയർ ലീഗിലെ തരംതാഴ്ത്തൽ മേഖലയിൽ കിടക്കുന്ന ടീമിന് മുന്നിൽ ഇനി തീരുമാനത്തിന്റെ സമയമാണ്. തടസ്സമായി നിൽക്കുന്നത് അമേരിക്കൻ ടീമുമായുള്ള കരാറാണ്.

സാഫ് ചാംപ്യൻഷിപ്പിൽ ഇന്ത്യ സെമിയിൽ; മാലദ്വീപിനെ വീഴ്ത്തിയത് എതിരില്ലാത്ത ഒരു ഗോളിന്
38ആം മിനിറ്റിൽ സുഹൈൽ അഹമ്മദ് ഭട്ടിന്റെ പെനൽറ്റിയിൽ 1-0ന് ജയം; രണ്ട് കളിയിൽ രണ്ട് ജയവുമായി ഗ്രൂപ്പ് ബി ജേതാക്കളായ ഇന്ത്യ നവംബർ 14ന് സെമിയിൽ

ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക്സിന് നാളെ ശിവപുരിയിൽ തുടക്കം; കിരീടം നിലനിർത്താൻ കേരളം
29 അത്ലീറ്റുകളുടെ ആദ്യ സംഘം ഗ്വാളിയറിലെത്തി; ടിക്കറ്റും ഇരിപ്പിടവുമില്ലാതെ ടീം യാത്ര ചെയ്തെന്ന ആരോപണവും

ഹാർദിക് പോകുമ്പോൾ മുംബൈ ഇന്ത്യൻസിനെ ആര് നയിക്കും; രോഹിത്തിന് മുൻതൂക്കം, തിലകും സൂര്യകുമാറും പരിഗണനയിൽ
ട്രേഡ് പ്രഖ്യാപനം കാത്തിരിക്കെ നായക സ്ഥാനത്തേക്ക് രോഹിത് ശർമ മുന്നിലെന്ന് ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ; ഒഴിവുള്ള സ്ഥാനത്തേക്ക് തിലക് വർമയുടെ പേരും

കേരളത്തിലെ ആദ്യ രാജ്യാന്തര പാഡൽ ടൂർണമെന്റ് നവംബർ 12 മുതൽ 15 വരെ; കൊച്ചി വേദിയാകും
സ്പേസ് ഹാഷ് ആതിഥ്യമരുളുന്ന എഫ്ഐപി ബ്രോൺസ് ഹൈ വെലോസിറ്റി കൊച്ചിയിൽ 20ലേറെ രാജ്യാന്തര താരങ്ങൾ; ലോക റാങ്കിങ്ങിലെ ആദ്യ 500ൽ 15ലേറെ പേർ

സാൻഡ്പേപ്പർഗേറ്റിൽ പുനരന്വേഷണം ഇല്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ; ഖവാജയുടെ അവകാശവാദം നിഷേധിച്ച് സ്റ്റാർക്ക്
ഖവാജയുടെയും വാർണറുടെയും വെളിപ്പെടുത്തലുകൾക്ക് പിന്നാലെ: 2018 ടീമിൽനിന്ന് ആദ്യമായി ഒരു കളിക്കാരൻ അവകാശവാദം തള്ളി, സിഎ സിഇഒ ടോഡ് ഗ്രീൻബർഗ് പുനരന്വേഷണവും തള്ളി

സഞ്ജു സാംസൺ കേരളത്തെ നയിക്കും; സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് 18 അംഗ ടീം
ഇന്ത്യൻ ടീമിന്റെ ഇടവേളയിൽ നാട്ടിലെത്തിയ സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തുന്നു; ഗ്രൂപ്പ് സിയിൽ ഏഴ് എതിരാളികൾ, ആദ്യ കളി നവംബർ 14ന് മധ്യപ്രദേശിനെതിരെ

കൊംപനി മ്യൂണിക്കിൽ തിരിച്ചെത്തി; ആരോഗ്യം വീണ്ടെടുത്തുവരികയാണെന്ന് ക്ലബ്
ഒക്ടോബർ 23ന് പരിശീലനത്തിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ ബയേൺ കോച്ച് ഈ ആഴ്ച മുതൽ ക്ലബ്ബ് ആസ്ഥാനത്ത്; തോൾ പരിക്കിന്റെ റിഹാബും അവിടെ. പകരം ചുമതല വഹിച്ച ആരോൺ ഡാങ്ക്സിന്റെ കീഴിൽ ബയേൺ നാല് ജയവും ഒരു സമനിലയും നേടി

ഹാർദിക് പഞ്ചാബ് കിങ്സിലേക്ക്, അർഷ്ദീപ് മുംബൈ ഇന്ത്യൻസിലേക്ക്; കൈമാറ്റത്തിന് ബിസിസിഐ അനുമതി
ഇരുവർക്കും ശമ്പളത്തിൽ മാറ്റമില്ല: ഹാർദിക്കിന് 16.35 കോടി, അർഷ്ദീപിന് 18 കോടി. ചൊവ്വാഴ്ച ഉച്ചയോടെ ബിസിസിഐ അനുമതി നൽകിയെന്ന് വിവരം. ഫ്രാഞ്ചൈസികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ

യുഎഇയെ 70 റണ്ണിന് വീഴ്ത്തി; ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് സെമിയിൽ
ഈ എഡിഷനിലെ ഏറ്റവും ഉയർന്ന ടീം സ്കോറായ 309/7 നേടിയ ഇന്ത്യ യുഎഇയെ 70 റണ്ണിന് തോൽപ്പിച്ചു. 168 പന്തിൽ 160 റൺ നേടിയ ആര്യവീറിന് വി.കെ. വിനീതുമായി 193 റൺ കൂട്ടുകെട്ട്; പാക്കിസ്ഥാനോട് തോറ്റ ഇന്ത്യയ്ക്ക് ഈ ജയത്തോടെ സെമി

വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീറിന് 160; ജയിക്കണമെന്ന കളിയിൽ യുഎഇക്കെതിരെ ഇന്ത്യ അണ്ടർ 19ന് 309/7
168 പന്തിൽ 17 ഫോറും ഏഴ് സിക്സും; വി.കെ. വിനീതുമായി 193 റൺ കൂട്ടുകെട്ട്. പാക്കിസ്ഥാനോട് തോറ്റ ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് അണ്ടർ 19ൽ നിലനിൽക്കാൻ ഈ കളി ജയിക്കണം

കാരിക്കിനെ പുറത്താക്കാൻ യുണൈറ്റഡ് ഒരുങ്ങുന്നെന്ന് റിപ്പോർട്ട്; ഇനിയും അവസരം നൽകിയേക്കില്ല
അന്താരാഷ്ട്ര ഇടവേളയിൽ ഒമർ ബെറാഡയും ജേസൺ വിൽകോക്സും കാരിക്കിനെ പുറത്താക്കാൻ ശുപാർശ ചെയ്യുമെന്ന് ബിബിസി സ്പോർട്ട്; അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ക്ലബ്ബ്. ആസ്റ്റൺ വില്ലയോട് 4-4 സമനിലയ്ക്ക് ശേഷവും യുണൈറ്റഡിന് 10 കളിയിൽ എട്ട് പോയിന്റ് മാത്രം

ജെമീമ റോഡ്രിഗസ് തിരിച്ചെത്തി; ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സ്മൃതി മന്ഥാന മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റൻ, വയനാട്ടുകാരി മിന്നു മണി ടി20 ടീമിന് പുറത്ത്
ഹാംസ്ട്രിങ് പരിക്കിൽനിന്ന് മോചിതയായ ജെമീമ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളിൽ ഇടം നേടി. ഡിസംബർ 9 മുതൽ 30 വരെ ഒരു ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ടി20യും കളിക്കുന്ന ഇന്ത്യയെ നയിക്കുന്ന സ്മൃതി മന്ഥാനയ്ക്ക് ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറ്റം

ഐഒഎ എസ്ഒഎം തിരഞ്ഞെടുപ്പിൽ മൂന്ന് വോട്ടിന് തോറ്റ് പി.ടി. ഉഷ; അഞ്ജു ബോബി ജോർജ് 53 വോട്ടുമായി ഒന്നാമത്
വനിതാ വിഭാഗത്തിലെ നാല് സീറ്റിൽ അഞ്ചാമതായ ഉഷയ്ക്ക്, നാലാമതെത്തിയ സൈന നെഹ്വാളിനെക്കാൾ മൂന്ന് വോട്ട് കുറവ്; ഡിസംബർ 5ലെ ഐഒഎ തിരഞ്ഞെടുപ്പിൽ ഉഷയ്ക്ക് മത്സരിക്കണമെങ്കിൽ ദേശീയ കായിക ഫെഡറേഷന്റെ നാമനിർദേശം വേണം

ഖവാജയുടെ വെളിപ്പെടുത്തൽ നൂറ് ശതമാനം ശരി; സാൻഡ്പേപ്പർ വിവാദത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയെ കടന്നാക്രമിച്ച് വാർണർ
എട്ട് വർഷത്തിന് ശേഷം 'സാൻഡ്പേപ്പർഗേറ്റ്' വീണ്ടും ഓസ്ട്രേലിയൻ ക്രിക്കറ്റിനെ ഉലയ്ക്കുന്നു. കേപ്ടൗണിലെ പന്ത് ചുരണ്ടൽ ടീമിലെ എല്ലാവർക്കും അറിയാമായിരുന്നുവെന്ന ഉസ്മാൻ ഖവാജയുടെ വാദത്തെ, അന്ന് വിലക്ക് നേരിട്ട ഡേവിഡ് വാർണർ പിന്തുണച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണം തിടുക്കലായെന്നും വാർണർ കുറ്റപ്പെടുത്തി.

യുണൈറ്റഡിന്റെ കളി കാണുമ്പോൾ ബിപി ഗുളിക കരുതിക്കോ! അപ്പുമാഷിന്റെ ക്ലാസ്
രണ്ട് ഗോൾ പിന്നിലായിട്ട് രണ്ട് തവണ ഒപ്പമെത്തിയ യുണൈറ്റഡ്, പക്ഷേ ലീഗിൽ ജയമില്ലാതെ പ്രതിസന്ധിയിൽ. കാരിക്കിന് പകരം ആര്? അപ്പുമാഷിന്റെ രസികൻ ക്ലാസ് കെ സ്പോർട്സിൽ.

ആദ്യം പിന്നിൽ, പിന്നെ തിരിച്ചടി; അത്ലറ്റിക്കോയെ 2–1ന് വീഴ്ത്തി ബാഴ്സലോണ
ആദ്യ പകുതിയിൽ പിന്നിലായ ബാഴ്സലോണയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഫെർമിൻ ലോപ്പസിന്റെ രണ്ട് ഗോളുകൾ. സ്വന്തം മൈതാനത്ത് ലീഡ് നേടിയിട്ടും അത്ലറ്റിക്കോ മാഡ്രിഡിന് അത് നിലനിർത്താനായില്ല.

രണ്ട് തവണ രണ്ട് ഗോളിന് പിന്നിൽ; ഡോർഗുവിന്റെ ഹെഡറിൽ ആസ്റ്റൺ വില്ലയോട് യുണൈറ്റഡിന് 4-4 സമനില
ഒരു മിനിറ്റ് തികയും മുമ്പ് ഗോൾ വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇഞ്ച്വറി ടൈമിലെ ആറാം മിനിറ്റിൽ പാട്രിക് ഡോർഗുവിന്റെ ഹെഡറിൽ ആസ്റ്റൺ വില്ലയെ 4-4ന് പിടിച്ചുകെട്ടി. രണ്ട് ഗോളിന് പിന്നിലായ ശേഷം ഒരേ മത്സരത്തിൽ രണ്ട് തവണ ഒപ്പമെത്തുന്ന ആദ്യ പ്രീമിയർ ലീഗ് ടീമായിട്ടും, പത്ത് കളി കഴിഞ്ഞ് ഒരേയൊരു ജയവുമായി റിലഗേഷൻ മേഖലയിൽ തുടരുകയാണ് മൈക്കൽ കാരിക്കിന്റെ സംഘം.

ചുവപ്പുകാർഡിൽ ചുവടുപിഴച്ച് ബ്രെന്റ്ഫോർഡ്; ഗോമസിന്റെ ഫിനിഷും ഗ്രോസിന്റെ പെനാൽറ്റിയും, ബ്രൈറ്റണിന് 2-0 ജയം
ഇഗോർ തിയാഗോയുടെ ചുവപ്പ് കാർഡിന് ശേഷം പത്തുപേരുമായി 67 മിനിറ്റ് കളിച്ച ബ്രെൻഫഡിനെ ഡിയേഗോ ഗോമസിന്റെയും പാസ്കൽ ഗ്രോസിന്റെയും ഗോളുകളിൽ ബ്രൈട്ടൺ തോൽപ്പിച്ചു

റോമയുടെ ഗോൾമഴ, മിലാന്റെ അതിജീവനം; നാപോളിയെ പിടിച്ചുകെട്ടി ലാസിയോ
സസുവോളോയ്ക്കെതിരെ മൂന്ന് ഗോളുമായി റോമ രണ്ടാം സ്ഥാനത്തേക്ക്. ജെനോവയുടെ അവസാന മിനിറ്റുകളിലെ തിരിച്ചുവരവിനെ അതിജീവിച്ച് മിലാൻ വിജയം സ്വന്തമാക്കിയപ്പോൾ, നാപോളിയുടെ മൈതാനത്ത് സമനില നേടി ലാസിയോ ഒന്നാം സ്ഥാനം നിലനിർത്തി.

ഷാക്കയെ നഷ്ടപ്പെട്ടിട്ടും തളർന്നില്ല; ചെൽസിയെ വീഴ്ത്തി സണ്ടർലൻഡ്
ആദ്യ മിനിറ്റുകളിൽ തന്നെ ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയെ പിൻവലിക്കേണ്ടിവന്നു. എന്നാൽ സ്വന്തം തട്ടകത്തിൽ പ്രതിരോധം ഉറപ്പിച്ച സണ്ടർലൻഡ്, എൻസോ ലെ ഫെയുടെ പെനാൽറ്റി ഗോളിൽ ചെൽസിയെ 1–0ന് കീഴടക്കി.

തുടക്കത്തിലെ ഗോളും സെൽഫ് ഗോളും; ഇപ്സ്വിച്ചിനെ 2–1ന് വീഴ്ത്തി ബോൺമൗത്ത്
അഞ്ചാം മിനിറ്റിൽ ഇവാനിൽസന്റെ ഗോൾ; രണ്ടാം പകുതിയുടെ തുടക്കത്തിൽ ലെയ്ഫ് ഡേവിസിന്റെ സെൽഫ് ഗോൾ. 73ആം മിനിറ്റിൽ ജാക്ക് ക്ലാർക്കിന്റെ പെനാൽറ്റിയിലൂടെ ഇപ്സ്വിച്ച് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ബോൺമൗത്ത് വിജയം കൈവിട്ടില്ല.

മെസ്റ്റല്ലയിൽ റയലിന്റെ മൂന്ന് ഗോൾ മറുപടി; വലൻസിയയെ തകർത്ത് പോയിന്റിൽ ബാഴ്സയ്ക്കൊപ്പമെത്തി
വാൽവെർഡെയും അർദ ഗുലറും എംബാപ്പെയും ലക്ഷ്യം കണ്ടു; വലൻസിയക്കെതിരെ 3–0 വിജയം. 79ആം മിനിറ്റിൽ ജോസെ ഗയയ്ക്ക് ചുവപ്പുകാർഡ്. ജയിച്ചിട്ടും ഒരു മത്സരം അധികം കളിച്ച റയൽ ലാ ലിഗയിൽ രണ്ടാം സ്ഥാനത്ത്.

സെൽഹർസ്റ്റിൽ പാലസിനെ വീഴ്ത്തി ലിവർപൂൾ; ജയം ഒന്നിനെതിരെ മുന്ന് ഗോളുകൾക്ക്
ഫ്രീകിക്കിൽനിന്ന് മാക് അലിസ്റ്ററിന്റെ ഗോൾ, ബാർക്കോളയുടെ ക്രോസിൽ വിർട്സിന്റെ ഫിനിഷ്, പ്രത്യാക്രമണത്തിൽ ഇസാക്കിന്റെ ഗോൾ; ക്രിസ്റ്റൽ പാലസിനെ 3-1ന് തോൽപ്പിച്ച് ലിവർപൂൾ. ഇഞ്ച്വറി ടൈമിൽ എൻകെറ്റിയ പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കിയത് പാലസിന് ആശ്വാസം മാത്രമായി

21 മിനിറ്റ് കളി കാണും; അതുകഴിഞ്ഞാൽ സ്റ്റേഡിയം വിടും; ക്ലബ് ഉടമകൾക്കെതിരെ പ്രതിഷേധവുമായി യുണൈറ്റഡ് ആരാധകർ
ആസ്റ്റൺ വില്ലയ്ക്കെതിരായ മത്സരത്തിന്റെ 21ആം മിനിറ്റിൽ ഓൾഡ് ട്രാഫോർഡ് വിട്ടിറങ്ങാൻ ആരാധകസംഘടനകളുടെ ആഹ്വാനം. ഗ്ലേസർ കുടുംബത്തിനും ജിം റാറ്റ്ക്ലിഫിനുമെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് ലക്ഷ്യം. പച്ചയും മഞ്ഞയും നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞും സ്റ്റേഡിയത്തിനുള്ളിലെ ചെലവുകൾ ഒഴിവാക്കിയും പ്രതിഷേധത്തിൽ പങ്കുചേരാനും നിർദേശം.

കെയ്ൻ ഒരുക്കിയ രണ്ട് ഗോളിൽ മെയ്ൻസിനെ വീഴ്ത്തി ബയേൺ; നോയർക്ക് പരിക്ക്, ഡോർട്ട്മുണ്ടും ജയിച്ചു
ഹാരി കെയ്ൻ ഒരുക്കിയ ഗോളുകളിൽ ജോഷ്വ കിമ്മിഷും ലെനാർട്ട് കാളും സ്കോർ ചെയ്ത മത്സരത്തിൽ മെയ്ൻസിനെ 2-1ന് തോൽപ്പിച്ച് ബയേൺ മ്യൂണിക്ക്; ഗോളി മാനുവൽ നോയർ പരിക്കേറ്റ് പുറത്തായി. നമേച്ചയുടെ ഇരട്ട ഗോളിൽ ഡോർട്ട്മുണ്ടും ജയിച്ചതോടെ ഇരുടീമിനും 21 പോയിന്റ്

മുൻ ക്ലബ്ബിനെതിരെ ഡെലാപ്പിന് ഇരട്ട ഗോൾ, സിറ്റിയെ വീഴ്ത്തി ഫോറസ്റ്റ്; ലീഗിൽ സിറ്റിക്ക് തുടർച്ചയായ മൂന്നാം തോൽവി
ലിയാം ഡെലാപ് 18ആം, 73ആം മിനിറ്റുകളിൽ ഗോളടിച്ച മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 3-1ന് തോൽപ്പിച്ച് നോട്ടിങ്ങാം ഫോറസ്റ്റ്; ലീഗിൽ സിറ്റിയുടെ തുടർച്ചയായ മൂന്നാം തോൽവി, ആഴ്സണലിന്റെ ലീഡ് ആറ് പോയിന്റിൽ തന്നെ, സിറ്റിയുടെ കൈയിലെ കളിയും തീർന്നു

ആഴ്സണലിന് 21 ഷോട്ട്, ഹൾ ഗോളിക്ക് ഒമ്പത് സേവ്; ഒടുവിൽ ഒഡെഗാർഡിലൂടെ ജയം, ലീഡ് ആറ് പോയിന്റാക്കി
ആഴ്സണൽ 21 ഷോട്ടും 67 ശതമാനം പന്തുമായി കളിച്ചിട്ടും 72ആം മിനിറ്റിലെ ഒഡെഗാർഡിന്റെ ഒറ്റ ഗോളിൽ ഹൾ സിറ്റിയെ 1-0ന് തോൽപ്പിച്ച് ലീഡ് ആറ് പോയിന്റാക്കി; ക്രേവൻ കോട്ടേജിൽ മർഫിയുടെ ഗോളിന് മൂന്ന് മിനിറ്റിനകം മുനിസിലൂടെ ഫുൾഹാം മറുപടി നൽകി, 1-1

നാല് കളിയിൽ ഒറ്റ ഗോൾ, ഇന്ന് അഞ്ച്; ചാമ്പ്യന്മാരെ വീഴ്ത്തി ചെന്നൈയിൻ, ഈസ്റ്റ് ബംഗാളിന് ലീഗിൽ ആദ്യ തോൽവി
ബ്രിസൺ ഫെർണാണ്ടസും ഇർഫാൻ യാദ്വാദും ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 5-3ന് തോൽപ്പിച്ച് ചെന്നൈയിൻ സീസണിലെ ആദ്യ ജയം കുറിച്ചു; 12ആം സ്ഥാനത്തുനിന്ന് എട്ടാമതെത്തിയപ്പോൾ അഞ്ച് ഗോൾ വഴങ്ങിയ ചാമ്പ്യന്മാർ ആറാമത് തുടരുന്നു

പന്ത് ടോട്ടൻഹാമിന്, ഷോട്ടുകൾ ലീഡ്സിന്; ബെഞ്ചിൽനിന്നെത്തിയ ഒകാഫോർ അഞ്ച് കളിയുടെ ജയമില്ലായ്മ തീർത്തു
പന്തടക്കത്തിൽ 39 ശതമാനം മാത്രമായിട്ടും 16 ഷോട്ടും 2.02 എക്സ്പെക്ടഡ് ഗോൾസുമായി ഏറ്റവും അപകടകരമായ അവസരങ്ങൾ സൃഷ്ടിച്ച ലീഡ്സിനെ ജയത്തിലെത്തിച്ചത് 79ആം മിനിറ്റിൽ പകരക്കാരൻ നോവ ഒകാഫോർ; ടോട്ടൻഹാമിന്റെ നാല് മത്സരത്തിലെ അപരാജിത കുതിപ്പ് അവസാനിച്ചു

ആറാം മിനിറ്റിൽ വീണു, പിന്നെ എഴുന്നേറ്റില്ല; അഞ്ച് കളിയിൽ 13 ഗോൾ വഴങ്ങി ഇന്റർ കാശി, ഡൽഹി നാലാമത്
കാർലോസ് ഫോർട്ടസ്, ഹ്വാൻ പെഞ്ഞ, റോഡ്രിഗീഞ്ഞോ എന്നിവരുടെ ഗോളുകളിൽ ഇന്റർ കാശിയെ 3-0ന് തോൽപ്പിച്ച് ഡൽഹി എട്ടാം സ്ഥാനത്തുനിന്ന് നാലാമതെത്തി; അഞ്ച് കളിയിൽ 13 ഗോൾ വഴങ്ങിയ കാശിക്ക് ആകെ ഒരു പോയിന്റ് മാത്രം

വെല്ലിങ്ടണിൽ ഡി.എൽ.എസ്. ത്രില്ലർ; നാല് റൺസിന് ജയിച്ച് ഇന്ത്യ, പരമ്പരയിൽ 2-0
മഴ കളി നിർത്തിയ വെല്ലിങ്ടൺ ഏകദിനത്തിൽ ഡി.എൽ.എസ്. പ്രകാരം ഇന്ത്യക്ക് നാല് റൺസ് ജയം; പരമ്പരയിൽ 2-0.

വെല്ലിങ്ടണിൽ കിവീസ് തകർന്നു; നാല് വിക്കറ്റുമായി ഗുർനൂർ ബ്രാർ
47 ഓവർ വീതമുള്ള രണ്ടാം ഏകദിനത്തിൽ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഇന്ത്യ, ന്യൂസിലൻഡിനെ 41 ഓവറിൽ 134 റൺസിന് പുറത്താക്കി. ഗുർനൂർ ബ്രാർ നാല് വിക്കറ്റെടുത്തപ്പോൾ ഡാരിൽ മിച്ചലിന്റെ 55 റൺസ് മാത്രമായിരുന്നു ആതിഥേയരുടെ ആശ്വാസം.

തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ജയ്സ്വാൾ; ന്യൂസിലൻഡിൽ ഇന്ത്യ എയ്ക്ക് മികച്ച തുടക്കം
ന്യൂസിലൻഡ് എയ്ക്കെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റിൽ 138 പന്തിൽ 102 റൺസുമായി യശസ്വി ജയ്സ്വാൾ. സായ് സുദർശനൊപ്പം ആദ്യ വിക്കറ്റിൽ 175 റൺസിന്റെ കൂട്ടുകെട്ട്. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ എ രണ്ട് വിക്കറ്റിന് 227 റൺസ്.

ഫിഫ തലപ്പത്ത് ഇൻഫാന്റിനോയ്ക്ക് കരുത്തനായ എതിരാളി; സമുറായി സ്പിരിറ്റുമായി കോസോ താഷിമ
ജപ്പാൻ ഫുട്ബോൾ അസോസിയേഷന്റെ ഓണററി പ്രസിഡന്റും ഫിഫ കൗൺസിൽ അംഗവുമായ കോസോ താഷിമ, അഞ്ച് അംഗരാജ്യങ്ങളുടെ പിന്തുണ ഉറപ്പിച്ചാൽ മാർച്ചിലെ തിരഞ്ഞെടുപ്പിൽ ജിയാന്നി ഇൻഫാന്റിനോയെ നേരിടും. പത്ത് വർഷമായി ഫിഫയെ നയിക്കുന്ന ഇൻഫാന്റിനോയ്ക്ക് മുന്നിൽ ആദ്യത്തെ കരുത്തനായ എതിരാളിയാണ് ഈ 68കാരൻ.

കൊവെൻട്രി സിറ്റിയെ വീഴ്ത്തി എവർട്ടൺ; ബാരിക്ക് ഇരട്ട ഗോൾ
ലാംപാർഡ് പിന്നിൽ നിന്ന ശേഷം ഒമ്പത് മിനിറ്റിനിടെ തിയേർനോ ബാരിയുടെ ഇരട്ട ഗോൾ, വിജയഗോളിന് അസിസ്റ്റും; എവർട്ടൺ 3-1ന് ജയിച്ച് അഞ്ചാം സ്ഥാനത്ത്. മൂന്ന് വാർ തീരുമാനങ്ങൾ എതിരായതോടെ കളി മാറിയെന്ന് കോവൻട്രി പരിശീലകൻ ഫ്രാങ്ക് ലാംപാർഡ്

ഷമി വിരമിച്ചതോ വിരമിപ്പിച്ചതോ; ഇന്ത്യൻ പേസർ ഏത് സിസ്റ്റത്തിന്റെ ഇര
2023ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം മൂന്ന് വർഷം ടെസ്റ്റ് ടീമിലേക്ക് വിളിക്കാതിരുന്ന സെലക്ടർമാർ, ആഭ്യന്തര ക്രിക്കറ്റിൽ വിക്കറ്റ് വീഴ്ത്തിയിട്ടും പരിഗണിക്കാത്ത സിസ്റ്റം; 64 ടെസ്റ്റിൽ 229 വിക്കറ്റ് നേടിയ ഷമി ഒടുവിൽ സ്വയം മാറിനിന്നു

വെള്ള ജഴ്സിയോട് വിട, ഓർമകളോട് ഒരിക്കലുമില്ല; മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
പതിമൂന്ന് വർഷം നീണ്ട ടെസ്റ്റ് കരിയറിന് വിരാമം. ഇന്ത്യയുടെ പേസ് ആക്രമണത്തിൽ നിർണായക സാന്നിധ്യമായിരുന്ന താരം ടെസ്റ്റ് ക്രിക്കറ്റിൽനിന്നുള്ള വിരമിക്കൽ ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചു.

ഇഞ്ച്വറി ടൈമിൽ വർഷ്ണേയയുടെ ഗോൾ; ഗോവയെ വീഴ്ത്തി ബെംഗളൂരു മൂന്നാം സ്ഥാനത്ത്
ബോർഹ മാർട്ടിനെസിന്റെയും ഫ്രാഞ്ചുവിന്റെയും ബോക്സിന് പുറത്തുനിന്നുള്ള ഗോളുകളിൽ 76 മിനിറ്റ് സമനിലയിൽ നിന്ന കളിയിൽ 93ആം മിനിറ്റിൽ അഷിക് കുരുണിയന്റെ അസിസ്റ്റിൽ സോഹം വർഷ്ണേയ വിജയഗോൾ നേടി; നാല് മത്സരത്തിൽ മൂന്ന് ജയവും തോൽവിയില്ലാത്ത ശീലവുമായി ബെംഗളൂരു മൂന്നാം സ്ഥാനത്ത്

നിരാശയിൽ നിലത്തടിച്ച ബാറ്റ്; ബാബറിന്റെ ബാറ്റിങ്ങിൽ താളം തെറ്റുന്നതെവിടെ?
ആഭ്യന്തര ക്രിക്കറ്റിൽ 42 റൺസിൽ പുറത്തായതിന് പിന്നാലെയുള്ള ബാബർ അസമിന്റെ രോഷപ്രകടനം ഒരു മോശം ഇന്നിങ്സിന്റെ നിരാശ മാത്രമല്ല. തുടക്കങ്ങൾ വലിയ സ്കോറുകളാക്കി മാറ്റാനാകാത്ത നീണ്ട ഇടവേളയും, സാങ്കേതികതയെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളും, ആത്മവിശ്വാസത്തെക്കുറിച്ചുള്ള സംശയങ്ങളും ചേർന്നാണ് പാകിസ്ഥാൻ താരത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധി.

കൺകഷൻ; ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഡെവൺ കോൺവേ പുറത്ത്
പരിശീലനത്തിനിടെ മാറ്റ് ഹെൻറിയുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റ ന്യൂസിലൻഡ് ഓപ്പണർക്ക് ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാകില്ല; പകരക്കാരനായി നിക് കെല്ലി ടീമിനൊപ്പം ചേരും.

ബാഡ്മിന്റണിൽ 21 പോയിന്റ് കാലത്തിന് അവസാനം; 2027 മുതൽ 15 പോയിന്റ് യുഗം, കളിയുടെ തന്ത്രങ്ങളും മാറും
മൂന്ന് ഗെയിമുകൾ, ഓരോന്നിനും 15 പോയിന്റ്. 14–14ൽ രണ്ട് പോയിന്റിന്റെ ലീഡ് വേണം; 20–20ൽ അടുത്ത പോയിന്റ് ഗെയിം തീരുമാനിക്കും. ഇടവേളയും കോർട്ട് മാറുന്ന സമയവും പരിഷ്കരിക്കുന്നു. BWF അംഗീകരിച്ച പുതിയ രീതി 2027 ജനുവരി 4 മുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിലവിൽ വരും. ഇന്ത്യയിൽ ആഭ്യന്തര ടൂർണമെന്റുകളിൽ പരീക്ഷണം ഇതിനകം തുടങ്ങി.

കോൺഫറൻസ് ലീഗിൽ അയാക്സിന്റെ ആറു ഗോൾ പ്രകടനം; ബ്രൈറ്റണും മോണാക്കോയും ജയിച്ചു
മിഡ്റ്റ്യിലാൻഡിനെ 6–1ന് തകർത്ത അയാക്സ്. ഗെറ്റാഫെയെ അവരുടെ മൈതാനത്ത് തോൽപ്പിച്ച് ബ്രൈറ്റൺ; മോണാക്കോയ്ക്കും പനതിനൈക്കോസിനും വിജയം.

യൂറോപ്പ ലീഗിൽ ഗോൾമഴയും അട്ടിമറികളും; ബെൻഫിക്കയ്ക്കും സെൽറ്റിക്കിനും ജയം, ദിനാമോ സാഗ്രെബിന്റെ മുന്നേറ്റം
നാലാം റൗണ്ടിൽ 18 മത്സരങ്ങളിലായി 48 ഗോളുകൾ. സെൽറ്റിക്കിന്റെ ആവേശജയവും യൂണിയൻ സെന്റ്-ഗില്ലോയിസിന്റെ തിരിച്ചുവരവും ബെൻഫിക്കയുടെ വിജയവും ശ്രദ്ധേയമായി.

ലെവർകൂസന്റെ അപരാജിത കുതിപ്പിന് വിരാമം; ഗുയിരിയുടെ ഒറ്റഗോളിൽ മാർസെയ്ക്ക് ജയം
77ആം മിനിറ്റിൽ അമീൻ ഗുയിരിയുടെ വ്യക്തിഗത മുന്നേറ്റത്തിലൂടെ പിറന്ന ഗോൾ. യൂറോപ്പ ലീഗിൽ മാർസെയുടെ ആദ്യ വിജയം; ലെവർകൂസന് ആദ്യ തോൽവി.

പ്രാഗിൽ പിന്നിൽനിന്ന് തിരിച്ചടി; സ്പാർട്ടയെ 3–1ന് വീഴ്ത്തി ബോൺമൗത്തിന്റെ കുതിപ്പ്
35ആം മിനിറ്റിൽ പിന്നിലായ ബോൺമൗത്ത് 57ആം മിനിറ്റിൽ സമനില നേടി. സ്പാർട്ടയുടെ ചുവപ്പ് കാർഡിന് പിന്നാലെ രണ്ട് ഗോളുകൾ കൂടി; ഇംഗ്ലീഷ് ടീമിന് നാലാം വിജയം.

അൽക്മാറിൽ യുവന്റസിന്റെ നിർണായക ജയം; അവസാന ഘട്ടത്തിലെ തിരിച്ചടിയിലും മൂന്ന് പോയിന്റ്
19ആം മിനിറ്റിൽ കൂപ്പ്മെയ്നേഴ്സും 37ആം മിനിറ്റിൽ കൊളോ മുവാനിയും വലകുലുക്കി. 88ആം മിനിറ്റിലെ മീർഡിങ്കിന്റെ ഗോൾ യുവന്റസിനെ സമ്മർദത്തിലാക്കിയെങ്കിലും വിജയം കൈവിട്ടില്ല.

സോസിഡാഡിനെ വീഴ്ത്താനായില്ല; ടൊലിസോയുടെ ഗോളിൽ ലിയോണിന് സമനില
28ആം മിനിറ്റിൽ ഓറി ഓസ്കാർസന്റെ ഗോളിൽ പിന്നിലായ ലിയോൺ, രണ്ടാം പകുതിയിൽ ടൊലിസോയിലൂടെ തിരിച്ചെത്തി. യൂറോപ്പ ലീഗിൽ പോയിന്റ് പങ്കിട്ട് ഇരുടീമുകളും.

പത്ത് പേരുമായി പൊരുതി അവസാന നിമിഷം സമനില; ഹോഫൻഹൈമിനെതിരെ പാലസിന് കമാഡയുടെ രക്ഷ
ഏഴാം മിനിറ്റിൽ പിന്നിലായ പാലസ് 77ആം മിനിറ്റിൽ പത്ത് പേരായി. തോൽവി ഉറപ്പെന്ന് കരുതിയ ഘട്ടത്തിൽ 90+1ആം മിനിറ്റിൽ കമാഡയുടെ ഗോൾ.

സ്വന്തം മൈതാനത്തും തകർച്ച; ഫെറൻക്വാരോസിനോട് തോറ്റ് എസി മിലാൻ, യൂറോപ്പ ലീഗ് പ്രതീക്ഷകൾക്ക് തിരിച്ചടി
ഗോൾകീപ്പറുടെ പിഴവിൽ നിന്ന് മുതലെടുത്ത ലെന്നി ജോസഫിന്റെ ഇരട്ടഗോൾ. നാല് മത്സരങ്ങളിൽ മൂന്നാം തോൽവി വഴങ്ങി മിലാൻ.

അവസാന നിമിഷം വരെ ആവേശം; ഒഡീഷയെ മറികടന്ന് മോഹൻ ബഗാന്റെ ത്രില്ലർ വിജയം. നോർത്ത് ഈസ്റ്റിന് ക്ലീൻ ജയം
ചർച്ചിൽ ബ്രദേഴ്സിനെതിരെ 2–0ന്റെ ആധികാരിക ജയവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അപരാജിത കുതിപ്പ് അഞ്ച് മത്സരങ്ങളിലേക്ക് നീട്ടി. കൊൽക്കത്തയിൽ ഒഡീഷ എഫ്സിക്കെതിരെ രണ്ടുതവണ സമനില വഴങ്ങിയെങ്കിലും അവസാന നിമിഷത്തെ ലീ എർവിന്റെ ഗോളിൽ 3–2ന്റെ വിജയം സ്വന്തമാക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്. അഞ്ചു മത്സരങ്ങൾ പിന്നിടുമ്പോൾ 12 പോയിന്റുമായി ബഗാൻ ഒന്നാം സ്ഥാനത്ത്.

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി
ഒരിന്നിങ്സിനും 58 റൺസിനുമായിരുന്നു ഗുജറാത്തിന്റെ വിജയം. ആദ്യ ഇന്നിങ്സിൽ 255 റൺസിന്റെ ലീഡ് വഴങ്ങി ഫോളോഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 197 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

റൊണാൾഡോ ഹീറോയാടാ... ഹീറോ!
റൊണാൾഡോയെക്കുറിച്ച് എനിക്ക് ഏറ്റവും കൗതുകം തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ ഗോളുകളെക്കാൾ അദ്ദേഹത്തിന്റെ അധ്വാനമാണ്. അപ്പുമാഷ് പറയുന്നു

കോഹ്ലിയുടെ ഹീറോ റൊണാൾഡോ; ക്രിക്കറ്റിലെ CR7ന് പിറന്നാൾ, അതേ ദിവസം പോർച്ചുഗലിന്റെ CR7 പടിയിറങ്ങുന്നു
വിരാട് കോഹ്ലിക്ക് ഇന്ന് 38ആം പിറന്നാൾ. ലോകഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനായ കോഹ്ലി, കളിക്കളത്തിലെ അധ്വാനത്തിലും അച്ചടക്കത്തിലും പോരാട്ടവീര്യത്തിലും തന്റെ ഹീറോയെപ്പോലെ. യാദൃശ്ചികമെന്നു പറയട്ടെ, കോഹ്ലിയുടെ പിറന്നാൾ ദിനത്തിലാണ് റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിനോടുള്ള വിടവാങ്ങൽ പ്രഖ്യാപിച്ചത്.

മദെയ്റയിലെ കൊച്ചുബാലനിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; ഏഴാം നമ്പർ കുപ്പായം പുതു തലമുറയ്ക്ക്
കാൽക്കീഴിൽ പന്തും മനസ്സിൽ വലിയൊരു സ്വപ്നവുമായി പോർച്ചുഗലിലെ മദെയ്റയിൽനിന്ന് യാത്ര തുടങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലോകഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പേരുകളിലൊന്നായി വളർന്നു. നേട്ടങ്ങൾക്കൊപ്പം പരാജയങ്ങളും വിമർശനങ്ങളും കണ്ണീരും അതിജീവിച്ച ആ യാത്രയ്ക്ക് ദേശീയ ടീമിൽ ഇനി പുതിയൊരു അധ്യായം. 23 വർഷം നെഞ്ചോടുചേർത്ത പോർച്ചുഗൽ കുപ്പായം അടുത്ത തലമുറയ്ക്ക് കൈമാറുകയാണ് റൊണാൾഡോ.

ആറ് ലോകകപ്പ്, ഒരു യൂറോ കിരീടം, രണ്ട് നേഷൻസ് ലീഗ്, ഒരുപാട് കണ്ണീർ; പോർച്ചുഗൽ കുപ്പായത്തിൽ റൊണാൾഡോയുടെ 23 വർഷം
18ആം വയസ്സിൽ കസാഖിസ്ഥാനെതിരെ പകരക്കാരനായി തുടങ്ങി 41ആം വയസ്സിൽ സ്പെയിനിനോട് 0-1ന് തോറ്റ ലോകകപ്പ് വരെ; ഹാട്രിക്കുകളും ഹൃദയഭേദകമായ തോൽവികളും കണ്ണീരണിഞ്ഞ കിരീടങ്ങളും നിറഞ്ഞ പോർച്ചുഗൽ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങൾ

റൊണാൾഡോയുടെ വിരമിക്കൽ വീഡിയോ
റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് വിരമിച്ചു; 23 വർഷത്തെ കരിയറിന് വിരാമം. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ

നമ്പർ 7 തിരിച്ചേൽപ്പിച്ച് റൊണാൾഡോ; 23 വർഷത്തിന് ശേഷം പോർച്ചുഗൽ കുപ്പായത്തോട് വിട
146 ഗോളും 234 മത്സരവും ഇപ്പോഴും ലോക റെക്കോർഡായി നിൽക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് വിരമിച്ചു; ഒരു മാസം മുൻപ് വിരമിക്കില്ലെന്ന് പറഞ്ഞ താരത്തിന്റെ പടിയിറക്കം പരിശീലകനുമായുള്ള തർക്കത്തിനൊടുവിൽ

ഒമ്പത് ഗോളിൽ കോമോ, ആദ്യ ജയവുമായി പോർട്ടോ; ചാമ്പ്യൻസ് ലീഗിൽ ലെൻസിന് 1-9 തോൽവി,
ലെൻസിനെ 9-1ന് തകർത്ത് കോമോ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ ജയമാർജിനിനൊപ്പമെത്തി; നാപ്പോളിയെ 4-1ന് തോൽപ്പിച്ച് പോർട്ടോയ്ക്ക് സീസണിലെ ആദ്യ ജയം; റയൽ ബെറ്റിസിനെ വീഴ്ത്തി ഡോർട്ട്മുണ്ട്, PSVയെ കീഴടക്കി ക്ലബ് ബ്രൂഗ്, സബാഹിനെ തോൽപ്പിച്ച് വൈക്കിങ്

ആദ്യ പകുതിയിൽ ഗ്യോക്കറസിന്റെ ആധിപത്യം, അവസാന മിനിറ്റ് വരെ സ്ലാവിയയുടെ സമ്മർദം; പ്രാഗിൽ ആഴ്സണലിന് 2-1 ജയം
ഗ്യോക്കറസിന്റെ ഗോളും അസിസ്റ്റും ആഴ്സണലിന് രണ്ട് ഗോൾ ലീഡ് നൽകി; സ്ലാവിയ പ്രാഗിന്റെ രണ്ടാം പകുതിയിലെ കടന്നാക്രമണത്തിൽ ഗബ്രിയേൽ മഗൽഹായസിന്റെ ഗോൾലൈൻ രക്ഷകളും ഡേവിഡ് റായയുടെ സേവും ജയം കാത്തു

രണ്ട് തവണ ലീഡ്, രണ്ട് തവണ തിരിച്ചടി; ഇസ്താംബൂളിൽ സെറ്റ് പീസിൽ വീണ് ലിവർപൂൾ, ഫെനർബാഷെയ്ക്ക് 3-2 ജയം
ട്രേ ന്യോണിയുടെ ആദ്യ സീനിയർ ഗോൾ, പകരക്കാരനായി ഇറങ്ങിയ അലക്സാണ്ടർ ഇസാക്കിന്റെ ഗോൾ; പക്ഷേ രണ്ട് ലീഡും കൈവിട്ടു, 79ആം മിനിറ്റിൽ വെഡാറ്റ് മുരീഖിയുടെ ഗോളിൽ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് അപരാജിത കുതിപ്പിന് വിരാമം

അവസാന നിമിഷം വരെ തോൽവി സമ്മതിച്ചില്ല; ഏതൻസിൽ വാൽവെർദെയുടെ മാജിക് , റയലിന് 3-2 ജയം,
75ആം മിനിറ്റിൽ 2-1ന് പിന്നിൽ, മൂന്ന് മിനിറ്റിനകം എംബാപ്പെയിലൂടെ സമനില, ഇൻജുറി ടൈമിൽ വാൽവെർദെയുടെ ഗോൾ; എഇകെയെ വീഴ്ത്തി റയൽ മാഡ്രിഡ് തുടർച്ചയായ നാലാം ചാമ്പ്യൻസ് ലീഗ് ജയം സ്വന്തമാക്കി

രണ്ട് തവണ സമനില വഴങ്ങി, ഒടുവിൽ ഹാളണ്ടിന്റെ ഇടിമുഴക്കം; ലെയ്പ്സിഗിൽ സിറ്റിക്ക് 3-2 ജയം
78ആം മിനിറ്റിലെ എർലിങ് ഹാളണ്ടിന്റെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ലെയ്പ്സിഗിനെ 3-2ന് തോൽപ്പിച്ചു; 64 ശതമാനം പന്തടക്കമുണ്ടായിട്ടും ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളിൽ സിറ്റി (ഏഴ്) പിന്നിലായിരുന്നു, ലെയ്പ്സിഗ് എട്ട്

സി.കെ. നായിഡു ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളം ഇന്നിങ്സ് തോൽവിയിലേക്ക്
മൂന്ന് വിക്കറ്റുകൾ ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളത്തിന് 170 റൺസ് കൂടി വേണം. നേരത്തെ തമിഴ്നാടിൻ്റെ ആദ്യ ഇന്നിങ്സ് 315 റൺസിന് അവസാനിച്ചിരുന്നു.

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് ഫോളോ ഓൺ
ഗുജറാത്തിന്റെ സ്കോറായ 534 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 279 റൺസിൽ അവസാനിച്ചു. തുടർന്ന് ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് 41 റൺസെന്ന നിലയിലാണ്.

മാഡ്രിഡിലേക്ക് വാക്കാലുള്ള ധാരണ; യുണൈറ്റഡിന്റെ ജെ.ജെ. ഗബ്രിയേൽ ജനുവരിയിൽ റയലിലേക്ക്?
ബി.ബി.സി. സ്പോർട്ട് റിപ്പോർട്ട് പ്രകാരം പതിനാറുകാരൻ ഗബ്രിയേലും പ്രതിനിധികളുമായി റയൽ വാക്കാലുള്ള ധാരണയിലെത്തി; എന്നാൽ യുണൈറ്റഡും റയലും തമ്മിൽ ഔദ്യോഗിക ചർച്ച തുടങ്ങിയിട്ടില്ല, സെപ്റ്റംബർ മുതൽ താരം ടീമിനൊപ്പം പരിശീലിച്ചിട്ടുമില്ല

കോർട്ടിൽ നിന്ന് ബോർഡ് മുറിയിലേക്ക്; റയൽ മാഡ്രിഡ് ഡയറക്ടർ ബോർഡിലേക്ക് നദാൽ, അന്തിമ അംഗീകാരം നവംബർ 21ന്
22 ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ ഉടമയെ ഡയറക്ടർ ബോർഡിലേക്ക് നിർദേശിച്ച് റയൽ; ബുധനാഴ്ചത്തെ ബോർഡ് തീരുമാനം നവംബർ 21ന് ജനറൽ അസംബ്ലി അംഗങ്ങളുടെ അംഗീകാരത്തിന്; ചുമതലകൾ ഇതുവരെ വ്യക്തമല്ല

സച്ചിന്റെ റെക്കോർഡ് മറികടന്ന് കോഹ്ലി; മൂന്നാം നമ്പറിൽ 13,000 റൺസും,ന്യൂസിലൻഡിനെതിരെ ജയം
ഏകദിന റൺ ചേസുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് മറികടന്ന വിരാട് കോഹ്ലി, മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 13,000 ഏകദിന റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി. കോഹ്ലിയുടെ 74 റൺസ് ഇന്നിങ്സിന്റെ കരുത്തിൽ ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.

ഒരു ജയം കൊണ്ട് കാരിക്കിന് പിടിച്ചുനിൽക്കാനാകുമോ? അപ്പുമാഷ് പറയുന്നു
ഒമ്പത് കളി ജയമില്ല, 17ആം മിനിറ്റിൽ രണ്ട് ഗോളിന് പിന്നിൽ. ഒടുവിൽ യുണൈറ്റഡ് ജയിച്ചു, റോമയ്ക്കെതിരെ 3-2. പക്ഷേ ഈ ഒറ്റ ജയം കൊണ്ട് കാരിക്ക് രക്ഷപ്പെടുമോ എന്ന് അപ്പുമാഷിന് സംശയമുണ്ട്. ക്ലാസ് കണ്ടോളൂ

ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 186 റൺസ് വിജയലക്ഷ്യം; അവസാന വിക്കറ്റിൽ ചെറുത്തു നിന്ന് ടിക്നർ
അവസാന വിക്കറ്റുകളിൽ ബ്ലെയർ ടിക്നർ നടത്തിയ ചെറുത്തുനിൽപ്പാണ് ന്യൂസിലൻഡിനെ 185 റൺസിലെത്തിച്ചത്. ന്യൂസിലൻഡ് 40.2 ഓവറിൽ 185 റൺസിന് ഓൾഔട്ടായി.

ഒറ്റ ഗെയിമിൽ ഒതുങ്ങുന്ന സെലക്ഷൻ, ഡബിൾസിന് പരിഗണനയില്ല; ബാഡ്മിന്റൺ ടീമിലേക്കുള്ള വിചിത്ര വഴികൾ
ഒരൊറ്റ ഗെയിമിൽ ഫലം തീരുമാനിക്കുന്ന ട്രയൽസ്, ഡബിൾസ് താരങ്ങളെയും സിംഗിൾസിൽ ഇറക്കുന്ന രീതി, ദേശീയ റാങ്കിങ്ങിന് വിലയില്ലാത്ത സീഡിങ്. ദേശീയ സ്കൂൾ ഗെയിംസിനുള്ള കേരള ബാഡ്മിന്റൺ ടീമിനെ തിരഞ്ഞെടുക്കുന്ന രീതിക്കെതിരെ ഉയരുന്ന ചോദ്യങ്ങളും, ഒരു വിദ്യാർത്ഥി മുന്നോട്ടുവെക്കുന്ന പരിഹാരവും.

കാരിക്കിന്റെ പേരിൽ ആരവം, ഗ്ലേസർമാർക്കെതിരെ മുദ്രാവാക്യം; യുണൈറ്റഡിന്റെ തിരിച്ചുവരവിന്റെ രാത്രി
റോമയ്ക്കെതിരെ രണ്ട് ഗോളിന് പിന്നിലായപ്പോൾ ഓൾഡ് ട്രാഫോർഡിൽ കൂവലും പ്രതിഷേധവും. അലൻ ഷിയററും റിയോ ഫെർഡിനാൻഡും ടീമിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. എന്നാൽ രണ്ടാം പകുതിയിലെ തിരിച്ചുവരവോടെ അന്തരീക്ഷം മാറി. കാരിക്കിന്റെ പേരിൽ ആരാധകർ പാടിയെങ്കിലും ഗ്ലേസർ കുടുംബത്തിനെതിരായ പ്രതിഷേധം അവസാനിച്ചില്ല. ഒരു വിജയം ടീമിന് ആശ്വാസമായെങ്കിലും ക്ലബ്ബിന്റെ പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവായി ഈ രാത്രി.

നാല് വിജയങ്ങൾ, ഒരു സമനില; ഇന്ററും ഗലാറ്റസറെയും തിളങ്ങി, ലാസിന് നിർണായക ജയം
നാലാം റൗണ്ടിലെ മറ്റ് അഞ്ച് മത്സരങ്ങളിൽ നാല് ടീമുകൾ വിജയിച്ചപ്പോൾ ബോഡോ/ഗ്ലിംറ്റും ലില്ലെയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഫെയ്നൂർദിനെതിരെ ഇന്ററിന്റെ ആധികാരിക ജയം, സ്റ്റുട്ട്ഗാർട്ടിനെ വീഴ്ത്തിയ ഗലാറ്റസറെയുടെ തുടക്കം, സ്ലോവാനെ തകർത്ത ലാസിന്റെ മുന്നേറ്റം എന്നിവയാണ് ഈ മത്സരരാത്രിയിലെ പ്രധാന കാഴ്ചകൾ.

16 മിനിറ്റ് രണ്ട് സെക്കൻഡിൽ നാല് ഗോളുകൾ; വിയ്യാറയലിനെ 6–0ന് തകർത്ത് റെക്കോർഡുമായി പി.എസ്.ജി
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ അതിവേഗ നാല് ഗോൾ നേട്ടം സ്വന്തമാക്കി പി.എസ്.ജി. ആദ്യ 16 മിനിറ്റ് രണ്ട് സെക്കൻഡിനുള്ളിൽ നാല് തവണ വിയ്യാറയലിന്റെ വല കുലുക്കിയ ഫ്രഞ്ച് ചാമ്പ്യന്മാർ ഒടുവിൽ 6–0ന്റെ വമ്പൻ വിജയം നേടി. പ്രതിരോധത്തിലെ പിഴവുകൾക്ക് വിയ്യാറയൽ നൽകിയ വില ചരിത്രത്തിലെ ഏറ്റവും വലിയതായിരുന്നു.

മെട്രോപൊളിറ്റാനോയിൽ 18കാരന്റെ മിന്നൽ; അത്ലറ്റിക്കോയെ 2–0ന് വീഴ്ത്തി ബയേൺ
ആദ്യ പകുതിയിൽ അത്ലറ്റിക്കോയുടെ പ്രതിരോധം ഭേദിക്കാൻ ബുദ്ധിമുട്ടിയ ബയേണിന് രണ്ടാം പകുതിയിൽ വഴിതുറന്നത് 18കാരൻ ലെന്നാർട്ട് കാളിന്റെ മികവ്. പിന്നാലെ ഹാരി കെയ്നിന്റെ പാസിൽ കോൺറാഡ് ലൈമറും ലക്ഷ്യം കണ്ടതോടെ മ്യൂണിക്ക് സംഘം മാഡ്രിഡിൽ നിർണായക വിജയം സ്വന്തമാക്കി.

യമാലിന്റെ തുടക്കം, റാഫീഞ്ഞയുടെ ഇരട്ടപ്രഹരം; ആസ്റ്റൺ വില്ലയെ 3–0ന് വീഴ്ത്തി ബാഴ്സലോണ
ക്യാമ്പ് നൗവിൽ ബാഴ്സലോണയുടെ ആധിപത്യം. ഏഴാം മിനിറ്റിൽ ലാമിൻ യമാൽ തുടങ്ങിയ ആക്രമണത്തിന് രണ്ടാം പകുതിയിൽ റാഫീഞ്ഞയുടെ രണ്ട് ഗോളുകൾ പൂർണത നൽകി. പന്തിന്റെ നിയന്ത്രണവും മധ്യനിരയിലെ പെഡ്രിയുടെ സ്വാധീനവും നിർണായകമായപ്പോൾ ആസ്റ്റൺ വില്ലയ്ക്ക് ബാഴ്സയുടെ വേഗവും സമ്മർദവും മറികടക്കാനായില്ല.

ജയമില്ലാ പരമ്പരയ്ക്ക് വിരാമം; രണ്ട് ഗോളിന് പിന്നിൽ നിന്ന യുണൈറ്റഡിന്റെ 3–2 തിരിച്ചുവരവ്
രണ്ട് ഗോളിന് പിന്നിലായിട്ടും തോൽവി സമ്മതിക്കാതെ ഓൾഡ് ട്രാഫോഡിൽ തിരിച്ചടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ്. ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റിയും മാറ്റെയൂസ് കുന്യയുടെ ഇരട്ടഗോളും ഒമ്പത് മത്സരങ്ങൾ നീണ്ട ജയമില്ലാ പരമ്പര അവസാനിപ്പിച്ചു. എന്നാൽ വിജയം സമ്മാനിച്ച ആവേശത്തിനിടയിലും മൈക്കൽ കാരിക്കിന്റെ ടീമിന്റെ പ്രതിരോധത്തിലെ പ്രശ്നങ്ങൾ അവശേഷിക്കുന്നു

ഏകദിന പരമ്പര ഇന്ന് തുടങ്ങുന്നു; രോഹിത്–കോലി മടങ്ങിയെത്തുമ്പോൾ ഗില്ലിന് മുന്നിൽ ന്യൂസിലൻഡ് വെല്ലുവിളി
ടി20 പരമ്പര 3-2ന് സ്വന്തമാക്കിയ ആത്മവിശ്വാസവുമായി ഇന്ത്യ ഏകദിന പോരാട്ടത്തിനിറങ്ങുന്നു. രോഹിത് ശർമയുടെയും വിരാട് കോലിയുടെയും മടക്കം ബാറ്റിങ് നിരയ്ക്ക് കരുത്താകുമ്പോൾ, പരിക്കുകൾ അലട്ടുന്ന ന്യൂസിലൻഡിനെ നയിക്കുന്നത് മിച്ചൽ സാന്റ്നറാണ്. 2027 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പിന്റെ പ്രധാന ഘട്ടം കൂടിയാണ് അഞ്ച് മത്സരങ്ങളുടെ പരമ്പര.

ഭാസി മലാപ്പറമ്പ് ഓർമയായി; എട്ട് ലോകകപ്പുകളുടെ സാക്ഷി വിടവാങ്ങി
ടെലിവിഷനും ഇന്റർനെറ്റും എത്തുന്നതിന് മുൻപ് ട്രങ്ക് കോളിലൂടെയും ഫാക്സിലൂടെയും ലോകകപ്പ് മലയാളിയുടെ വീട്ടിലെത്തിച്ച എഴുത്തുകാരൻ. 1982 മുതൽ 2014 വരെയുള്ള കാലത്ത് എട്ട് ലോകകപ്പ് ഫുട്ബോൾ നേരിട്ട് റിപ്പോർട്ട് ചെയ്ത ഭാസി മലാപ്പറമ്പിന്റെ വിടവാങ്ങലിൽ അവസാനിക്കുന്നത് കോഴിക്കോടിന്റെ ഫുട്ബോൾ ഓർമകളിലെ ഒരു അധ്യായം കൂടിയാണ്.

ഹാമിൽട്ടന്റെ സീറ്റിൽ ഇരുന്ന് ലോകചാമ്പ്യൻ; വെറ്റലിന്റെ റെക്കോർഡ് തകർത്ത് കിമി അന്റോനെല്ലി
മെക്സിക്കോ ഗ്രാൻപ്രിയിൽ മൂന്നാം സ്ഥാനം, നാല് റേസ് ബാക്കിനിൽക്കെ കിരീടം. ഹാമിൽട്ടൺ ഒഴിഞ്ഞ മെഴ്സിഡീസ് സീറ്റിൽ രണ്ട് വർഷം മുൻപ് എത്തിയ പതിനെട്ടുകാരൻ ഇപ്പോൾ ഫോർമുല വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യൻ; ഇറ്റലിക്ക് 73 വർഷത്തിന് ശേഷം ഒരു ചാമ്പ്യനും.

കാർത്തികേയനും അലിയും ചെറുത്തുനിന്നു; തമിഴ്നാടിനെ പിടിച്ചുകെട്ടി കേരളം
സി.കെ. നായിഡു ട്രോഫിയിൽ ആദ്യ ദിനം എട്ട് വിക്കറ്റിന് 289 റൺസുമായി തമിഴ്നാട്; അഭിജിത് പ്രവീണിന് നാല് വിക്കറ്റ്, കേരളത്തിന് നിർണായക മുന്നേറ്റം.

ഉർവിൽ പട്ടേലിന് ഇരട്ട സെഞ്ച്വറി, ഗുജറാത്ത് 534ന് ഡിക്ലയർ ചെയ്തു; കേരളം മൂന്നിന് 74
ഒന്നാം ദിനം അഞ്ചിന് 189 എന്ന നിലയിൽ നിന്ന ഗുജറാത്തിനെ അവസാന നാല് വിക്കറ്റിൽ 345 റൺസ് നേടാൻ കേരളം അനുവദിച്ചു. 227 പന്തിൽ 210 റൺസുമായി പുറത്താകാതെ നിന്ന ഉർവിൽ പട്ടേൽ ഗുജറാത്തിനെ 534ലെത്തിച്ചപ്പോൾ, മറുപടി ബാറ്റിങ്ങിൽ കേരളത്തിന് ആദ്യ മൂന്ന് വിക്കറ്റ് 48 റൺസിനിടെ നഷ്ടമായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് ശേഷിക്കെ കേരളം 460 റൺസ് പിന്നിലാണ്.

പ്രായത്തട്ടിപ്പിലെ കുറ്റക്കാരെ കണ്ടുപിടിച്ചെന്ന് അപ്പുമാഷ്.
കുട്ടികളല്ല കുറ്റക്കാരെന്ന് കണ്ടെത്തിയ അപ്പുമാഷിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം.

ഇടവേളയ്ക്കു ശേഷം ചാമ്പ്യൻസ് ലീഗ്; ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡിന് നിർണായക പോരാട്ടം
ഒമ്പത് കളിയായി ജയം മറന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളടിച്ചുകൂട്ടുന്ന റോമയെ നേരിടുമ്പോൾ, 36 ടീമുകളുള്ള ലീഗ് ഘട്ടത്തിൽ 21ആം സ്ഥാനത്തുള്ള ടീമിന്റെ സീസണാണ് ഓൾഡ് ട്രാഫോർഡിൽ പരീക്ഷിക്കപ്പെടുന്നത്. അത്ലറ്റിക്കോ മാഡ്രിഡ്-ബയേൺ, ബാഴ്സലോണ-ആസ്റ്റൺ വില്ല പോരാട്ടങ്ങളും ഇതേ രാത്രി

പുറത്താകാതെ 155 റൺസുമായി ജയ്സ്വാൾ, റാത്തോഡിന് സെഞ്ച്വറി; ഇന്ത്യ എ–ന്യൂസിലൻഡ് എ രണ്ടാം ടെസ്റ്റും സമനിലയിൽ
ഒന്നാം ഇന്നിങ്സിൽ നാല് പന്തിൽ പൂജ്യത്തിന് പുറത്തായ ജയ്സ്വാൾ രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 155 റൺസെടുത്തു; യാഷ് റാത്തോഡ് നൂറ് റൺസുമായി ഒപ്പം നിന്നു. ഒന്നാം ടെസ്റ്റിലെന്നപോലെ ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ഇന്ത്യ എ ബാറ്റിങ് കരുത്തിൽ തോൽവി ഒഴിവാക്കി; 204 റൺസ് ലീഡിൽ കളി സമനിലയിൽ.

അവസാന ഓവറിൽ കേരളത്തിന്റെ മിന്നൽപ്രഹരം; ത്രിപുരയെ വീഴ്ത്തിയത് ഒരു റണ്ണിന്
അവസാന രണ്ട് ഓവറിൽ 15 റൺസ് വേണ്ടിയിരുന്ന ത്രിപുരയെ പിടിച്ചുകെട്ടി കേരളം; സജന സജീവന് മൂന്ന് വിക്കറ്റ്, പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം.

ഇസാക്കിന്റെ ഷർട്ടിൽ ടിമ്പറിന്റെ പിടി, പെനാൽറ്റി ഇല്ല; ഇനി വീഴാൻ പറയേണ്ടി വരുമെന്ന് ഇറയോള
അൻഫീൽഡിൽ ആഴ്സണൽ ഒരു ഗോളിന് ജയിച്ച മത്സരത്തിൽ ലിവർപൂളിന് പെനാൽറ്റി നിഷേധിച്ചതാണ് ഇപ്പോൾ ചർച്ച. പക്ഷേ അലക്സാണ്ടർ ഇസാക്ക് വീഴുകയോ അപ്പീൽ ചെയ്യുകയോ ചെയ്തില്ല; അതോടെ റഫറിക്കും വാറിനും തീരുമാനമെടുക്കേണ്ട സാഹചര്യം വന്നില്ല. കളിക്കാരോട് വീഴാൻ പറയേണ്ടി വരുമെന്ന അന്റോണി ഇറയോളയുടെ വാക്കുകൾ ചൂണ്ടുന്നത് ഒരു തീരുമാനത്തിലേക്കല്ല, നിയമം നടപ്പാക്കുന്ന രീതിയിലേക്കാണ്.

മാക്സ്വെൽ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി; വിടപറഞ്ഞത് ഏത് കളിയും മാറ്റിമറിക്കുന്ന ഓൾറൗണ്ടർ
ഗ്ലെൻ മാക്സ്വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചതോടെ അവസാനിക്കുന്നത് ശരാശരിക്കണക്കുകൾക്ക് പിടികൊടുക്കാത്ത ഒരു കരിയറാണ്. 286 അന്താരാഷ്ട്ര മത്സരങ്ങൾ, മൂന്ന് ലോകകപ്പ് കിരീടങ്ങൾ, ഒറ്റ ഇന്നിങ്സിലൂടെ ഏകദിന ചരിത്രം മാറ്റിയെഴുതിയ രാത്രി; പക്ഷേ സ്ഥിരത അദ്ദേഹത്തിന് എപ്പോഴും അകലെയായിരുന്നു.

കേരളത്തിനെതിരെ ഗുജറാത്ത് അഞ്ചിന് 300 റൺസെന്ന നിലയിൽ
ആദ്യ ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 300 റൺസെന്ന നിലയിലാണ് ഗുജറാത്ത്. 95 റൺസെടുത്ത ആര്യ ദേശായിയാണ് ഗുജറാത്ത് ബാറ്റിങ് നിരയിൽ തിളങ്ങിയത്.

പാലക്കാടിന്റെ ട്രാക്ക് ഇടറുന്നു; മൂന്ന് വർഷത്തിനിടെ പോയിന്റ് 260ൽ നിന്ന് 161.5 ലേക്ക്
അത്ലറ്റിക്ക്സ് ജില്ലാ പട്ടികയിൽ 2023ൽ 260 പോയിന്റുമായി ഹാട്രിക് തികച്ച പാലക്കാട് ഇത്തവണ 161.5ൽ ഒതുങ്ങി; സ്വർണം 26ൽനിന്ന് 14 ആയി. മലപ്പുറം തുടർച്ചയായ മൂന്നാം കിരീടം നേടിയപ്പോൾ, സ്കൂൾ തലത്തിൽ കടകശ്ശേരി ഐഡിയൽ തുടർച്ചയായ അഞ്ചാം തവണയും ഒന്നാമതായി.

സഞ്ജു സംസണോട് ചെയ്യുന്നത് അനീതിയാണ്. ഒരേ പരീക്ഷ എഴുതുന്നവരെ ഒരേ പോലെ കാണണം.
സഞ്ജുവിന് മാത്രം എന്തേ എന്നും പ്രൂവ് ചെയ്യേണ്ടി വരുന്നത്. അപ്പുമാഷ് പറയുന്നത് കേൾക്കുക

ലോങ്ങ് ജംപിലും 400 മീറ്ററിലും സീനിയറിനെ മറികടന്ന് ജൂനിയർ; മേളയിലെ ആറ് റെക്കോർഡിൽ നാലും ജൂനിയർ ആൺകുട്ടികൾക്ക്
68ആം സംസ്ഥാന സ്കൂൾ കായികമേളയിൽ ലോങ്ങ് ജംപിലും 400 മീറ്ററിലും ജൂനിയർ സ്വർണം സീനിയറിനേക്കാൾ മികച്ചതായി. പെൺകുട്ടികളുടെ 100 മീറ്ററിൽ ജൂനിയറിന്റെ മൂന്ന് മെഡൽ സമയങ്ങളും സീനിയറിനെ മറികടന്നു. അത്ലറ്റിക്ക്സിലെ ആറ് റെക്കോർഡുകളിൽ നാലെണ്ണവും ജൂനിയർ ആൺകുട്ടികളുടേതാണ്.

ഒരേ പ്രായം, ഒരേ ആഴ്ച, രണ്ട് മീറ്റ്; ചെന്നൈക്കും കോഴിക്കോടിനുമിടയിൽ ഓടിത്തളരുന്ന കുട്ടികൾ
ദേശീയ ജൂനിയർ അത്ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പും സംസ്ഥാന സ്കൂൾ കായികമേളയും മൂന്ന് ദിവസം ഒരേ സമയത്ത്; റിക്കവറിക്ക് സമയമില്ലാതെ തുടർച്ചയായ മത്സരങ്ങൾ, കായികാധ്യാപകർ ചോദിക്കുന്നു: ആർക്കുവേണ്ടിയാണ് ഈ കലണ്ടർ?

സാന്റാൻഡറിലും റയൽ കുതിപ്പ്; ബാഴ്സയ്ക്ക് പിന്നിൽ മൂന്ന് പോയിന്റ് അകലം, ഇറ്റലിയിൽ ലാസിയോ തലപ്പത്ത്
റേസിങ് സാന്റാൻഡറിനെ 3-0ന് തകർത്ത് റയൽ മാഡ്രിഡിന് തുടർച്ചയായ ആറാം ജയം; ബാസ്ക് ഡർബി അത്ലറ്റിക്കിന്, നാപോളിയെ വീഴ്ത്തി യുവന്റസ്, ഫ്രഞ്ച് ലീഗിൽ സ്ട്രാസ്ബർഗിന്റെ ഗോൾമഴ

ആൻഫീൽഡിൽ മഞ്ഞമതിൽ; 14 വർഷത്തിന് ശേഷം ആഴ്സണൽ പടയോട്ടം, ലീഡ് മൂന്ന് പോയിന്റാക്കി
ഹാവർട്സിന്റെ ഒറ്റഗോളിൽ ലിവർപൂളിനെ 1-0ന് തോൽപ്പിച്ചു; 33 ക്രോസുകളും 17 ഷോട്ടുകളും തൊടുത്തിട്ടും ലിവർപൂളിന് ലക്ഷ്യത്തിലേക്ക് എത്തിക്കാനായത് ഒരെണ്ണം മാത്രം

ഇഞ്ച്വറി ടൈമിൽ ഡൽഹിയുടെ ഇരട്ടപ്പ്രഹരം; മുംബൈയിൽ സ്പോർട്ടിങ് ഡൽഹിയുടെ വിസ്മയ തിരിച്ചുവരവ്, ഗോവയ്ക്ക് ആദ്യ ജയം
73ആം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ഡൽഹി മുംബൈ സിറ്റിയെ 3-2ന് തോൽപ്പിച്ചു; മലയാളി താരം നൗഫൽ പി.എന്നിന്റെ രണ്ട് അസിസ്റ്റും വെറുതെയായി. ലഖ്നൗവിൽ ഇന്റർ കാശിയെ 2-1ന് മറികടന്ന് എഫ്.സി ഗോവ

പ്രായത്തട്ടിപ്പിൽ ശിക്ഷ കുട്ടികൾക്ക് മാത്രമോ?; സ്ക്കൂളുകൾക്കും രേഖ തിരുത്തുന്നവർക്കും ശിക്ഷയില്ലേ?
സംസ്ഥാന സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പ് വിവാദത്തിൽ കുട്ടികളെ പ്രതികളാക്കുന്നതിന് മുമ്പ് ചോദിക്കേണ്ടത് മുതിർന്നവരോട്; അധ്യാപകനെതിരെ നടപടിയെടുത്തു, സ്കൂളിനെതിരെയും നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി; ലോബിയെ കണ്ടെത്തണമെന്ന് അഞ്ജു ബോബി ജോർജ്

ജയിച്ച പരമ്പരയിൽ തോറ്റ് മടക്കം; സീഫർട്ടിനെ കൈവിട്ടതിന് വലിയ വില, ഫിലിപ്സിന് റെക്കോർഡ്
അവസാന ട്വന്റി20യിൽ ന്യൂസിലാൻഡിന് ഏഴ് വിക്കറ്റ് ജയം, പരമ്പര ഇന്ത്യയ്ക്ക് 3-2; ആറ് ഇന്ത്യൻ ബൗളർമാരിൽ ആരും ഓവറിൽ 9.5 റൺസിൽ കുറവ് വഴങ്ങിയില്ല

അപ്പുമാഷിന്റെ ഇന്നത്തെ ക്ലാസ് കാണൂ. യുണൈറ്റഡ് ആരാധകരെ ടാഗ് ചെയ്യൂ

ഇഷാനും ശ്രേയസും കരകയറ്റി, മിൽനെ പിടിച്ചുകെട്ടി; ഹാമിൽട്ടണിൽ ഇന്ത്യ 191
മൂന്നാം വിക്കറ്റിൽ 43 പന്തിൽ 93 റൺസ്; ആഡം മിൽനെ 19 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാക്കി കിവി ബൗളർമാർ വഴങ്ങിയത് ഓവറിൽ 10.6 റൺസ്; സഞ്ജുവിന് വീണ്ടും നിരാശ

ഹാമിൽട്ടണിൽ ഇന്ന് അവസാന പോരാട്ടം; തലയുയർത്തി പരമ്പര തീർക്കാൻ ഇന്ത്യ, സഞ്ജുവിലേക്ക് കണ്ണുകൾ
ന്യൂസിലാൻഡിനെതിരായ അഞ്ചാം ട്വന്റി20 ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് സെഡ്ഡൺ പാർക്കിൽ; പരമ്പര ഇന്ത്യ നേരത്തേ സ്വന്തമാക്കിയിരുന്നു

തകർച്ചയിൽ നിന്ന് കരകയറ്റി ജുറെൽ; നായകന്റെ സെഞ്ച്വറിയിൽ ഇന്ത്യ എ 346
ന്യൂസിലാൻഡ് എയ്ക്കെതിരായ രണ്ടാം അൺഒഫീഷ്യൽ ടെസ്റ്റിൽ ധ്രുവ് ജുറെലിന് 105, പഡിക്കലിന് 80, ആകാശ് ദീപിന് 68; മുകേഷിന് രണ്ട് വിക്കറ്റ്

ന്യൂലാൻഡ്സിൽ ഓസ്ട്രേലിയ തകർന്നു; പരമ്പരയും ലോക ഒന്നാം നമ്പറും ദക്ഷിണാഫ്രിക്കയ്ക്ക്
മൂന്നാം ടെസ്റ്റിൽ 176 റൺസ് ജയം, പരമ്പര 2-1; സൈമൺ ഹാർമറിന് കളിയിൽ പത്ത് വിക്കറ്റ്, ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 350 വിക്കറ്റെന്ന റെക്കോർഡ് റബാഡയ്ക്ക്

കെയ്ൻ പെനാൽറ്റി പാഴാക്കി, ബയേണിനെ പിടിച്ചുകെട്ടി ഡോർട്ട്മണ്ട്; മിലാൻ ഡർബിയിൽ ഇന്റർ വീണു
ക്ലാസിക്കറിൽ 89ആം മിനിറ്റിൽ ഫാബിയോ സിൽവയുടെ സമനില ഗോൾ; സീരി എയിൽ ഇന്ററിന് സീസണിലെ ആദ്യ തോൽവി, റോമയ്ക്ക് എഴ് ഗോൾ മത്സരത്തിൽ ജയം

അലാവെസിനെതിരെ ബാഴ്സയുടെ ആറാട്ട് ! എൽ ക്ലാസിക്കോ തോൽവിയുടെ ക്ഷീണം തീർത്തു
ലാമിൻ യാമലിനും റാഫിന്ഹയ്ക്കും ഇരട്ട ഗോൾ; മെസ്സിയുടെയും സീസർ റോഡ്രിഗസിന്റെയും നേട്ടത്തിനൊപ്പം റാഫിന്ഹ; പട്ടികയിൽ ബാഴ്സ തന്നെ മുന്നിൽ

ടോട്ടനത്തിന് തുടർച്ചയായ രണ്ടാം ജയം; പത്തുപേരുമായി കളിച്ച പാലസിനെ 2-0ന് വീഴ്ത്തി
ആർച്ചി ഗ്രേയും യാൻ പോൾ വാൻ ഹെക്കെയും ഗോൾ നേടി; 14ആം സ്ഥാനത്തുനിന്ന് എട്ടാം സ്ഥാനത്തേക്ക് കുതിച്ച് ഡി സെർബിയുടെ സംഘം

ഇത്തിഹാദിൽ പകരം വീട്ടി ബ്രൈറ്റൺ; യാസിൻ അയാരിയുടെ ഗോളിൽ സിറ്റിക്ക് ഞെട്ടൽ
പ്രീമിയർ ലീഗിൽ സിറ്റിക്ക് സീസണിലെ രണ്ടാം തോൽവി; മൂന്ന് ദിവസം മുമ്പ് ലീഗ് കപ്പിൽ ഷൂട്ടൗട്ടിൽ പുറത്താക്കിയതിന് ബ്രൈറ്റണിന്റെ മറുപടി

തോറ്റു,തോറ്റു, തോറ്റുകൊണ്ടേയിരിക്കുന്നു; സ്റ്റാംഫഡ് ബ്രിഡ്ജിലും വീണ് യുണൈറ്റഡ്
കാരിക്കിന്റെ കസേര തുലാസിൽ. ചെൽസിയോട് 2-0ന് തോറ്റതോടെ തുടർച്ചയായ ഒമ്പതാം കളിയിലും ജയമില്ല; 38 വർഷത്തിനിടയിലെ ഏറ്റവും മോശം കാലം, ലിസാൻഡ്രോ മാർട്ടിനസ് ചുവപ്പുകാർഡ് കണ്ട് പുറത്ത്

പെനാൽറ്റി പാഴാക്കി ലൂണ; ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില
ഇഞ്ച്വറി സമയത്ത് ഇരു ടീമുകളിലും ഒരോരുത്തർക്ക് ചുവപ്പുകാർഡ്; കാലിയടിപ്പോടെ എത്തിയ ബ്ലാസ്റ്റേഴ്സിന് ചെന്നൈയിൽ നിന്ന് ഒരു പോയിന്റ്

മേളയുടെ ആറ് താരങ്ങൾ; നിവേദ്യയ്ക്ക് ഫുൾ മാർക്ക്, അൽക്കയ്ക്ക് മൂന്നാം വർഷവും ചാമ്പ്യൻപട്ടം
സംസ്ഥാന സ്കൂൾ കായികമേളയിലെ വ്യക്തിഗത ചാമ്പ്യന്മാർ: ശ്രീഹരി എം., ഹർഷ ജോൺ, വിഷ്ണു യാദവ്, അൽക്ക ഷിനോജ്, കെ.ജെ. എബിൻ, നിവേദ്യ കലാധർ

തിരുവനന്തപുരത്തിന് ഓവറോൾ കിരീടം; അത്ലറ്റിക്ക്സിൽ മലപ്പുറത്തിന് ഹാട്രിക്, സ്കൂളുകളിൽ ഐഡിയൽ
2012.3 പോയിന്റുമായി തിരുവനന്തപുരം ഏറെ മുന്നിൽ, തൃശൂർ രണ്ടാമത്; അത്ലറ്റിക്ക്സിൽ പാലക്കാടിനെ പിന്തള്ളി മലപ്പുറം; കടകശ്ശേരി ഐഡിയലിന് വീണ്ടും മികച്ച സ്കൂൾ പട്ടം

അവസാന ഇനത്തിൽ മലപ്പുറത്തിന് റെക്കോർഡ്; 14 വർഷം പഴക്കമുള്ള ഇടുക്കിയുടെ റിലേ റെക്കോർഡ് തകർന്നു
സീനിയർ ആൺകുട്ടികളുടെ 4x400ൽ മലപ്പുറം 3:17.91, തൃശൂരും പഴയ റെക്കോർഡിന് മുകളിൽ; പെൺകുട്ടികളിൽ ആലപ്പുഴയ്ക്കും കണ്ണൂരിനും സ്വർണം

ചാട്ടത്തിൽ അബിയയ്ക്ക് ഇരട്ട സ്വർണം; ഹാമറിൽ അഞ്ച് മീറ്റർ മുന്നിൽ മരിയ
ജൂനിയർ ആൺകുട്ടികളുടെ ഹൈജംപിൽ മലപ്പുറത്തിന് ഒന്നും രണ്ടും; ജാവലിനിൽ 30 സെന്റിമീറ്ററിന്റെ ജയം

ക്രോസ് കൺട്രിയിൽ പാലക്കാടിന് ഇരട്ടക്കിരീടം; വൈഷ്ണവിനും ലയനകൃഷ്ണയ്ക്കും വ്യക്തിഗത സ്വർണം
പെൺകുട്ടികളുടെ വിഭാഗത്തിൽ ആദ്യ അഞ്ചിൽ നാലും പാലക്കാടിന്; പുതുപ്പരിയാരം സ്കൂളിന് ഒന്നും നാലും അഞ്ചും സ്ഥാനങ്ങൾ

കാരിക്കിന് ഇന്ന് ജീവന്മരണ പോരാട്ടം; സ്റ്റാംഫഡ് ബ്രിഡ്ജിൽ തോറ്റാൽ കസേര തെറിച്ചേക്കും
എട്ട് കളികളിൽ ജയമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയുടെ തട്ടകത്തിലേക്ക്; തരംതാഴ്ത്തലിന് ഒരു പോയിന്റ് മുകളിലുള്ള ടീമിന് എതിരാളി സാബി അലോൺസോയുടെ സംഘം

അതുലിനെ മറികടന്ന് എബിന് സ്പ്രിന്റ് ഡബിൾ; 200 മീറ്ററിൽ ഇവാനയ്ക്കും ശ്രേയയ്ക്കും സ്വർണം
സീനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ 100 മീറ്റർ റെക്കോർഡ് ജേതാവ് ടി.എം. അതുൽ രണ്ടാമത്; ആലപ്പുഴ സെന്റ് ജോസഫ്സിന് രണ്ട് സ്വർണം

ചാമ്പ്യൻമാരാകാൻ തിരുവനന്തപുരം; അത്ലറ്റിക്ക്സിൽ മലപ്പുറം മുന്നിൽ. സ്കൂളുകളിൽ ഐഡിയൽ കടകശേരി
അത്ലറ്റിക്സ് മത്സരങ്ങളുടെ നാലാം ദിനവും ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടെയുള്ള മത്സരങ്ങളുടെ അഞ്ചാം ദിനവും പിന്നിടുമ്പോൾ കോഴിക്കോട് കായികലഹരിയിലാണ്. ഓരോ പോയിന്റിനും വേണ്ടിയുള്ള പോരാട്ടവും വിജയത്തിലേക്കുള്ള കുതിപ്പും നിറഞ്ഞ ട്രാക്കുകളിൽ കൗമാരപ്രതിഭകൾ മികവിന്റെ പുതിയ അധ്യായങ്ങൾ തീർക്കുകയാണ്.

600 മീറ്ററിൽ അഭിഷേകിനും അമേഷയ്ക്കും സ്വർണം; കോരുത്തോടിന് ഒരു ദിവസം മൂന്ന് സ്വർണം
സീനിയർ ഹൈജംപിൽ ഇടുക്കിയുടെ കെ.എസ്. കേദാർനാഥ്, ട്രിപ്പിൾ ജംപിൽ അദബിയയും അബിയയും; കരാട്ടെയിൽ കണ്ണൂരിനും കൊല്ലത്തിനും തിരുവനന്തപുരത്തിനും സ്വർണം

ഹർഡിൽസിൽ സ്വന്തം റെക്കോർഡ് തിരുത്തി ശ്രീഹരി കരിക്കൻ; മേളയിൽ രണ്ടാം മീറ്റ് റെക്കോർഡ്
ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ 52.44 സെക്കൻഡ്; സീനിയർ വിഭാഗത്തിൽ ഐഡിയലിന്റെ അബ്ദുൽ ബാസിത്തും വടവന്നൂരിന്റെ ജെ. ജയലക്ഷ്മിയും ജേതാക്കൾ

ആതിഥേയർക്ക് ബാസ്കറ്റ്ബോൾ സ്വർണം; കരാട്ടെയിൽ മലപ്പുറത്തിന് നാല് സ്വർണം
സീനിയർ ആൺകുട്ടികളുടെ ബാസ്കറ്റ്ബോളിൽ കോഴിക്കോട്, പെൺകുട്ടികളിൽ എറണാകുളം; സബ് ജൂനിയർ ബോൾ ബാഡ്മിന്റണിൽ തൃശൂരിനും കാസർകോടിനും കിരീടം

ചാട്ടത്തിൽ കടകശ്ശേരി ഐഡിയലിന് ഇരട്ട സ്വർണം; ഷോട്ട്പുട്ടിൽ പത്തനംതിട്ടയുടെ മാത്യു
സീനിയർ പെൺകുട്ടികളുടെ ഹൈജംപിൽ ഐഡിയലിന് ഒന്നും രണ്ടും സ്ഥാനങ്ങൾ; ഹാമർ ത്രോയിൽ കോഴിക്കോടിനും പാലക്കാടിനും സ്വർണം

ഫിലിപ്സിന്റെ സെഞ്ച്വറിക്ക് മുന്നിൽ ഇന്ത്യ വീണു; നാലാം ട്വന്റി20യിൽ ന്യൂസിലൻഡിന് 87 റൺസ് ജയം
46 പന്തിൽ മൂന്നക്കം കടന്ന ഗ്ലെൻ ഫിലിപ്സിന്റെ മികവിൽ 259 റൺസെടുത്ത ന്യൂസിലൻഡ് ഇന്ത്യയെ 172ൽ ഒതുക്കി; നാല് വിക്കറ്റുമായി ജേക്കബ് ഡഫി, പരമ്പര 3-1

3000 മീറ്റർ ജേതാവ് അക്ഷയയ്ക്ക് വീട്; പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു, താരത്തെ മാറ്റിനിർത്തി
സബ് ജൂനിയർ 400 മീറ്റർ ജേതാവിന് പ്രായക്കൂടുതൽ ഉണ്ടെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി. മേള നാളെ സമാപിക്കും; സമാപനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

സോന മോഹന് ഇരട്ട സ്വർണം; നടത്തത്തിൽ കുളത്തുവയലിനും ആലത്തിയൂരിനും ഇരട്ടനേട്ടം
സീനിയർ ആൺകുട്ടികളുടെ 5 കി.മീ. നടത്തത്തിൽ അദിത് വി. അനിലിനും സീനിയർ പെൺകുട്ടികളുടെ 3 കി.മീ. നടത്തത്തിൽ പി. നിരഞ്ജനയ്ക്കും സ്വർണം. ഷോട്ട്പുട്ടിലും ഡിസ്കസിലും സോന മോഹന് ഇരട്ട സ്വർണം. ട്രിപ്പിൾ ജംപിൽ കടകശ്ശേരി ഐഡിയലിന് സ്വർണവും വെള്ളിയും

800ലും നിവേദ്യ; വടവന്നൂരിന്റെ താരത്തിന് ട്രിപ്പിൾ സ്വർണം
സീനിയർ പെൺകുട്ടികളുടെ 800 മീറ്ററിലും ജയിച്ച് നിവേദ്യ കലാധർ. 1500ന് പിന്നാലെ 800ലും ജയിച്ച് അൽക്ക ഷിനോജിനും പി.കെ. ആദിത്തിനും ഇരട്ട സ്വർണം

റൊണാൾഡോയ്ക്ക് ഹാട്രിക്; ആയിരം ഗോളിലേക്ക് ഇനി 15 ഗോൾ ദൂരം
15 മിനിറ്റിനുള്ളിൽ മൂന്ന് ഗോൾ നേടിയ റൊണാൾഡോയുടെ മികവിൽ അൽ ഖലൂദിനെതിരെ അൽ നസ്റിന് 5-3 ജയം. ജാവോ ഫെലിക്സിന് നാല് അസിസ്റ്റ്

സീനിയർ റിലേയിൽ തൃശൂരിന് ത്രില്ലർ ജയം; മലപ്പുറത്തിനും ആലപ്പുഴയ്ക്കും ഇരട്ട സ്വർണം
സീനിയർ ആൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ ആദ്യ മൂന്ന് ടീമുകൾ തമ്മിൽ 0.07 സെക്കൻഡ് വ്യത്യാസം മാത്രം. മലപ്പുറത്തിനും ആലപ്പുഴയ്ക്കും രണ്ട് സ്വർണം വീതം; ജൂനിയർ പെൺകുട്ടികളിൽ പാലക്കാട്

കരാട്ടെയിൽ ആറ്റിങ്ങലിന്റെ ഇരട്ടപ്പഞ്ച്; ആലപ്പുഴയ്ക്കും രണ്ട് സ്വർണം
പെൺകുട്ടികളുടെ കരാട്ടെയിൽ ആറ്റിങ്ങലിലെ രണ്ട് സ്കൂളുകൾക്ക് സ്വർണം. ആൺകുട്ടികളിൽ ആലപ്പുഴയ്ക്ക് രണ്ട് സ്വർണം

ലോങ്ങ് ജംപിൽ നാട്ടികയുടെ അശ്വതി; ജാവലിനിൽ ഇടുക്കിക്ക് സ്വർണം
സീനിയർ പെൺകുട്ടികളുടെ ലോങ്ങ് ജംപിൽ വി.എം. അശ്വതിക്കും ജാവലിനിൽ കെ.എസ്. അവന്തികയ്ക്കും സ്വർണം. ജൂനിയർ പോൾവാൾട്ടിൽ മാർ ബേസിലിന് സ്വർണവും വെങ്കലവും

ഹർഡിൽസിൽ അനാമികയുടെ റെക്കോർഡ്; ചാരമംഗലത്തിന് വീണ്ടും മീറ്റ് റെക്കോർഡ്
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ 13.69 സെക്കൻഡിൽ അനാമിക അജേഷ് എട്ട് വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി. സീനിയർ ആൺകുട്ടികളുടെ ഹർഡിൽസിൽ കടകശ്ശേരിയുടെ കെ. അമൽ കൃഷ്ണയ്ക്ക് സ്വർണം

ലോങ്ങ് ജംപിൽ വെങ്കലം, ഹർഡിൽസിൽ സ്വർണം; സിദ്ധ സുരേഷിന്റെ മധുരപ്രതികാരം
സബ് ജൂനിയർ പെൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ ലോങ്ങ് ജംപ് ജേതാവ് അനുഗ്രഹ കൃഷ്ണനെ പിന്തള്ളി മുണ്ടൂരിന്റെ സിദ്ധ. ആൺകുട്ടികളിൽ കെ.വി. മുഹമ്മദ് ഇസാനും ഡിസ്കസിൽ കെ.കെ. അമേഘ് കൃഷ്ണയ്ക്കും സ്വർണം

രഞ്ജി ട്രോഫിയിൽ കേരളത്തിന് കൂറ്റൻ തോൽവി, ബംഗാളിന്റെ വിജയം 287 റൺസിന്
408 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ 120 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

വടംവലിയിൽ പാലക്കാടിന്റെ കരുത്ത്; പെൺകുട്ടികളിൽ കണ്ണൂർ
സീനിയർ ആൺകുട്ടികളുടെ വടംവലിയിൽ പാലക്കാടിന് സ്വർണം; ടീമിലെ ആറ് പേർ ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്സിൽ നിന്ന്. പെൺകുട്ടികളിൽ സ്വർണവും ആൺകുട്ടികളിൽ വെള്ളിയുമായി കണ്ണൂർ

നടത്തത്തിൽ ആതിഥേയർക്ക് സ്വർണം; ബാഡ്മിന്റണിലും കോഴിക്കോടിന്റെ നേട്ടം
ജൂനിയർ ആൺകുട്ടികളുടെ 5 കി.മീ. നടത്തത്തിൽ സി.എസ്. അനന്തുവിന് സ്വർണം. ജൂനിയർ പെൺകുട്ടികളുടെ നടത്തത്തിൽ ആലത്തിയൂരിന്റെ കെ. ശിഖ ഒന്നാമത്

ആൻഫീൽഡിൽ സഡൻ ഡെത്ത് ത്രില്ലർ; ചെൽസിയെ വീഴ്ത്തി ലിവർപൂൾ ക്വാർട്ടറിൽ
ഇഎഫ്എൽ കപ്പിൽ 1-1 സമനിലയ്ക്ക് ശേഷം ഷൂട്ടൗട്ടിൽ 6-5 ജയം. മാഞ്ചസ്റ്റർ സിറ്റി, ബോൺമൗത്ത്, ക്രിസ്റ്റൽ പാലസ്, സണ്ടർലാൻഡ് ടീമുകളും ക്വാർട്ടറിൽ

റുള്ളിയുടെ ഇരട്ട സേവ്; ബ്രൈറ്റണെ ഷൂട്ടൗട്ടിൽ വീഴ്ത്തി സിറ്റി ക്വാർട്ടറിൽ
രണ്ട് തവണ പിന്നിൽ നിന്ന ശേഷം 2-2ന് സമനില പിടിച്ച മാഞ്ചസ്റ്റർ സിറ്റി പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് ജയിച്ചു. ആദ്യ സമനില ഗോൾ നേടിയ കൊവാസിച്ച് ഷൂട്ടൗട്ടിൽ കിക്ക് പാഴാക്കി

സിംബാബ്വെയെ തൂത്തുവാരി; ഇന്ത്യൻ വനിതകൾക്ക് 6-0ന്റെ സമ്പൂർണ ജയം
മൂന്നാം ഏകദിനത്തിൽ എട്ട് വിക്കറ്റ് ജയം. വൈഷ്ണവി ശർമയ്ക്ക് അഞ്ച് വിക്കറ്റ്; ഷെഫാലി വർമ്മക്കും പ്രതിക റാവലിനും അർധ സെഞ്ച്വറി

ഇഞ്ച്വറി ടൈമിൽ ഗോവയുടെ രക്ഷകനായി ബയ്യേഹോ; ഡൽഹിക്കെതിരെ സമനില
ഐ.എസ്.എലിൽ സ്വന്തം തട്ടകമായ ഫത്തോർഡയിൽ എസ്.സി. ഡൽഹിക്കെതിരെ ഗോവയ്ക്കായി അവസാന നിമിഷം അലക്സ് ബയ്യേഹോയുടെ ഗോൾ. സീസണിലെ രണ്ടാം സമനിലയുമായി ഗോവ എട്ടാമത്

അതുലിന്റെ റെക്കോർഡ് കുതിപ്പ്; വേഗറാണിയായി ഋതുപർണ
സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ 15 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തകർത്ത് ആലപ്പുഴയുടെ ടി.എം. അതുൽ. ആറു വിഭാഗങ്ങളിൽ മൂന്നിലും സ്വർണം ജി.വി. രാജ സ്പോർട്സ് സ്കൂളിന്

നിവേദ്യയ്ക്ക് ഇരട്ട സ്വർണം; 1500ൽ സീനിയർമാരെക്കാൾ വേഗത്തിൽ ജൂനിയർ ജേതാക്കൾ
നിവേദ്യയ്ക്ക് ഇരട്ട സ്വർണം; 1500ൽ സീനിയർമാരെക്കാൾ വേഗത്തിൽ ജൂനിയർ ജേതാക്കൾ
